ETV Bharat / bharat

'Kerela, Tamil Naidu', സർക്കാർ വെബ്സൈറ്റിലെ അക്ഷരത്തെറ്റ്; വിമർശനവുമായി ശശി തരൂർ എംപി

author img

By

Published : Jan 30, 2023, 7:49 AM IST

ശശി തരൂർ എംപി  ശശി തരൂർ  സർക്കാർ വെബ്സൈറ്റിലെ അക്ഷരത്തെറ്റ്  സർക്കാർ വെബ്സൈറ്റ് അക്ഷരത്തെറ്റ്  mygov in  സംസ്ഥാനത്തിന്‍റെ പേരുകളിൽ അക്ഷരത്തെറ്റ്  റിപ്പബ്ലിക് ദിന പരേഡിലെ മികച്ച നിശ്ചലദൃശ്യം  ശശി തരൂർ ട്വിറ്റർ  ശശി തരൂർ ട്വീറ്റ്  Shashi Tharoor  Shashi Tharoor twitter  Shashi Tharoor tweet  MyGov Republic Day polls  MyGov Republic Day polls misspelling states  misspelling in names of states govt website  Shashi Tharoor mp
ശശി തരൂർ എംപി

ഹിന്ദി രാഷ്‌ട്രീയവാദികൾ ദയവായി ഞങ്ങളുടെ സംസ്ഥാനങ്ങളുടെ പേരുകൾ പഠിക്കണമെന്ന് ശശി തരൂർ ട്വിറ്ററിൽ കുറിച്ചു. അക്ഷപ്പിഴവ് ഉണ്ടായതിന്‍റെ സ്‌ക്രീൻഷോട്ടും ട്വീറ്റിനൊപ്പം ശശി തരൂർ പങ്കുവച്ചിട്ടുണ്ട്.

ന്യൂഡൽഹി: സർക്കാർ വെബ്സൈറ്റായ mygov.inൽ കേരളത്തിന്‍റെയും തമിഴ്‌നാടിന്‍റെയും പേരുകൾ തെറ്റായി എഴുതിയതിനെ വിമർശിച്ച് ശശി തരൂർ എംപി. 2023ലെ റിപ്പബ്ലിക് ദിന പരേഡിൽ മികച്ച നിശ്ചലദൃശ്യം അവതരിപ്പിച്ച സംസ്ഥാനത്തെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിനായി തയ്യാറാക്കിയ ലിസ്റ്റിലാണ് സംസ്ഥാനങ്ങളുടെ പേരുകൾ തെറ്റായി എഴുതിയിരിക്കുന്നത്. അക്ഷരത്തെറ്റ് ചുവന്ന നിറത്തിൽ അടയാളപ്പെടുത്തിയ സ്‌ക്രീൻഷോട്ട് ശശി തരൂർ ട്വിറ്ററിൽ പങ്കുവച്ചു.

'വെബ്സൈറ്റ് കൈകാര്യം ചെയ്യുന്ന ഹിന്ദി രാഷ്‌ട്രീയവാദികൾ ദയവായി ഞങ്ങളുടെ സംസ്ഥാനങ്ങളുടെ പേരുകൾ ശരിയായി പഠിക്കാൻ തയ്യാറായാൽ ദക്ഷിണ ഭാരതവാസികളായ ഞങ്ങൾ വളരെ നന്ദിയുള്ളവരായിരിക്കും' എന്ന് സ്‌ക്രീൻഷോട്ടിനൊപ്പം ശശി തരൂർ ട്വിറ്ററിൽ കുറിച്ചു. സംസ്ഥാനങ്ങളുടെ പേരുകൾ ഉള്ള ലിസ്റ്റിൽ കേരളത്തിന് 'Kerela' എന്നും തമിഴ്‌നാടിന്‍റെ സ്‌പെല്ലിങ് 'Tamil Naidu' എന്നുമാണ് എഴുതിയിരുന്നത്. ട്വീറ്റിന് പിന്നാലെ ഇന്നലെ തന്നെ വെബ്‌സൈറ്റിലെ അക്ഷരത്തെറ്റുകൾ തിരുത്തി.

  • A few days back, a spelling error was inadvertently made in a MyGov Poll & Survey, and has been corrected since. We regret the error.

    — MyGovIndia (@mygovindia) January 29, 2023 " class="align-text-top noRightClick twitterSection" data=" ">

'അശ്രദ്ധമായ ടൈപ്പിങ് പിശക്' ഇതിനകം തന്നെ തിരുത്തിയതായി വെബ്‌സൈറ്റിനായി സമർപ്പിച്ച ട്വിറ്റർ ഹാൻഡിൽ അറിയിച്ചു. 'MyGov പോൾ & സർവേയിൽ അശ്രദ്ധമായ ഒരു അക്ഷരപ്പിശകുണ്ടായി, അത് തിരുത്തിയിട്ടുണ്ട്. തെറ്റിൽ ഞങ്ങൾ ഖേദിക്കുന്നു'വെന്നായിരുന്നു MyGov ട്വിറ്റർ പേജിലെ ട്വീറ്റ്. രാജ്യത്തിന്‍റെ ഭരണകാര്യങ്ങളിൽ പൗരന്മാരുടെ പങ്കാളിത്തം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2014ലാണ് Mygov.in ആരംഭിച്ചത്. വിവിധ ഗവൺമെന്‍റ് പ്രോഗ്രാമുകളെയും സ്‌കീമുകളെയും കുറിച്ച് ജനങ്ങളിലേക്ക് എത്തിക്കുന്നതിനായാണ് MyGov പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.