ETV Bharat / bharat

25,629 മെട്രിക് ടൺ ഓക്സിജൻ ഇതുവരെ വിതരണം ചെയ്‌തെന്ന് റെയിൽവെ

author img

By

Published : Jun 5, 2021, 4:02 PM IST

നിലവിൽ 368 ഓക്സിജൻ എക്‌സ്പ്രസുകൾ ഓട്ടം പൂർത്തിയാക്കി.

indian railway  oxygen express  oxygen shortage  ഓക്സിജൻ എക്‌സ്പ്രസ്  ഇന്ത്യൻ റെയിൽവെ  ഓക്സിജൻ വിതരണം  ഓക്സിജൻ ക്ഷാമം  covid surge india
25629 മെട്രിക് ടണ്ണിൽ അധികം ഓക്സിജൻ ഇതുവരെ വിതരണം ചെയ്‌തെന്ന് റെയിൽവെ

ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലേക്ക് ഇതുവരെ 25,629 മെട്രിക് ടണ്ണിൽ അധികം ഓക്സിജൻ വിതരണം ചെയ്‌തെന്ന് റെയിൽവെ മന്ത്രാലയം. ആകെ 15,03 ടാങ്കറുകൾ ഉപയോഗിച്ചു. നിലവിൽ 368 ഓക്സിജൻ എക്‌സ്പ്രസുകൾ ഓട്ടം പൂർത്തിയാക്കി. ഇപ്പോൾ 482 മെട്രിക് ടണ്‍ ഓക്സിജനുമായി ഏഴു ട്രെയിനുകൾ വിവിധ സംസ്ഥാനങ്ങളിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും റെയിൽവെ അറിയിച്ചു.

Also Read: ഒഡിഷയിൽ കൊവിഡ് രോഗികൾ എട്ട് ലക്ഷം പിന്നിട്ടു

കേരളം ഉൾപ്പടെ 15 സംസ്ഥാനങ്ങളിലേക്കാണ് ഓക്സിജൻ എക്സ്‌പ്രസുകൾ ഓക്സിജൻ വിതരണം നടത്തിയത്. മഹാരാഷ്ട്രയിൽ- 614 മെട്രിക് ടൺ (എംടി) ഉത്തർപ്രദേശ്- 3797 എംടി, മധ്യപ്രദേശിൽ- 656 (എംടി), ഡൽഹി- 5790 എംടി , ഹരിയാന- 2212 എംടി, രാജസ്ഥാൻ 98 എംടി, കർണാടക- 3097 എംടി, ഉത്തരാഖണ്ഡ്- 320 എംടി, തമിഴ്‌നാട്- 2787, ആന്ധ്ര- 2602 എംടി, പഞ്ചാബ്- 225 എംടി, കേരളം- 513 എംടി, തെലങ്കാന- 2474 എംടി, ജാർഖണ്ഡ്- 38 എംടി, അസം- 400 എംടി എന്നിങ്ങനെയാണ് ഓക്സിജൻ എക്സ്‌പ്രസ് വിവിധ സംസ്ഥാനങ്ങളിൽ വിതരണം ചെയ്‌ത ഓക്സിജന്‍റെ കണക്ക്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.