ETV Bharat / bharat

എമ്പുരാന് പുതിയ സെറ്റ്; അപ്‌ഡേറ്റുമായി പൃഥ്വിരാജ്

author img

By ETV Bharat Kerala Team

Published : Nov 29, 2023, 5:19 PM IST

Prithviraj Sukumaran shared L2E Empuraan  L2E Empuraan Next set build begins  എമ്പുരാന്‍റെ പുതിയ സെറ്റിന്‍റെ ചിത്രം  എമ്പുരാന് പുതിയ സെറ്റ്  പുതിയ അപ്‌ഡേറ്റുമായി പൃഥ്വിരാജ്  L2E Empuraan new set Pooja ceremony  എൽ2ഇ എംപുരാൻ പുതിയ അപ്‌ഡേറ്റ്  എൽ2ഇ എംപുരാൻ പുതിയ സെറ്റ് പൂജ ചടങ്ങ്  Prithviraj Mohanlal movies  Prithviraj Mohanlal movie L2E Empuraan  L2E Empuraan new update  L2E Empuraan First look poster
Prithviraj Sukumaran shared L2E Empuraan Next set build

L2E Empuraan Next set build begins എൽ 2 ഇ: എമ്പുരാന്‍റെ പുതിയ സെറ്റിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് പൃഥ്വിരാജ്. പുതിയ സെറ്റിന്‍റെ പൂജാ ചടങ്ങിൽ നിന്നുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.

നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്‍റെ പുതിയ സംവിധാന സംരംഭമാണ് 'എൽ2ഇ എംപുരാൻ' (L2E Empuraan). 'എൽ2ഇ എംപുരാനെ' കുറിച്ചുള്ള പുതിയ അപ്‌ഡേറ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ് (Prithviraj Sukumaran shared L2E Empuraan new set).

'എമ്പുരാന്‍റെ' പുതിയ സെറ്റിന്‍റെ പൂജാ ചടങ്ങിൽ നിന്നുള്ള ദൃശ്യമാണ് താരം ഫേസ്‌ബുക്കിലും ഇന്‍സ്‌റ്റഗ്രാമിലും പങ്കുവച്ചിരിക്കുന്നത് (L2E Empuraan new set Pooja ceremony). 'എമ്പുരാന്‍' ടീം അംഗങ്ങള്‍ അടങ്ങുന്ന ചിത്രമാണ് താരം പങ്കുവച്ചത്.

ഒരു ചെറിയ അടിക്കുറിപ്പിനൊപ്പമാണ് പൃഥ്വിരാജ് 'എമ്പുരാന്‍റെ' പുതിയ സെറ്റിന്‍റെ ചിത്രം പങ്കുവച്ചത്. 'L2E എമ്പുരാന്‍ പുതിയ സെറ്റ് നിർമാണം ഇന്ന് ആരംഭിക്കുന്നു! മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി.' -ഇപ്രകാരമാണ് പൃഥ്വിരാജ് ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്.

Also Read: കാത്തിരിപ്പിന് വിരാമം, കയ്യില്‍ എകെ 47നുമായി മോഹന്‍ലാല്‍ ; എമ്പുരാന്‍ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്ത്

സിനിമയെ കുറിച്ച് മറ്റൊരു അപ്‌ഡേറ്റും അടുത്തിടെ പൃഥ്വിരാജ് ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. 'മൂന്നാമത്തെ സംവിധാനം. ഫ്രാഞ്ചൈസിയുടെ രണ്ടാം ഭാഗം. ആദ്യ ലുക്ക്. L2E എമ്പുരാന്‍ ആദ്യ ലുക്ക്. മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി.' -ഇപ്രകാരമായിരുന്നു പൃഥ്വിരാജിന്‍റെ മറ്റൊരു പോസ്‌റ്റ്‌.

ഒരു യുദ്ധ പശ്ചാത്തലത്തില്‍ കയ്യില്‍ എകെ 47നുമായി ഒരു ഹെലികോപ്‌റ്ററിന് അഭിമുഖമായി നില്‍ക്കുന്ന മോഹന്‍ലാല്‍ ആയിരുന്നു 'എമ്പുരാന്‍' ഫസ്‌റ്റ് ലുക്കില്‍. 2022 ഓഗസ്‌റ്റിലായിരുന്നു 'എമ്പുരാന്‍റെ' ഔദ്യോഗിക പ്രഖ്യാപനം.

പ്രധാനമായും മലയാളത്തില്‍ ഒരുങ്ങുന്ന ചിത്രം ഹിന്ദി, കന്നഡ, തമിഴ്, തെലുഗു എന്നീ ഭാഷകളിലും റിലീസ് ചെയ്യും. അതേസമയം 'എമ്പുരാന്‍റെ' ഔദ്യോഗിക റിലീസ് തീയതിക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

Also Read: Prithviraj Sukumaran Birthday: പൃഥ്വിരാജിന്‍റെ ഈ പിറന്നാള്‍ ലഡാക്കില്‍; ആശംസകളുമായി എമ്പുരാന്‍ ടീം, വീഡിയോ വൈറല്‍

ആശിര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ ആന്‍റണി പെരുമ്പാവൂരും സുബാസ്‌കരനും ചേര്‍ന്നാണ് നിര്‍മാണം. ലൈക്ക പ്രൊഡക്ഷൻസിന്‍റെ ആദ്യ മലയാള ചിത്രം കൂടിയാണ് 'എമ്പുരാന്‍'.

2019ല്‍ പൃഥ്വിരാജിന്‍റെ ആദ്യ സംവിധാന സംരംഭമായ മോഹൻലാൽ നായകനായ ബ്ലോക്ക്ബസ്‌റ്റര്‍ ചിത്രം ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ് 'എമ്പുരാന്‍'. ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗത്തിന് ആരാധകരിൽ നിന്നും വൻ സ്വീകാര്യതയാണ് ലഭിച്ചത്.

പ്രശാന്ത് നീലിന്‍റെ ആക്ഷൻ ത്രില്ലറായ സലാര്‍ ആണ് പൃഥ്വിരാജിന്‍റെ റിലീസിനൊരുങ്ങുന്ന പുതിയ പ്രോജക്‌ട് (Prashant Neel action thriller Salaar). പ്രഭാസ് (Prabhas) നായകനായി എത്തുന്ന ചിത്രത്തില്‍ പ്രതിനായകനായാണ് പൃഥ്വിരാജ് വേഷമിടുക. ഡിസംബർ 22നാണ് 'സലാര്‍' തിയേറ്ററുകളില്‍ എത്തുന്നത്.

'സലാര്‍' കൂടാതെ അക്ഷയ് കുമാർ, ടൈഗർ ഷ്രോഫ് എന്നിവര്‍ക്കൊപ്പമുള്ള (Akshay Kumar Tiger Shroff movie). 'ബഡേ മിയാൻ ചോട്ടെ മിയാനും' (Bade Miyan Chote Miyan) പൃഥ്വിരാജിന്‍റെ പുതിയ പ്രോജക്‌ടുകളില്‍ ഒന്നാണ്.

Also Read: L2 Empuraan First Schedule Ends: എമ്പുരാന്‍ ആദ്യ ഷെഡ്യൂളിന് പാക്കപ്പ് പറഞ്ഞ് പൃഥ്വിരാജ്; ലൊക്കേഷന്‍ ചിത്രവുമായി താരം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.