ETV Bharat / bharat

'ലതാജിയുടെ വിയോഗം ഹൃദയഭേദകം'; അനുശോചനം രേഖപ്പെടുത്തി രാഷ്‌ട്രപതി

author img

By

Published : Feb 6, 2022, 11:30 AM IST

'ലതാജിയുടെ വിയോഗം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടേതെന്ന പോലെ എനിക്കും ഹൃദയഭേദകമാണ്' രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് അനുശോചനം രേഖപ്പെടുത്തി.

lata mangeshkar passes away
'ലതാജിയുടെ വിയോഗം ഹൃദയഭേദകം'; ലത മങ്കേഷ്‌കറിന്‍റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്‌ട്രപതി

ന്യൂഡല്‍ഹി: ഇതിഹാസ ഗായിക ലത മങ്കേഷ്‌കറിന്‍റെ നിര്യാണത്തിൽ രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് അനുശോചനം രേഖപ്പെടുത്തി. ലത മങ്കേഷ്‌കറിന്‍റെ നേട്ടങ്ങൾ സമാനതകളില്ലാത്തതാണെന്ന് രാഷ്‌ട്രപതി അനുസ്‌മരിച്ചു.

'ലതാജിയുടെ വിയോഗം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടേതെന്ന പോലെ എനിക്കും ഹൃദയഭേദകമാണ്. ഇന്ത്യയുടെ സത്തയും സൗന്ദര്യവും അടങ്ങിയ അവരുടെ ഗാനങ്ങളിലൂടെ തലമുറകൾ വികാരങ്ങള്‍ക്ക് ആവിഷ്‌കാരം കണ്ടെത്തി. ലതാജിയുടെ നേട്ടങ്ങൾ സമാനതകളില്ലാത്തതായി തുടരും,' രാഷ്ട്രപതി ഭവൻ ട്വീറ്റ് ചെയ്‌തു.

  • Lata-ji’s demise is heart-breaking for me, as it is for millions the world over. In her vast range of songs, rendering the essence and beauty of India, generations found expression of their inner-most emotions. A Bharat Ratna, Lata-ji’s accomplishments will remain incomparable. pic.twitter.com/rUNQq1RnAp

    — President of India (@rashtrapatibhvn) February 6, 2022 " class="align-text-top noRightClick twitterSection" data=" ">

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനും ലത മങ്കേഷ്‌കറിന്‍റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. സംഗീതത്തിനായി സമർപ്പിച്ച ജീവിതമായിരുന്നു ലതയുടേതെന്ന് നിർമല സീതാരാമന്‍ അനുസ്‌മരിച്ചു.

  • Lata Mangeshkar @mangeshkarlata is no more. Generations of Indians loved listening to her songs. They remain evergreen.
    She led a life dedicated to music. Condolences to her family and all lovers of music. https://t.co/PQmzMSq7PS

    — Nirmala Sitharaman (@nsitharaman) February 6, 2022 " class="align-text-top noRightClick twitterSection" data=" ">

'ലതാ മങ്കേഷ്‌കർ ഇനിയില്ല. ഇന്ത്യയുടെ പല തലമുറകൾ അവരുടെ പാട്ടുകൾ കേൾക്കാൻ ഇഷ്‌ടപ്പെട്ടു. ആ ഗാനങ്ങള്‍ നിത്യഹരിതമായി തുടരുന്നു. സംഗീതത്തിനായി സമർപ്പിച്ച ജീവിതമായിരുന്നു അവരുടേത്,' നിർമല സീതാരാമന്‍ ട്വിറ്ററില്‍ കുറിച്ചു.

മറാത്തി സംഗീതജ്ഞന്‍ പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്‌കറിന്‍റെയും ഗുജറാത്തിയായ ഷെവന്തിയുടെയും മൂത്ത മകളായി 1929 സെപ്‌റ്റംബർ 28 നാണ് ലത മങ്കേഷ്‌കറിന്‍റെ ജനനം. 13ാം വയസില്‍ പാടി തുടങ്ങിയ ലത 1940കളിലാണ് പിന്നണി ഗാനരംഗത്തേക്ക് പ്രവേശിക്കുന്നത്. ഏഴ് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ, 36 ഓളം പ്രദേശിക ഇന്ത്യൻ ഭാഷകളിലായി 25,000ലധികം പാട്ടുകള്‍ ലതാ മങ്കേഷ്‌കര്‍ പാടിയിട്ടുണ്ട്‌. മൂന്ന് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ലഭിച്ചു.

1989ൽ ദാദാസാഹിബ് ഫാൽക്കെ അവാർഡും 2001ൽ ഭാരതരത്നയും നൽകി ഇന്ത്യയുടെ വാനമ്പാടിയെ ഭാരത സർക്കാർ ആദരിച്ചു. എം.എസ് സുബ്ബുലക്ഷ്‌മിക്ക് ശേഷം ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതി ലഭിക്കുന്ന രണ്ടാമത്തെ ഗായികയാണ് ലത മങ്കേഷ്‌കര്‍.

Also read: 'കൂടിക്കാഴ്‌ചകൾ മറക്കാനാവാത്തത്'; ലത മങ്കേഷ്‌കറുടെ മരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.