ETV Bharat / bharat

ദസറ ആഘോഷങ്ങൾക്ക് തുടക്കമിട്ട് മൈസൂർ കൊട്ടാര നഗരി: രാഷ്‌ട്രപതി ദ്രൗപതി മുർമു ഉദ്‌ഘാടനം ചെയ്‌തു

author img

By

Published : Sep 26, 2022, 12:50 PM IST

കൊവിഡ് മൂലം കഴിഞ്ഞ രണ്ട് വർഷമായി ലളിതമായി മാത്രം നടത്തിയ ദസറ ഉത്സവം ഇത്തവണ എല്ലാ രാജകീയ പ്രതാപത്തോടെയും പ്രൗഢഗംഭീരമായി നടത്തും.

President Murmu inaugurates Dasara festivities in Mysuru  ദസറ ആഘോഷങ്ങൾക്ക് തുടക്കമിട്ട് മൈസൂർ കൊട്ടാര നഗരി  രാഷ്‌ട്രപതി ദ്രൗപതി മുർമു  മൈസൂർ കൊട്ടാര നഗരി  നാദ ഹബ്ബ  ചാമുണ്ഡേശ്വരി ദേവി  മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ  President Murmu  ദേശീയ വാർത്തകൾ  മലയാളം വാർത്തകൾ  malayalam latest news  national news  Dasara celebrations  Nada Habba  palace city
ദസറ ആഘോഷങ്ങൾക്ക് തുടക്കമിട്ട് മൈസൂർ കൊട്ടാര നഗരി: രാഷ്‌ട്രപതി ദ്രൗപതി മുർമു ഉദ്‌ഘാടനം ചെയ്‌തു

മൈസൂരു: പത്ത് ദിവസം നീണ്ടുനിൽക്കുന്ന പ്രസിദ്ധമായ ദസറ ആഘോഷങ്ങൾക്ക് മൈസൂർ കൊട്ടാര നഗരിയിൽ തുടക്കമായി. രാഷ്‌ട്രപതി ദ്രൗപതി മുർമു 'നാദ ഹബ്ബ' (സംസ്ഥാന ഉത്സവം) ഉദ്‌ഘാടനം ചെയ്‌തു. കൊവിഡ് മൂലം കഴിഞ്ഞ രണ്ട് വർഷമായി ലളിതമായി മാത്രം നടത്തിയ ഉത്സവം ഇത്തവണ എല്ലാ രാജകീയ പ്രതാപത്തോടെയും പ്രൗഢഗംഭീരമായി നടത്താനാണ് തീരുമാനം.

ദസറ ആഘോഷങ്ങൾക്ക് തുടക്കമിട്ട് മൈസൂർ കൊട്ടാര നഗരി: രാഷ്‌ട്രപതി ദ്രൗപതി മുർമു ഉദ്‌ഘാടനം ചെയ്‌തു

ആഘോഷങ്ങളുടെ ആരംഭമെന്നോണം ചാമുണ്ഡി കുന്നിന് മുകളിലുള്ള ചാമുണ്ഡേശ്വരി ക്ഷേത്ര പരിസരത്ത് വാദ്യ സ്‌തുതികൾ ആലപിച്ചുകൊണ്ട് മൈസൂർ രാജകുടുംബത്തിന്‍റെ അധിപനായ ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹത്തിൽ പുഷ്‌പങ്ങൾ അർപ്പിക്കും. മൈസൂർ ദസറ ആഘോഷത്തിന്‍റെ ഭാഗമാകുന്ന ആദ്യത്തെ രാഷ്‌ട്രപതിയാണ് ദ്രൗപതി മുർമു. കർണാടക ഗവർണർ താവർചന്ദ് ഗെലോട്ട്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, കേന്ദ്ര മന്ത്രിമാരായ പ്രഹ്ലാദ് ജോഷി, ശോഭ കരന്ദ്‌ലാജെ, സംസ്ഥാന മന്ത്രിമാർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

ഇന്ത്യയുടെ രാഷ്‌ട്രപതി എന്ന നിലയിൽ ദ്രൗപതി മുർമുവിന്‍റെ ആദ്യത്തെ സന്ദർശനം കൂടിയാണിത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.