ETV Bharat / bharat

രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് : വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രിയടക്കമുള്ളവര്‍ ; ജയമുറപ്പിച്ച് ദ്രൗപതി മുര്‍മു

author img

By

Published : Jul 18, 2022, 12:45 PM IST

presidential polls 2022 updates  presidential election latest  pm modi cast vote in presidential polls  draupadi murmu nda candidate  yashwant sinha opposition candidate  indian president election  രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്  രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് വോട്ടെടുപ്പ്  ഇന്ത്യയുടെ പുതിയ രാഷ്‌ട്രപതി  മോദി രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് വോട്ട്  മന്‍മോഹന്‍ സിങ് രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് വോട്ട്  ദ്രൗപതി മുര്‍മു എന്‍ഡിഎ സ്ഥാനാര്‍ഥി  യശ്വന്ത് സിന്‍ഹ പ്രതിപക്ഷം സ്ഥാനാര്‍ഥി  ദ്രൗപതി മുര്‍മു ഗോത്ര വിഭാഗം വനിത രാഷ്‌ട്രപതി
presidential polls 2022 updates presidential election latest pm modi cast vote in presidential polls draupadi murmu nda candidate yashwant sinha opposition candidate indian president election രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ഇന്ത്യയുടെ പുതിയ രാഷ്‌ട്രപതി മോദി രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് വോട്ട് മന്‍മോഹന്‍ സിങ് രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് വോട്ട് ദ്രൗപതി മുര്‍മു എന്‍ഡിഎ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹ പ്രതിപക്ഷം സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മു ഗോത്ര വിഭാഗം വനിത രാഷ്‌ട്രപതി

പാര്‍ലമെന്‍റ് മന്ദിരത്തിലും നിയമസഭ മന്ദിരത്തിലും ഒരുക്കിയ കേന്ദ്രങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് വോട്ടെടുപ്പ്

ന്യൂഡല്‍ഹി : ഇന്ത്യയുടെ 15-ാമത് രാഷ്‌ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. പാര്‍ലമെന്‍റിലും സംസ്ഥാന നിയമസഭകളിലുമായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവും പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയും തമ്മിലാണ് മത്സരം. രാവിലെ 10 മണിക്ക് ആരംഭിച്ച വോട്ടെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം വോട്ട് രേഖപ്പെടുത്തി.

മുന്‍ പ്രധാനമന്ത്രിയും അസമില്‍ നിന്നുള്ള രാജ്യസഭ എംപിയുമായ മന്‍മോഹന്‍ സിങ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ, ബിജെപി ദേശീയ അധ്യക്ഷനും രാജ്യസഭ അംഗവുമായ ജെ.പി നദ്ദ, കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയല്‍, നരേന്ദ്ര സിങ് തോമര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ്‌ ഷിന്‍ഡെ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി, മധ്യപ്രദേശ്‌ മുഖ്യമന്ത്രി ശിവരാജ്‌ സിങ് ചൗഹാന്‍, ആന്ധ്രാപ്രദേശ്‌ മുഖ്യമന്ത്രി വൈഎസ്‌ ജഗന്‍ മോഹന്‍ റെഡ്ഡി, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരും പാര്‍ലമെന്‍റ് മന്ദിരത്തിലും നിയമസഭ മന്ദിരങ്ങളിലും ഒരുക്കിയ കേന്ദ്രങ്ങളില്‍ വോട്ട് രേഖപ്പെടുത്തി.

ശിവസേന, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, ബിജു ജനതാദള്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി, എഐഎഡിഎംകെ, തെലുങ്ക് ദേശം പാര്‍ട്ടി, ജെഡി (എസ്) എന്നിവരുടെ പിന്തുണയുള്ള എന്‍ഡിഎ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിന് 60 ശതമാനത്തിലേറെ വോട്ട് ലഭിക്കുമെന്നാണ് കരുതുന്നത്. ഇതോടെ വിജയമുറപ്പിച്ച ദ്രൗപതി മുര്‍മു രാഷ്‌ട്രപതിയാകുന്ന ഗോത്ര വിഭാഗത്തില്‍ നിന്നുള്ള ആദ്യ വനിതയെന്ന ചരിത്ര നേട്ടവും സ്വന്തമാക്കും.

  • Former Prime Minister and Congress MP Dr Manmohan Singh cast his vote for the Presidential election, today at the Parliament. pic.twitter.com/H6jl3O7hlb

    — ANI (@ANI) July 18, 2022 " class="align-text-top noRightClick twitterSection" data=" ">

ഇരു സഭകളിലേയും പാര്‍ലമെന്‍റ് അംഗങ്ങളും സംസ്ഥാനങ്ങളിലെയും ഡല്‍ഹി, പുതുച്ചേരി എന്നിവിടങ്ങളിലെയും നിയമസഭാംഗങ്ങളും ചേര്‍ന്ന ഇലക്‌ടറല്‍ കോളജിലൂടെയാണ് രാഷ്‌ട്രപതിയെ തെരഞ്ഞെടുക്കുന്നത്. പാര്‍ലമെന്‍റിലെ നോമിനേറ്റഡ് അംഗങ്ങള്‍ക്കും നിയമസഭ കൗണ്‍സില്‍ അംഗങ്ങള്‍ക്കും രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാകില്ല. എംപിമാരും എംഎല്‍എമാരുമായി ആകെ 4,800 വോട്ടർമാരാണുള്ളത്.

Also read: 'ദ്രൗപദിയെ കടന്നാക്രമിച്ച് യശ്വന്ത്, എല്ലാവരോടും വോട്ട് ചോദിച്ച് മുർമു': രാഷ്ട്രപതി തെരഞ്ഞെടുപ്പിന് ഒരുങ്ങി രാജ്യം

മൊത്തം വോട്ട് മൂല്യം 10,86,431 ആണ്. ഇതില്‍ അമ്പത് ശതമാനത്തിലേറെ നേടുന്ന സ്ഥാനാര്‍ഥി വിജയിക്കും.പാര്‍ലമെന്‍റ് അംഗങ്ങളുടെ വോട്ട് മൂല്യം 700 ആണ്. സംസ്ഥാനത്തിന്‍റെ ജനസംഖ്യ അനുസരിച്ചാണ് നിയമസഭാംഗങ്ങളുടെ വോട്ട് മൂല്യം. വൈകിട്ട് അഞ്ച് മണിക്ക് വോട്ടെടുപ്പ് പൂർത്തിയാകും. വോട്ടെണ്ണല്‍ ജൂലൈ 21ന് പാര്‍ലമെന്‍റ് മന്ദിരത്തില്‍ വച്ച് നടക്കും. ജൂലൈ 25ന് പുതിയ രാഷ്‌ട്രപതി സത്യപ്രതിജ്ഞ ചെയ്‌ത് സ്ഥാനമേല്‍ക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.