ETV Bharat / bharat

കന്നി യുദ്ധവിമാന യാത്രയ്‌ക്ക് ഒരുങ്ങി രാഷ്‌ട്രപതി ദ്രൗപതി മുര്‍മു; യാത്ര നാളെ സുഖോയ്‌ വിമാനത്തില്‍

author img

By

Published : Apr 7, 2023, 10:20 AM IST

അസം സന്ദര്‍ശനത്തിന്‍റെ രണ്ടാം ദിവസമായ നാളെയാണ് രാഷ്‌ട്രപതി ദ്രൗപതി മുര്‍മു സുഖോയ്‌ 30 എംകെഐ വിമാനത്തില്‍ യാത്ര ചെയ്യുക. ഇതാദ്യമായാണ് തേസ്‌പൂര്‍ എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ നിന്ന് ഒരു രാഷ്‌ട്രപതി യുദ്ധവിമാന യാത്ര നടത്തുന്നത്.

President Droupadi Murmu  Murmu to undertake maiden Sukhoi sortie  Droupadi Murmu first Sukhoi fly  President Droupadi Murmu  രാഷ്‌ട്രപതി ദ്രൗപതി മുര്‍മു  കന്നി യുദ്ധവിമാന യാത്രയ്‌ക്ക് ഒരുങ്ങി രാഷ്‌ട്രപതി  ദ്രൗപതി മുര്‍മു  അസം  സുഖോയ്‌ 30 എംകെഐ  പ്രതിഭ പാട്ടീല്‍
രാഷ്‌ട്രപതി ദ്രൗപതി മുര്‍മു

ന്യൂഡല്‍ഹി: കന്നി യുദ്ധവിമാന യാത്രയ്‌ക്കൊരുങ്ങി രാഷ്‌ട്രപതി ദ്രൗപതി മുര്‍മു. അസമിലെ തേസ്‌പൂര്‍ എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ നിന്ന് നാളെ (ഏപ്രില്‍ എട്ട്) സുഖോയ് 30 എംകെഐ യുദ്ധവിമാനത്തിലാണ് രാഷ്‌ട്രപതിയുടെ കന്നിയാത്ര. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന അസം സന്ദര്‍ശനത്തിനായാണ് രാഷ്‌ട്രപതി ദ്രൗപതി മുര്‍മു സംസ്ഥാനത്ത് എത്തുന്നത്.

അസം സന്ദര്‍ശനത്തിന്‍റെ ആദ്യ ദിവസമായ ഇന്ന് കാസിരംഗ ദേശീയോദ്യാനത്തിലെ ഈ വര്‍ഷത്തെ ഗജ്‌ ഉത്സവ് രാഷ്‌ട്രപതി ഉദ്‌ഘാടനം ചെയ്യും. ശേഷം ഗുവാഹത്തിയില്‍ മൗണ്ട് കാഞ്ചന്‍ജംഗ പര്യവേഷണവും ദ്രൗപതി മുര്‍മു ഫ്ലാഗ് ഓഫ് ചെയ്യും. ഗുവാഹത്തി ഹൈക്കോടതി 75 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്‍റെ ആഘോഷ ചടങ്ങിലും രാഷ്‌ട്രപതി പങ്കെടുക്കും.

അസം സന്ദര്‍ശനത്തിന്‍റെ രണ്ടാം ദിവസമായ നാളെ (ഏപ്രില്‍ എട്ട്) തേസ്‌പൂര്‍ എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ നിന്ന് സുഖോയ് 30 എംകെഐ യുദ്ധവിമാനത്തില്‍ ദ്രൗപതി മുര്‍മു തന്‍റെ ആദ്യ യുദ്ധവിമാന യാത്ര നടത്തും. ആദ്യമായാണ് തേസ്‌പൂര്‍ എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ നിന്ന് ഒരു രാഷ്‌ട്രപതി യുദ്ധവിമാനയാത്ര നടത്തുന്നത് എന്ന പ്രത്യേകതയും ഈ യാത്രക്കുണ്ട്. യാത്ര വേളയില്‍ ഇന്ത്യന്‍ ആര്‍മി, എയര്‍ഫോഴ്‌സ്, നേവി എന്നിവയുടെ സുപ്രീം കമാന്‍ഡര്‍ രാഷ്‌ട്രപതിയെ പിന്തുടരും.

ഇന്ത്യയുടെ ആദ്യ വനിത രാഷ്‌ട്രപതിയായ പ്രതിഭ പാട്ടീല്‍ നേരത്തെ സുഖോയ്‌ 30 എംകെഐയില്‍ പറന്ന് ചരിത്രം സൃഷ്‌ടിച്ചിരുന്നു. യുദ്ധവിമാനത്തില്‍ യാത്ര ചെയ്യുന്ന ആദ്യ വനിത രാഷ്‌ട്രപതി കൂടിയായിരുന്നു പ്രതിഭ പാട്ടീല്‍. ഗുരുത്വാകർഷണ പ്രഭാവത്തെ നേരിടാൻ പൈലറ്റുമാർ ധരിക്കുന്ന പ്രത്യേക 'ജി-സ്യൂട്ട്' ധരിച്ച്, കോക്ക്പിറ്റിലെ കോ-പൈലറ്റിന്‍റെ സീറ്റിലിരുന്ന പ്രതിഭ പാട്ടീൽ അന്ന് എയർബേസിൽ തടിച്ചുകൂടിയ ആളുകൾക്ക് നേരെ കൈവീശി കാണിച്ചു. മുൻ രാഷ്‌ട്രപതി എപിജെ അബ്‌ദുല്‍ കലാമും 2006ൽ സുഖോയ് യുദ്ധവിമാനത്തിൽ യാത്ര ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.