ETV Bharat / bharat

മോഹന്‍ യാദവ് പണി തുടങ്ങി; ലൗഡ് സ്പീക്കറിന് നിരോധനം. തുറസ്സായ സ്ഥലങ്ങളില്‍ ഇറച്ചി വില്‍പ്പനയും നിരോധിച്ചു

author img

By ETV Bharat Kerala Team

Published : Dec 14, 2023, 12:36 PM IST

Updated : Dec 14, 2023, 1:40 PM IST

Mohan Yadav Starts With Ban On Meat Sales: ബിജെപിയുടെ മധ്യപ്രദേശ് മുഖ്യമന്ത്രി പണി തുടങ്ങി, മൈക്ക് സെറ്റ് ഉപയോഗത്തിനും ഇറച്ചി വില്‍പ്പനയ്ക്കും നിയന്ത്രണവും നിരോധനവും.

cm mohan yadav  CM Mohan Yadav Starts With Ban On Meat Sales I  Loudspeakers In Religious Places  തുറസായ സ്ഥലം  food safety rules  guidelines  മധ്യപ്രദേശ് മാറുന്നു
CM Mohan Yadav

ഭോപ്പാല്‍: ബുധനാഴ്‌ച സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് ആദ്യ മന്ത്രിസഭാ യോഗത്തില്‍ത്തന്നെ എടുത്തത് ശ്രദ്ധേയമായ രണ്ട് തീരുമാനങ്ങള്‍. രണ്ടും ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയാകുന്നവ.

പൊതു ഇടങ്ങളിലെ ഇറച്ചിക്കച്ചവടവും മുട്ടക്കച്ചവടവും നിരോധിക്കാനുള്ള തീരുമാനമാണ് ഒന്ന്. രണ്ടാമത്തേതാകട്ടെ ആരാധനാലയങ്ങളില്‍ നിശ്ചിത പരിധിക്കപ്പുറത്തുള്ള ഉച്ച ഭാഷിണികള്‍ നിരോധിക്കാനുള്ള തീരുമാനവും(CM Mohan Yadav Starts With Ban On Meat Sales In Open Loudspeakers In Religious Places).

ഭക്ഷ്യസുരക്ഷാ നിയമവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചൂണ്ടിക്കാട്ടിയാണ് പൊതു ഇടങ്ങളിലെ മാംസ വില്‍പ്പന നിരോധിച്ചത്. "നിലവിലുള്ള ഭക്ഷ്യ സുരക്ഷാ നിയമത്തിന്‍റെയും ബന്ധപ്പെട്ട മാര്‍ഗ രേഖകളുടെയും അടിസ്ഥാനത്തിലാണ് തുറസ്സായ സ്ഥലങ്ങളിലെ മല്‍സ്യ - മാംസ വില്‍പ്പനയും മുട്ട വില്‍പ്പനയും നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തും." മുഖ്യമന്ത്രി പറഞ്ഞു.

ഭക്ഷ്യ വകുപ്പും തദ്ദേശ ഭരണ സ്ഥാപനങ്ങളും പോലീസും ചേര്‍ന്ന് നിരോധനം ഫലപ്രദമായി നടപ്പാകുന്നുവെന്ന് ഉറപ്പു വരുത്തും. ഇത്തരം വില്‍പ്പന കേന്ദ്രങ്ങള്‍ അടക്കാന്‍ ഡിസംബര്‍ 15 മുതല്‍ 31 വരെ സമയം അനുവദിക്കും. ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികളുടെ നിരോധനം നടപ്പാക്കിയത് സുപ്രീം കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണെന്നും മോഹന്‍ യാദവ് വ്യക്തമാക്കി.

ലൗഡ് സ്പീക്കറുകളുടെ നിരോധനം ലംഘിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ എല്ലാ ജില്ലകളിലും സര്‍ക്കാര്‍ ഫ്ലൈയിങ്ങ് സ്ക്വാഡുകളെ നിയോഗിക്കും.ഇത്തരം ലംഘനങ്ങള്‍ നടക്കുന്ന ഇടങ്ങള്‍ ചൂണ്ടിക്കാട്ടി മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മധ്യപ്രദേശ് നോയിസ് കണ്‍ട്രോള്‍ ആക്റ്റ്, 2000ലെ ശബ്‌ദ മലിനീകരണ നിയന്ത്രണ നിയമം, എന്നിവയുടെയും സുപ്രീം കോടതിയുടെ വിവിധ നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് ലൗഡ് സ്പീക്കറുകളുടെ നിയമ വിരുദ്ധമായ ഉപയോഗം നിരോധിച്ചതെന്ന് സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പ് വിശദീകരിക്കുന്നു.

Last Updated : Dec 14, 2023, 1:40 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.