ETV Bharat / bharat

നിങ്ങളുടെ ഇന്ന് (ജൂലൈ 29 വ്യാഴം 2021)

author img

By

Published : Jul 29, 2021, 5:30 AM IST

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം...

todays horoscope  horoscope of the day  my today  your todays horoscope  നിങ്ങളുടെ ഇന്ന്  ഇന്നത്തെ ദിവസഫലം  ഇന്നത്തെ രാശിഫലം  ഇന്നത്തെ ജ്യോതിഷഫലം
നിങ്ങളുടെ ഇന്ന്

ചിങ്ങം

ബുദ്ധിശൂന്യമായി പണം ചിലവഴിക്കുന്നത് കാരണം ഇന്ന് നിങ്ങൾ സാമ്പത്തിക ഞെരുക്കം അനുഭവിക്കും. ആവശ്യമില്ലാത്ത കാര്യങ്ങൾക്കായി പണം ചിലവഴിക്കരുതെന്ന് നിങ്ങളെ ഉപദേശിക്കുന്നതോടൊപ്പം ധാരാളിത്തം നിയന്ത്രിക്കാനും ഉപദേശിക്കുന്നു.

കന്നി

നിങ്ങളുടെ പ്രീയപ്പെട്ടവർ ഇന്ന് നിങ്ങൾക്ക്‌ അത്ഭുതങ്ങളൊന്നും തന്നില്ലെങ്കിലും ആവശ്യങ്ങൾ ഉന്നയിക്കും. ബിസിനസ് രംഗത്ത് നിന്ന് ഉയർച്ചയുടെ ചില വാർത്തകൾ വരും. നിങ്ങളുടെ പഴയ തെറ്റുകളെ മനസിലാക്കി ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുകയും ഭാവിയിലേക്കുള്ള പുതിയ പദ്ധതികൾ രൂപപ്പെടുത്തുകയും ചെയ്യും.

തുലാം

പഴയകാല അനുഭവങ്ങളിൽ നിന്നും ഉജ്ജ്വലമായ ഭാവിയിലേക്കുള്ള കാര്യങ്ങൾ നിങ്ങൾ നേടും. നിങ്ങളുടെ അധീനതയിലുള്ള ചില വിലകൂടിയ വസ്ഥുക്കളുടെ മേൽ നിങ്ങൾ കൂടുതൽ അധീനത ഉള്ളവനായിരിക്കും. പല കാര്യങ്ങളിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഇന്ന് നിങ്ങളെ സമ്മർധത്തിലാക്കും.

വൃശ്ചികം

ദീർഘകാല നിക്ഷേപങ്ങൾക്കും ഭൂമികച്ചവടത്തിനും ഇന്ന് നല്ല ദിവസമാണ്. അത്‌ ദീർഘകാല ലാഭത്തിനും നേട്ടത്തിനും വഴിയൊരുക്കും. ഇത്‌ നഷ്‌ടപ്പെടുത്താതെ ജീവിതത്തിന്‍റെ സന്തോഷവും സുഖവും ആസ്വദിക്കുക. എല്ലാ അവസരങ്ങളെയും തുറന്ന കൈയ്യോടെ സ്വീകരിക്കുക.

ധനു

നിങ്ങൾ സമ്മർദമുള്ള ജീവിതരീതിയേയും അതിന്‍റെ അനന്തരഫലങ്ങളേയും പ്രതിരോധിക്കേണ്ടതാണ്. ഇത്‌ നിങ്ങളെ നല്ലതായിരിക്കുന്നതിന് സഹായിക്കുന്നു. ഒരു സ്ഥാനക്കയറ്റത്തിന്‍റെയോ ശമ്പളവർധനവിന്‍റെയോ വാർത്തയോടെ നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം നല്ല നിലയിലെത്തും.

മകരം

നിങ്ങൾ കൂടുതൽ വികാരഭരിതനാകാനും ദുഃഖിതനാകാനും അനുവദിക്കരുത്‌, അല്ലെങ്കിൽ അത്‌ നിങ്ങളുടെ തീരുമാനങ്ങൾക്ക്‌ വ്യക്തത കുറയ്ക്കുകയും വിജയത്തിന്‍റെ വഴിയിൽ തടസം നിൽക്കുകയും ചെയ്യും. ഇന്ന് നിങ്ങളുടെ സ്വീകാര്യമായ സ്വഭാവവും വളരെ താഴ്‌ന്ന നിലയിലുള്ള പെരുമാറ്റവും എല്ലാവരുടേയും ഹ്യദയത്തെ നിങ്ങളിലേക്ക്‌ അടുപ്പിക്കും.

കുംഭം

നിങ്ങൾ മനസിൽ കാണുന്ന ലക്ഷ്യങ്ങൾ, ജോലികൾ, പ്രതിസന്ധികൾ എന്നിവയിൽ ഉജ്ജ്വല വിജയം നേടാൻ സാധിക്കും. നിങ്ങളുടെ അഭ്യുദയകാംഷികൾ നിങ്ങളുടെ നേട്ടത്തിൽ നിങ്ങളെ വളരെയധികം പുകഴ്ത്തും. നിങ്ങളുടെ സുഹ്യത്തുക്കളെ നിങ്ങൾ കുടുംബാംഗങ്ങളെ പോലെ കാണുകയും അവരോടൊന്നിച്ച്‌ അടുത്ത തിരക്കേറിയ ദിവസത്തിന് മുമ്പ് സന്തോഷകരമായ സമയം ചിലവിടുകയും ചെയ്യും.

മീനം

നിങ്ങളുടെ വഴിയിൽ വലിയ ചിലവുകൾ വന്നേക്കാം. പക്ഷെ, ആവശ്യങ്ങളും ആഗ്രഹങ്ങളും തമ്മിൽ വേർതിരിച്ച്‌ ചിന്തിക്കുമ്പോൾ നിങ്ങൾക്കവയിൽ കൂടുതലും ഒഴിവാക്കാൻ സാധിക്കും. ഇന്ന് ചെറിയ പരിധിവെച്ച്‌ ശീലിക്കുന്നത്‌ നാളെ നല്ല സമ്പാദ്യത്തിന് കാരണമാകും.

മേടം

ഇന്ന് നിങ്ങൾ നിങ്ങളുടെ നിരീക്ഷണങ്ങളെ വെടിപ്പാക്കാൻ ശ്രമിക്കുകയും, അങ്ങനെയുള്ള പുതിയ നിരീക്ഷണത്തെ ഉൾക്കൊള്ളാൻ ശ്രമിക്കുകയും ചെയ്യും. വളരെ പ്രതീക്ഷയുള്ള ഒരു ദിവസം നിങ്ങൾ ആഗ്രഹിക്കുകയും അതിൽ മുഴുകുകയും ചെയ്യും. യഥാർഥ ബന്ധങ്ങളെ പുറം മോടികൊണ്ട്‌ അളക്കാൻ ശ്രമിക്കരുത്‌.

ഇടവം

ഇന്ന് നിങ്ങളുടെ മനസ് വളരെ പ്രേമാതുരമായിരിക്കും. ചിന്തകൾ സരളവും വളരെ പ്രത്യേകതയുള്ള ആരുടെയോ അടുത്തേക്ക്‌ സ്വപ്‌നത്തിൽ ചെന്നെത്തുന്നതായും തോന്നും. വൈകുന്നേരമാകുമ്പോഴേക്കും നിങ്ങളുടെ പങ്കാളിയുടേയൊ പ്രേമഭാജനത്തിന്‍റെയോ കൂടെ കൈയ്യിൽ കൈയ്യും പിടിച്ച്‌ അടുത്തിരുന്ന് സമയം ചെലവഴിക്കും.

മിഥുനം

ഇന്ന് നിങ്ങളുടെ ജോലി സമയവും കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന സമയവും നിങ്ങൾ പ്രശംസനീയമായി വിഭജിക്കും. അങ്ങനെ നിങ്ങളുടെ തിരക്കേറിയ ജോലികൾക്കിടയിൽ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവിടാൻ സാധിക്കുകയും ഒരു ചെറിയ ഉല്ലാസയാത്ര ആസൂത്രണം ചെയ്‌ത് അവരെ സന്തോഷപൂർവ്വം ഞെട്ടിക്കുവാൻ സാധിക്കുകയും ചെയ്യും. കൂടാതെ, നിങ്ങളുടെ സ്വപ്‌നങ്ങളെല്ലാം സത്യമാകാൻ പോകുന്നു.

കര്‍ക്കിടകം

ഇന്ന് നിങ്ങളുടെ മനസിന്‍റെ നിയത്രണം കൈവിടാതെ സൂക്ഷിച്ചില്ലെങ്കിൽ അത്‌ നിങ്ങളുടെ പ്രീയപ്പെട്ടവരെ പ്രതികൂലമായി ബാധിക്കും. എഴുത്തുകാർക്ക്‌ ഇന്ന് സർഗാത്മകമായ ഒരു പ്രകാശം ഉണ്ടാകും. കലാകാരന്മാർക്കും ഇന്നത്തെ ദിവസം പൊതുവെ അനുകൂലമാണ്. ആയതിനാൽ ഇന്ന് പുതിയ പദ്ധതികൾ ആരംഭിക്കുന്നത് വിജയിക്കുന്നതായിരിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.