ETV Bharat / bharat

പദ്‌മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ജനറൽ ബിപിൻ റാവത്തിന് പദ്‌മ വിഭൂഷൻ

author img

By

Published : Jan 25, 2022, 8:44 PM IST

നാല് മലയാളികൾക്ക് പദ്‌മശ്രീ ലഭിച്ചു. 17 പേർ വിവിധ രംഗങ്ങളിൽ പദ്‌മ ഭൂഷണും സ്വന്തമാക്കി.

patma award  patma award announced  പദ്‌മ പുരസ്‌കാരങ്ങൾ  പദ്‌മ വിഭൂഷൻ ജനറൽ ബിപിൻ റാവത്ത്  പദ്‌മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു  റിപ്പബ്ലിക് ദിനം
പദ്‌മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ജനറൽ ബിപിൻ റാവത്തിന് പദ്‌മ വിഭൂഷൻ

73-ാം റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി പദ്‌മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കൂനൂർ ഹെലികോപ്‌ടർ അപകടത്തിൽ മരണമടഞ്ഞ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്തിന് പദ്‌മ വിഭൂഷൻ ലഭിച്ചു.

107 പേർക്കാണ് പദ്‌മശ്രീ ലഭിച്ചത്. അതിൽ നാല് പേർ മലയാളികളാണ്. ശോശാമ്മ ഐപ്പ്- മൃഗസംരക്ഷണം, ശങ്കര നാരായണ മേനോൻ- കളരി, പി.നാരായണ കുറുപ്പ്- സാഹിത്യം, വിദ്യാഭ്യാസം, കെ.വി റാബിയ- സാക്ഷരതാ പ്രവർത്തനം എന്നിവരാണ് പദ്‌മശ്രീ ലഭിച്ച മലയാളികൾ.

നാല് പേരാണ് പദ്‌മ വിഭൂഷണ് അർഹരായിരിക്കുന്നത്. 17 പേർ വിവിധ രംഗങ്ങളിൽ പദ്‌മ ഭൂഷണും സ്വന്തമാക്കി.

ഗുലാം നബി ആസാദിന് പദ്‌മ ഭൂഷൺ, നീരജ് ചോപ്രയ്ക്ക് പദ്‌മ ശ്രീ, ബുദ്ധദേബ് ഭട്ടാചാര്യയ്ക്ക് പദ്‌മ ഭൂഷൺ, ഗൂഗിൽ സിഇഒ സുന്ദർ പിച്ചൈയ്ക്ക് പദ്‌മ ഭൂഷൺ, ഗായകൻ സോനു നിഗം പദ്‌മ ശ്രീ എന്നിവയും സ്വന്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.