ETV Bharat / bharat

ഇന്ത്യ ലോകത്തിന് ജനാധിപത്യത്തിന്‍റെ ശക്‌തി കാട്ടിക്കൊടുത്തു, സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് രാഷ്‌ട്രപതി

author img

By

Published : Aug 14, 2022, 9:29 PM IST

രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷമുള്ള ദ്രൗപതി മുർമുവിന്‍റെ ആദ്യത്തെ സ്വാതന്ത്ര്യദിന സന്ദേശമാണിത്

President Draupadi Murmu Independence Day wishes  സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു  75ആം സ്വാതന്ത്ര്യ ദിനം  75th Independence Day  INDEPENDENCE DAY CELEBRATION  ദ്രൗപതി മുർമു  indian Independence Day  Draupadi Murmu addres to nation
'സ്വതന്ത്ര ഇന്ത്യക്കായി ത്യാഗങ്ങൾ സഹിച്ചവരെ നമിക്കുന്നു'; സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് രാഷ്‌ട്രപതി

ന്യൂഡൽഹി : രാജ്യത്തിന്‍റെ 75-ാം സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി രാജ്യത്തും വിദേശത്തുമായി താമസിക്കുന്ന എല്ലാ ഇന്ത്യക്കാർക്കും ആശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു. സ്വാതന്ത്ര്യസമര പോരാട്ടങ്ങളിലും 1947ലെ വിഭജന വേളയിലും ജീവൻ നഷ്‌ടപ്പെട്ടവർക്ക് രാഷ്ട്രപതി ആദരാഞ്ജലികൾ അർപ്പിച്ചു. ചുമതലയേറ്റ ശേഷമുള്ള ദ്രൗപതി മുർമുവിന്‍റെ ആദ്യ സ്വാതന്ത്ര്യദിന സന്ദേശം കൂടിയാണിത്.

'രാജ്യത്തും വിദേശത്തുമായി താമസിക്കുന്ന എല്ലാ ഇന്ത്യക്കാർക്കും എഴുപത്തിയാറാമത് സ്വാതന്ത്ര്യ ദിനാശംസകൾ മുൻകൂറായി അറിയിക്കുന്നു. ഈ സുപ്രധാന അവസരത്തിൽ നിങ്ങളെ അഭിസംബോധന ചെയ്യുന്നതിൽ ഞാൻ സന്തുഷ്ടയാണ്. സാമൂഹിക ഐക്യവും ജനങ്ങളുടെ ശാക്തീകരണവും പ്രോത്സാഹിപ്പിക്കുന്നതിനായി ഓഗസ്റ്റ് പതിനാലാം തീയതി 'വിഭജന ഭീതിയുടെ ഓർമ ദിനം' ആയി ആചരിക്കുന്നു.

ഇന്ത്യ ഒരു സ്വതന്ത്ര രാഷ്ട്രമായി 75 വർഷം പൂർത്തിയാക്കുകയാണ്. കൊളോണിയൽ ഭരണാധികാരികളുടെ ചങ്ങലകളിൽ നിന്ന് സ്വയം മോചിതരായി നമ്മുടെ വിധി പുനർരൂപകൽപ്പന ചെയ്യാൻ തീരുമാനിച്ച ദിവസമാണ് ഓഗസ്റ്റ് 15. സ്വതന്ത്ര ഇന്ത്യ എന്ന ലക്ഷ്യം സാധ്യമാക്കാൻ വലിയ ത്യാഗങ്ങൾ സഹിച്ച എല്ലാ സ്ത്രീപുരുഷന്മാരെയും നമിക്കുന്നു' - ദ്രൗപതി മുർമു പറഞ്ഞു.

  • We bow to all those men and women who made enormous sacrifices to make it possible for us to live in a free India. pic.twitter.com/tLnO2OKaGJ

    — President of India (@rashtrapatibhvn) August 14, 2022 " class="align-text-top noRightClick twitterSection" data=" ">

സ്വാതന്ത്ര്യദിനം നമുക്ക് മാത്രമല്ല ലോകമെമ്പാടുമുള്ള ജനാധിപത്യത്തിന്‍റെ എല്ലാ വക്താക്കൾക്കും കൂടിയുള്ളതാണ്. ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോൾ ജനാധിപത്യ സർക്കാരിന്‍റെ വിജയത്തെക്കുറിച്ച് സംശയം പ്രകടിപ്പിച്ച നിരവധി അന്താരാഷ്ട്ര നേതാക്കളും വിദഗ്‌ധരും ഉണ്ടായിരുന്നു. എന്നാൽ ആ സംശയങ്ങൾ തെറ്റാണെന്ന് ഇന്ത്യ തെളിയിച്ചു.

അക്കാലത്ത് ജനാധിപത്യം സാമ്പത്തികമായി മുന്നേറിയ രാഷ്ട്രങ്ങളിൽ മാത്രമായി പരിമിതപ്പെട്ടിരുന്നു. വിദേശ ഭരണാധികാരികളുടെ അധീനതയിൽ വർഷങ്ങളോളം നീണ്ടുനിന്ന ചൂഷണത്തിനൊടുവിൽ ദാരിദ്ര്യവും നിരക്ഷരതയും നിറഞ്ഞതായിരുന്നു ഇന്ത്യ. എന്നാൽ ജനാധിപത്യം ഈ മണ്ണിൽ വേരുകൾ മുളപ്പിക്കുക മാത്രമല്ല, അതിനെ സമ്പന്നമാക്കുകയും ചെയ്തു.

മറ്റ് സുസ്ഥിരമായ ജനാധിപത്യ രാജ്യങ്ങളിൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിക്കാൻ നീണ്ട പോരാട്ടങ്ങൾ നടത്തേണ്ടി വന്നിട്ടുണ്ട്. എന്നാൽ ജനാധിപത്യത്തിന്‍റെ തുടക്കം മുതൽ തന്നെ ആധുനിക ഇന്ത്യയുടെ നിർമാതാക്കൾ രാഷ്ട്ര നിർമാണത്തിന്‍റെ കൂട്ടായ പ്രക്രിയയിൽ പങ്കെടുക്കാൻ പ്രായപൂർത്തിയായ ഓരോ പൗരനെയും പ്രാപ്തരാക്കി. അതിനാൽ തന്നെ ജനാധിപത്യത്തിന്‍റെ യഥാർഥ സാധ്യതകൾ കണ്ടെത്താൻ ലോകത്തെ സഹായിച്ചതിന്‍റെ ബഹുമതി ഇന്ത്യയ്ക്ക് ലഭിക്കും - ദ്രൗപതി മുർമു കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.