ETV Bharat / bharat

മൂന്നാം തരംഗം ഓഗസ്റ്റ് അവസാനത്തോടെ; ജാഗ്രത നിർദേശവുമായി ഐസിഎംആർ

author img

By

Published : Jul 17, 2021, 11:00 AM IST

Updated : Jul 17, 2021, 2:26 PM IST

സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസർ എന്നിവ ജനങ്ങള്‍ ശീലമാക്കുന്നുണ്ടെന്ന് അധികൃതർ ഉറപ്പ് വരുത്തണമെന്നും ഐസിഎംആർ നിർദേശിക്കുന്നു.

covid third wave  covid update  covid third wave updates  covid third wave latest news  covid third wave news  Samiran Panda  Dr Samiran Panda  Indian Council of Medical Research  doctors on covid  കൊവിഡ് വാർത്തകള്‍  കൊവിഡ മുന്നാം തരംഗം  കൊവിഡ് മരണം  ഐസിഎംആർ റിപ്പോർട്ട്
കൊവിഡ്

ന്യൂഡൽഹി : കൊവിഡ് മൂന്നാം തരംഗം ഓഗസ്റ്റ് അവസാനത്തോടെ രാജ്യത്ത് എത്തിയേക്കുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ഐസിഎംആർ) മുന്നറിയിപ്പ്. ആദ്യ രണ്ട് തരംഗങ്ങല്‍ കാര്യമായി ബാധിക്കാത്ത സംസ്ഥാനങ്ങളും ജാഗ്രത പാലിക്കണമമെന്ന് മുന്നറിയിപ്പുണ്ട്.

മൂന്നാം തരംഗം ഓഗസ്റ്റ് അവസാനത്തോടെ; ജാഗ്രത നിർദേശവുമായി ഐസിഎംആർ

ഓരോ സംസ്ഥാനവും അവിടങ്ങളിലെ നിലവിലെ കൊവിഡ് സാഹചര്യം പരിശോധിക്കണം. നിയന്ത്രണങ്ങള്‍ ഇപ്പോള്‍ ആരംഭിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകും. ഒന്നും രണ്ടും തരംഗങ്ങൾ കാര്യമായ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാത്ത സംസ്ഥാനങ്ങളുണ്ട്. അവിടങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കരുത്.

സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസർ എന്നിവ ജനങ്ങള്‍ ശീലമാക്കുന്നുണ്ടെന്ന് അധികൃതർ ഉറപ്പ് വരുത്തണമെന്നും ഐസിഎംആർ നിർദേശിക്കുന്നു. നിലവില്‍ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കൂടിയും കുറഞ്ഞു ഇരിക്കുകയാണ്. ഇതിനർഥം രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നാണെന്നും ഐസിഎംആർ വിലയിരുത്തുന്നു.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 38,079 പേര്‍ക്ക് കൂടി രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 4,24,025 ആയി. രോഗം സ്ഥിരീകരിച്ചവരിൽ 97.31 ശതമാനം പേർ രോഗമുക്തി നേടി. 560 മരണവും കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചു.

also read : വാക്‌സിനെടുത്തവർക്ക്‌ ഇളവുമായി കേരളം

Last Updated : Jul 17, 2021, 2:26 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.