ETV Bharat / bharat

'അഞ്ചില്‍ അഞ്ചും കോണ്‍ഗ്രസ് നേടും കുതിരക്കച്ചവടം നടക്കില്ല'; ഡികെ ശിവകുമാര്‍

author img

By ETV Bharat Kerala Team

Published : Dec 2, 2023, 3:43 PM IST

DK Shivakumar denies allegations സംസ്ഥാനങ്ങളിലെ ഫലപ്രഖ്യാപനത്തിന് ഒരു ദിവസം ഭാക്കിനില്‍ക്കെ, എംഎൽഎമാരെ താമസിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങളെക്കുറിച്ച് ആരും തനിക്ക് ഒരു ഉത്തരവാദിത്തവും നൽകിയിട്ടില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പറഞ്ഞു.

Assembly elections  MLA  DK Shivakumar  DK Shivakumar denies allegations  ഡി കെ ശിവകുമാർ  നിയമസഭ തെരഞ്ഞെടുപ്പ്‌  കർണാടക ഉപമുഖ്യമന്ത്രി  Deputy Chief Minister of Karnataka  election  തെരഞ്ഞെടുപ്പ്
DK Shivakumar denies allegations

ബംഗളൂരു (കർണാടക): സ്ഥാനാർത്ഥികളെ ഹോട്ടലുകളില്‍ എത്തിക്കാൻ ആവശ്യപ്പെട്ടെന്ന വാർത്ത നിഷേധിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ (DK Shivakumar). അടുത്തിടെ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ (Assembly election) നിന്ന് വിജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ഫലം വരുന്നതിന് മുമ്പ് കർണാടകയിലെ റിസോർട്ടുകളിലും ഹോട്ടലുകളിലും എത്തിക്കാൻ തന്നോട് ആവശ്യപ്പെട്ടെന്ന വാർത്തയാണ്‌ ഡി കെ ശിവകുമാർ നിഷേധിച്ചത്‌.

2017 ഓഗസ്റ്റിൽ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ വേട്ടയാടൽ തടയുന്നതിനായി ഗുജറാത്തിലെ 44 നിയമസഭാംഗങ്ങൾക്കായി ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ ആവർത്തിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് തന്നോട് ആവശ്യപ്പെട്ടെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു ശിവകുമാർ. ഒരു എംഎൽഎമാരും എവിടെയും പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

'എന്നെ ആരും ഉത്തരവാദിത്തം ഏൽപ്പിക്കുകയോ വിളിക്കുകയോ ചെയ്‌തിട്ടില്ല. മാധ്യമങ്ങൾ കാണിക്കുന്ന വോട്ടെടുപ്പ് വിശകലനത്തിൽ എനിക്ക് എന്‍റേതായ അഭിപ്രായമുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും ഞങ്ങൾ വിജയിക്കുമെന്ന് ഉറപ്പുണ്ട്,' ശിവകുമാർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, മധ്യപ്രദേശ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് നടന്നു, വോട്ടെണ്ണൽ ഞായറാഴ്‌ച നടക്കും.

തെലങ്കാനയിൽ വിജയിക്കുന്ന സ്ഥാനാർഥികളുമായി ചിലർ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെന്നും എന്നിരുന്നാലും, കോൺഗ്രസ് പ്രാദേശികമായി അത് കൈകാര്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വലിയൊരു വിഭാഗം ആളുകൾക്ക് തങ്ങാനുള്ള ക്രമീകരണങ്ങൾ ചെയ്യാൻ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്ന് ശിവകുമാറുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെ റിപ്പോർട്ടുകൾ മികച്ചതാണെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു.

വിധിയ്‌ക്കായി ഇനി ഒരു ദിവസം മാത്രം: എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രകാരം രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപിക്ക് നേരിയ മുൻതൂക്കമാണ് പ്രതീക്ഷിക്കുന്നത്. അതേസമയം തെലങ്കാനയില്‍ ഭരണത്തിലിരിക്കുന്ന ബിആർഎസിന് ആശ്വാസകരമായ കാര്യങ്ങളല്ല എക്‌സിറ്റ് പോളുകൾ പ്രവചിക്കുന്നത്. പ്രചാരണത്തിന്‍റെ തുടക്കം മുതല്‍ ബിആർഎസിനേക്കാൾ മുന്നിലായിരുന്ന കോൺഗ്രസിന് തെലങ്കാനയില്‍ അധികാരത്തിലെത്താമെന്നാണ് എക്‌സിറ്റ് പോളുകൾ പറയുന്നത്.

എന്നാല്‍ ബിആർഎസിന് പരസ്യപിന്തുണ പ്രഖ്യാപിച്ചിരുന്ന ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) പിടിക്കുന്ന സീറ്റുകൾ സർക്കാർ രൂപീകരണത്തില്‍ നിർണായകമാകും. അതോടൊപ്പം തെലങ്കാനയില്‍ ബിജെപി സ്ഥാനാർഥികൾ നേടുന്ന വോട്ട് വിഹിതവും ഫലത്തെ സ്വാധീനിക്കും. ഛത്തീസ്‌ഗഡില്‍ അധികാരത്തിലിരിക്കുന്ന കോൺഗ്രസിന് തുടർഭരണം ഉറപ്പു നല്‍കുന്നതാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ.

തെലങ്കാനയില്‍ വിജയം ഉറപ്പിച്ചാണ് കോൺഗ്രസ് പ്രചാരണം നടത്തിയത്. ഡിസംബർ ഒൻപതിന് തെലങ്കാനയില്‍ കോൺഗ്രസ് സർക്കാർ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പിസിസി അധ്യക്ഷൻ രേവന്ദ് റെഡ്ഡി പോളിങിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞത്.

എന്നാല്‍ 119 സീറ്റുകളുള്ള തെലങ്കാനയില്‍ 70 സീറ്റുകൾ നേടി മൂന്നാം തവണയും അധികാരത്തിലെത്തുമെന്നാണ് ബിആർഎസ് നേതാവ് കെടി രാമറാവു മാധ്യമങ്ങളോട് പറഞ്ഞത്. തെലങ്കാനയില്‍ ബിജെപി 13 സീറ്റുകൾ വരെ നേടുമെന്നാണ് ജൻ കി ബാത് എന്ന എക്‌സിറ്റ് പോൾ പറയുന്നത്. അങ്ങനെയെങ്കില്‍ അത് ബിആർഎസിനെയാകും ബാധിക്കുക എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തല്‍.

ALSO READ: മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ്; ബിജെപിക്ക് സാധ്യതയെന്ന് എക്‌സിറ്റ് പോള്‍, പോളിങ് ശതമാനത്തിലും വര്‍ധനവ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.