ETV Bharat / bharat

ശ്രദ്ധ വാക്കര്‍ വധം : നുണപരിശോധനയ്‌ക്കെത്തിച്ച പ്രതി അഫ്‌താബിനെതിരെ ആയുധസംഘത്തിന്‍റെ ആക്രമണം ; വീഡിയോ

author img

By

Published : Nov 28, 2022, 10:12 PM IST

Aaftab Poonawala attacked  shraddha walker  shraddha walker murder case  Aaftab Poonawala  Poonawala shraddha attacked during polygraph test  latest news in newdelhi  latest news today  ശ്രദ്ധ വാക്കര്‍ കൊലപാതകം  പ്രതി അഫ്‌താബ് പൂനൈവാല  അഫ്‌താബ് പൂനൈവാലയ്‌ക്കെതിരെ ആക്രമണം  ഫോറന്‍സിക്ക് സയന്‍സ് ലബോറട്ടറി  ന്യൂഡല്‍ഹി ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ശ്രദ്ധ വാക്കര്‍ കൊലപാതകം; നുണപരിശോധനയ്‌ക്കെത്തിച്ച പ്രതി അഫ്‌താബ് പൂനൈവാലയ്‌ക്കെതിരെ ആക്രമണം

ഇന്ന് വൈകുന്നേരം 6.45ഓടെ നുണപരിശോധനയ്‌ക്കായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ എത്തിച്ചപ്പോഴായിരുന്നു അഫ്‌താബ് സഞ്ചരിച്ചിരുന്ന പൊലീസ് വാനിനുനേരെ ആയുധങ്ങളുമായി ഒരു സംഘം ആക്രമണം നടത്തിയത്

ന്യൂഡല്‍ഹി : ശ്രദ്ധ വാക്കര്‍ കൊലപാതക കേസ് പ്രതി അഫ്‌താബ് പൂനവാലയ്‌ക്കെതിരെ ആക്രമണം. ഇന്ന് നുണപരിശോധനയ്‌ക്കായി ഫോറന്‍സിക്ക് സയന്‍സ് ലബോറട്ടറിയില്‍ എത്തിച്ചപ്പോള്‍ അഫ്‌താബ് സഞ്ചരിച്ചിരുന്ന പൊലീസ് വാനിനുനേരെ ആയുധങ്ങളുമായി ഒരു സംഘം ആക്രമണം നടത്തുകയായിരുന്നു. വൈകുന്നേരം 6.45ഓടെയായിരുന്ന സംഭവം.

അക്രമികളെ അറസ്‌റ്റ് ചെയ്യുകയും ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്‌തുവെന്ന് പൊലീസ് അറിയിച്ചു. സംഭവസ്ഥലത്ത് നിന്നും അഫ്‌താബിനെ എത്തിച്ച വാഹനം ഉടന്‍ തന്നെ മാറ്റിയെന്നും പൊലീസ് അറിയിച്ചു. മെയ്‌ 18ന് ഡല്‍ഹിയില്‍ വച്ചാണ് ശ്രദ്ധ വാക്കര്‍ കൊല്ലപ്പെട്ടത്.

ശ്രദ്ധ വാക്കര്‍ വധം : നുണപരിശോധനയ്‌ക്കെത്തിച്ച പ്രതി അഫ്‌താബിനെതിരെ ആയുധസംഘത്തിന്‍റെ ആക്രമണം ; വീഡിയോ

കൊലപാതകത്തിന് ശേഷം ശ്രദ്ധയുടെ ശരീരം 35 കഷണങ്ങളാക്കി ഫ്രിഡ്‌ജില്‍ മൂന്നാഴ്‌ചയോളം സൗത്ത് ഡല്‍ഹിയിലുള്ള വസതിയില്‍ സൂക്ഷിച്ചതിന് ശേഷമാണ് അഫ്‌താബ് നഗരത്തിന്‍റെ വിവിധ ഇടങ്ങളിലായി ഉപേക്ഷിച്ചത്. നവംബര്‍ 12നാണ് കേസിലെ പ്രതിയായ അഫ്‌താബ് അറസ്‌റ്റിലാകുന്നത്.

ALSO READ:"എന്നെ കൊന്ന് കഷണങ്ങളാക്കി വലിച്ചെറിയുമെന്ന് അവന്‍ ഭീഷണിപ്പെടുത്തി"; അഫ്‌താബിനെതിരെ ശ്രദ്ധ പൊലീസിന് നല്‍കിയ പരാതി പുറത്ത്

നവംബര്‍ 17ന് അഞ്ച് ദിവസത്തേയ്‌ക്ക് പൊലീസ് അഫ്‌താബിന്‍റെ കസ്‌റ്റഡി നീട്ടിയെടുത്തിരുന്നു. തുടര്‍ന്ന് നവംബര്‍ 22ന് വീണ്ടും അഞ്ച് ദിവസത്തേയ്‌ക്ക് കൂടി പ്രതിയുടെ പൊലീസ് കസ്‌റ്റഡി നീട്ടി. എന്നാല്‍ നവംബര്‍ 26ന് 13 ദിവസത്തേയ്‌ക്ക് പ്രതിയെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ട് കോടതി ഉത്തരവിട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.