ETV Bharat / bharat

'പാകിസ്ഥാന്‍ ഭീകരവാദത്തെ മഹത്വവത്കരിച്ച രാജ്യം': യു.എന്നില്‍ ഇന്ത്യ

author img

By

Published : Sep 25, 2021, 7:38 AM IST

Updated : Sep 25, 2021, 5:15 PM IST

പാകിസ്ഥാന്‍ ഭീകരവാദം  കശ്‌മീര്‍ പരാമര്‍ശം  യു.എന്‍  UNGA  Pakistan  glorifies terrorism  UN reference to Kashmir  അഫ്‌ഗാനില്‍ കലാപം
'പാകിസ്ഥാന്‍ ഭീകരവാദത്തെ മഹത്‌വത്‌ക്കരിച്ച രാജ്യം'; കശ്‌മീര്‍ പരാമര്‍ശത്തില്‍ യു.എന്നില്‍ ഇന്ത്യയുടെ മറുപടി

അഫ്‌ഗാനില്‍ കലാപത്തിന് പാകിസ്ഥാന്‍ ശ്രമിച്ചതായും ഇന്ത്യ.

ന്യൂയോർക്ക്: ഐക്യരാഷ്‌ട്ര സഭ ജനറല്‍ അസംബ്ളിയില്‍ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, ജമ്മു കശ്‌മീരിനെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി ഇന്ത്യ.

ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ് ജമ്മു കശ്‌മീര്‍ വിഷയമെന്നും ഇക്കാര്യം ലോക വേദിയിൽ, അസത്യമാക്കി പ്രചരിപ്പിക്കുകയാണ് പാക് നേതാവ് ചെയ്‌തതെന്നും രാജ്യത്തിന്‍റെ പ്രതിനിധി സ്നേഹ ദുബെ വെള്ളിയാഴ്ച പറഞ്ഞു.

അന്താരാഷ്ട്ര ഫോറത്തിന്‍റെ പ്രതിച്ഛായ തകർക്കാനുള്ള ഇടപെടലാണ് ഇമ്രാന്‍ ഖാന്‍റെ ഭാഗത്തുനിന്നും ഉണ്ടായത്. ഇത്തരം പ്രസ്‌താവനകൾ സഹതാപത്തിന് അർഹതയുള്ളതാണ്. ആവർത്തിച്ച് അസത്യം പറയുന്ന വ്യക്തി, മാനസികാവസ്ഥ നേരെയാക്കണം.

'പാകിസ്ഥാന്‍ ഭീകരവാദത്തെ മഹത്വവത്കരിച്ച രാജ്യം': യു.എന്നില്‍ ഇന്ത്യ

'പാകിസ്ഥാന്‍ വീട്ടുമുറ്റത്ത് ഭീകരത വളര്‍ത്തി'

പാക്‌ ഭീകരവാദത്തെ മഹത്വവത്‌കരിച്ച രാജ്യമാണ്, അഫ്‌ഗാനിസ്ഥാനില്‍ കലാപത്തിന് ആ രാജ്യം ശ്രമിച്ചു. തീവ്രവാദികൾക്ക് സ്വതന്ത്ര പാസ് നല്‍കുന്ന രാജ്യമാണ് പാകിസ്ഥാന്‍. എന്നിട്ട് ഒരു സ്വതന്ത്ര പോരാളി ചമയുകയാണ് ആ രാജ്യം. എന്നാല്‍, യാഥാര്‍ഥത്തില്‍ അവര്‍ തീയിടുന്നവരാണ്.

രാജ്യം അതിന്‍റെ വീട്ടുമുറ്റത്ത് ഭീകരരെ വളർത്തുന്നത് കാരണം ലോകം മുഴുവൻ ദുരിതമനുഭവിക്കുന്നതിന് ഇടയാക്കിയെന്നും യുവ ഇന്ത്യന്‍ നയതതന്ത്രജ്ഞ മറുപടി നല്‍കി. പാകിസ്ഥാൻ ഇന്ത്യയുമായി സമാധാനം ആഗ്രഹിക്കുന്നുവെന്നും ദക്ഷിണേഷ്യയിലെ സുസ്ഥിര സമാധാനത്തിന് ജമ്മു കശ്‌മീർ തർക്കം പരിഹരിക്കണമെന്നുമാണ് ഇമ്രാന്‍ ഖാന്‍ വെര്‍ച്വലായി നടന്ന യോഗത്തില്‍ ഉന്നയിച്ചത്.

തങ്ങളുടെ രാജ്യമായി അർഥവത്തായതും ഫലപ്രാപ്‌തിയിലുള്ളതുമായ ഇടപെടലിനുള്ള അന്തരീക്ഷം സൃഷ്‌ടിക്കേണ്ട ബാധ്യത ഇന്ത്യയ്ക്കു‌ണ്ടെന്നും ഖാന്‍ പറഞ്ഞു. പ്രസംഗത്തിനിടെ അദ്ദേഹം അഫ്‌ഗാനിസ്ഥാനെക്കുറിച്ചും സൂചിപ്പിച്ചു. യുദ്ധക്കെടുതി നേരിടുന്ന അഫ്‌ഗാനില്‍ അന്താരാഷ്ട്ര സമൂഹം നിലവിലെ സർക്കാരിനെ ശക്തിപ്പെടുത്തുകയും സ്ഥിരപ്പെടുത്തുകയും വേണമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

ALSO READ: മോദി- ബൈഡൻ കൂടിക്കാഴ്‌ച; ഇന്ത്യ- അമേരിക്ക ബന്ധം ആഗോള വെല്ലുവിളികൾക്ക് പരിഹാരമാകുമെന്ന് ജോ ബൈഡൻ

Last Updated :Sep 25, 2021, 5:15 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.