ETV Bharat / bharat

പതിനാറുകാരന്‍റെ കൊടും ക്രൂരത; യുവാവിനെ കഴുത്തറുത്ത് കൊന്ന്, മൃതദേഹവുമായി നൃത്തമാടി

author img

By ETV Bharat Kerala Team

Published : Nov 23, 2023, 6:02 PM IST

Delhi Teen Murder : പതിനാറുകാരനു ബിരിയാണി വാങ്ങി നൽകാൻ യുവാവ് വിസമ്മതിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. വാക്ക് തർക്കം കയ്യാങ്കളിയിലേക്കും തുടര്‍ന്ന് കൊലപാതകത്തിലേക്കുമെത്തി. യുവാവിനെ കൊലപ്പെടുത്തിയ പതിനാറുകാരന്‍ മൃതദേഹം റോഡിലൂടെ വലിച്ചിഴച്ചു.

Etv Bharat Teen Stabs Boy 55 Times Slits Throat And Dances  Horror In Delhi Unfolds On CCTV  Delhi Teen Murder  ന്യൂഡൽഹി കൊല  ഡൽഹി കൊലപാതകം  ദൽഹി കുറ്റകൃത്യം  delhi crime  delhi murder  കൊടും ക്രൂരത  യുവാവിനെ കഴുത്തറുത്ത് കൊന്നു
Teen Stabs Boy 55 Times Slits Throat And Dances

ന്യൂഡൽഹി: കിഴക്കൻ ഡൽഹിയെ (East Delhi) നടുക്കി പതിനാറുകാരന്‍റെ കൊടും ക്രൂരത. മദ്യലഹരിയിൽ പതിനേഴുകാരനായ യുവാവിനെ കഴുത്തറുത്തും 55 തവണ കുത്തിയും കൊന്ന പതിനാറുകാരൻ, ഇതിനുശേഷം മൃതദേഹം തെരുവിലൂടെ വഴിച്ചിഴച്ച് നൃത്തം ചവിട്ടി (Teen Stabs Boy 55 Times Slits Throat And Dances). ചൊവ്വാഴ്‌ച രാത്രി 11.15 ഓടെ കിഴക്കൻ ഡൽഹിയിലെ ജന്ത മസ്‌ദൂർ കോളനിയിലാണ് (Janta Mazdoor Colony) ഞെട്ടിക്കുന്ന സംഭവം നടന്നത്. ജാഫ്രാബാദ് (Jafrabad) സ്വദേശിയായ യുവാവാണ് കൊല്ലപ്പെട്ടത്.

അരും കൊലയുടെ ഭയാനകമായ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിരുന്നു. പ്രതിയായ പതിനാറുകാരൻ ഒരാളെ ഇടുങ്ങിയ വഴിയിലൂടെ വലിച്ചിഴച്ച് കുത്തുന്നത് ദൃശ്യങ്ങളിൽ കാണാം. 2.23 മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യത്തിൽ കൊലയ്ക്കുശേഷം പ്രതി ചുറ്റും കൂടിയവരെ ഭീഷണിപ്പെടുത്തുന്നതും കാണാം.

ബുധനാഴ്‌ച രാവിലെ അറസ്‌റ്റിലായ പ്രതി കുറ്റസമ്മതം നടത്തിയയെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടയാളെ ബിരിയാണി വാങ്ങാനുള്ള പണത്തിനായാണ് താൻ സമീപിച്ചതെന്നും, ഇയാളെ അറിയില്ലെന്നും ഇയാൾ കുറ്റസമ്മത മൊഴിയിൽ പറഞ്ഞതായും ഉദ്യോഗസ്ഥർ അറിയിച്ചു. "കൊലപാതകത്തിന് ഉപയോഗിച്ച ആയുധം ഞങ്ങൾ ഇതിനോടകം കണ്ടെടുത്തു. ഇയാൾ കത്തി എവിടെ നിന്നാണ് വാങ്ങിയതെന്ന് ഞങ്ങൾ അന്വേഷിക്കുന്നു. പൊലീസ് പിടികൂടിയ പ്രതിയെ തിരിച്ചറിയാൻ സിസിടിവി ദൃശ്യങ്ങൾ ഞങ്ങളെ സഹായിച്ചു." -സ്ഥലത്തെ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ജോയ് ടിർക്കി പറഞ്ഞു.

Also Read: ബിഹാറിൽ കുടുംബത്തിന് നേരെ യുവാവ്‌ വെടിയുതിർത്തു; 3 പേർ മരിച്ചു, 3 പേർക്ക് പരിക്ക്

ക്രൂരകൃത്യം ചെയ്യുന്നതിനിടെ ഇയാൾ നൃത്തം ചെയ്‌തതായി ഒരു അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതിനിടെ പുറത്ത് എന്താണ് സംഭവിക്കുന്നതെന്ന് കാണാൻ ഒരാൾ വാതിൽ തുറക്കാൻ ശ്രമിച്ചു. എന്നാൽ പ്രതി കത്തി കാട്ടി അവനെ ഭീഷണിപ്പെടുത്തിയതായും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

പ്രതിക്ക് ബിരിയാണി വാങ്ങി നൽകാൻ ഇരയായ യുവാവ് വിസമ്മതിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇത് വാക്ക് തർക്കത്തിനിടയാക്കി, തുടര്‍ന്ന് ഇത് കയ്യാങ്കളിയായി മാറുകയായിരുന്നു. കൈയാങ്കളിക്കിടെ പ്രതി കൊല്ലപ്പെട്ട യുവാവിനെ ബോധം പോകുന്നതുവരെ ശ്വാസം മുട്ടിച്ചു. ബോധരഹിതനായതോടെ പ്രതി പോക്കറ്റിൽ നിന്ന് കത്തിയെടുത്ത് തുരുതുരാ കുത്തുകയായിരുന്നു. തുടർന്ന് ഇയാളെ റോഡിലൂടെ വലിച്ചിഴച്ച്, 55 തവണയിലധികം കുത്തിയതായും ഉദ്യോഗസ്ഥൻ പറഞ്ഞു.

Also Read: കടവും വാക്കുതർക്കവും ; ഭാര്യയെയും രണ്ട് പെൺമക്കളെയും ചുറ്റിക കൊണ്ടടിച്ച് കൊലപ്പെടുത്തി യുവാവ്

"ഞങ്ങളും അമ്പരന്നുപോയി. പ്രതി നിർജീവമായ ശരീരത്തെ മുടിയിൽ പിടിച്ച് അതേ ഇടുങ്ങിയ റോഡിലൂടെ വലിച്ചിഴച്ചു. ഇരയിൽ നിന്ന് ഇയാള്‍ 350 രൂപ കവർന്നു. പ്രതിയെ ഞങ്ങൾ ഇതിനോടകം പിടികൂടി. ഇയാള്‍ കുറ്റസമ്മതം നടത്തി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുത്തു." മറ്റൊരു അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.