ETV Bharat / bharat

കര്‍ഷകര്‍ക്കായി പ്രവര്‍ത്തിച്ച പ്രധാനമന്ത്രി മോദിയെന്ന് ജെപി നദ്ദ

author img

By

Published : Jun 23, 2021, 7:26 AM IST

pm narendra modi  jp nadda  farmers  ജെപി നദ്ദ  ബിജെപി ദേശീയ അധ്യക്ഷൻ  ബിജെപി  കര്‍ഷകര്‍  പ്രധാനമന്ത്രി  പ്രധാനമന്ത്രി നരേന്ദ്രമോദി
കര്‍ഷകര്‍ക്ക് വേണ്ടി ഏറ്റവും കുടുതല്‍ പ്രവര്‍ത്തിച്ച പ്രധാനമന്ത്രി മോദിയെന്ന് ജെപി നദ്ദ

കൊവിഡിന്‍റെ സമയത്ത് 60,000 കോടിയിലധികം രൂപ നാല് തവണകളായി കർഷകര്‍ക്ക് നല്‍കി

ന്യൂഡല്‍ഹി: കഴിഞ്ഞ 70 വര്‍ഷത്തിനിടെ കര്‍ഷകരുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ചത് നരേന്ദ്രമോദിയാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. ബിജെപി കിസാൻ മോര്‍ച്ചയുടെ യോഗത്തിലാണ് നദ്ദയുടെ പ്രസ്താവന.

താങ്ങുവില പിൻവലിക്കുമെന്ന കള്ള പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ഇത്തവണ റെക്കോര്‍ഡ് സംഭരണമാണ് ഗോതമ്പിലും നെല്ലിലുമുണ്ടായതെന്ന് ഇത്തരത്തില്‍ പ്രചാരണം നടത്തുന്നവര്‍ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത് നിരവധി കര്‍ഷകര്‍ക്ക് ഗുണം ചെയ്തിട്ടുമുണ്ട്.

കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനും അവരെ ഇടനിലക്കാരില്‍ നിന്നും രക്ഷിക്കാനുമാണ് മോദി സര്‍ക്കാര്‍ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നത്. പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി യോജന, സോയിൽ ഹെൽത്ത് കാർഡ് സ്കീം, പ്രധാൻ മന്ത്രി കിസാൻ ക്രെഡിറ്റ് സ്കീം തുടങ്ങിയ പദ്ധതികൾ കർഷകർക്ക് നേരിട്ട് ഗുണം ചെയ്തു.

ALSO READ: ആർട്ടിക്കിൾ 370 കുറിച്ച്‌ സംസാരിക്കുന്നവർ 'വൈകാരിക രാഷ്ട്രീയം' കളിക്കുന്നു: രവീന്ദർ റെയ്‌ന

കിസാൻ സമ്മാൻ നിധി യോജന വഴി 10 കോടി കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് 1.36 ലക്ഷം കോടി രൂപയിലധികം എത്തിയിട്ടുണ്ടെന്ന് നദ്ദ വ്യക്തമാക്കി. കൊവിഡിന്‍റെ സമയത്ത് 60,000 കോടിയിലധികം രൂപ നാല് തവണകളായി കർഷകര്‍ക്ക് ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ രാസവളത്തിന് സബ്സിഡി 1200 രൂപയായി ഉയര്‍ത്തി. കർഷകർക്കായി പ്രതിമാസം മൂവായിരം രൂപ പെൻഷനും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ബിജെപി ദേശീയ അധ്യക്ഷൻ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.