ETV Bharat / bharat

ആശങ്ക പടർത്തി രാജ്യത്തെ കൊവിഡ് നിരക്ക് ; 628 പുതിയ കേസുകൾ, സംസ്ഥാനത്ത് ഒരു കൊവിഡ് മരണം

author img

By ETV Bharat Kerala Team

Published : Dec 25, 2023, 5:32 PM IST

New Covid cases in India today  Covid updates in India  New Covid cases in Kerala today  Covid updates in Kerala  Covid latest news  Covid positive rate in India today  Covid positive rate in Kerala today  Kerala Covid death  Maharashtra minister tested with Covid positive  രാജ്യത്തെ കൊവിഡ് നിരക്ക്  കേരളത്തിലെ കൊവിഡ് മരണം  കേരളത്തിലെ കൊവിഡ് നിരക്ക്  COVID 19  കൊവിഡ് 19  കൊറോണ  Corona virus in India today  Covid updates
Covid updates in India today

Covid updates : രാജ്യത്ത് 628 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 4,054 ആയി. കേരളത്തിൽ 128 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തതോടെ ആകെ കേസുകൾ 3,128 ആയി.

ന്യൂഡൽഹി : രാജ്യത്ത് 628 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോർട്ട് ചെയ്‌തു (Covid updates in India). കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് രാജ്യത്തെ ഏറ്റവും പുതിയ കൊവിഡ് കണക്കുകൾ പുറത്തുവിട്ടത്. ഇതോടെ രാജ്യത്തെ ആക്‌ടീവ് കേസുകളുടെ എണ്ണം 4,054 ആയി ഉയർന്നു. 3,742 ആയിരുന്നു ഇന്നലത്തെ കൊവിഡ് നിരക്ക്.

24 മണിക്കൂറിനുള്ളിൽ കേരളത്തിൽ 128 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആക്‌ടീവ് കേസുകളുടെ എണ്ണം 3,128 ആയി. സംസ്ഥാനത്ത് ഒരു കൊവിഡ് മരണവും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

ഇന്ന് രാവിലെ 8 മണി വരെ റിപ്പോർട്ട് ചെയ്‌ത രാജ്യത്തെ 315 കൊവിഡ് പോസിറ്റീവ് കേസുകളിൽ 128 എണ്ണവും കേരളത്തിൽ നിന്നാണ്. മൂന്ന് വർഷത്തിനിടയ്‌ക്ക് കേരളത്തിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 72,064 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയവരുടെ എണ്ണം 247 ആയി.

ഇതോടെ കേരളത്തിൽ ആകെ രോഗബാധിധരായവരുടെ എണ്ണം 68,38,529 ആയി ഉയർന്നു. കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. ആശുപത്രികളിൽ വേണ്ടത്ര സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ ഒരു പുതിയ കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ രാജ്യത്തെ ആകെ മരണസംഖ്യ 5,33,334 ആയി. ഇന്ത്യയിൽ കൊവിഡ് പോസിറ്റീവ് ആയവരുടെ ആകെ എണ്ണം 4,50,09,248 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 4,44,71,860 ആണ്. ഇതോടെ ദേശീയ രോഗമുക്തി നിരക്ക് 98.81 ശതമാനമായി.

1.19 ശതമാനമാണ് രാജ്യത്തെ കൊവിഡ് മരണനിരക്ക്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് അനുസരിച്ച് 220.67 കോടി ഡോസ് കോവിഡ് വാക്‌സിനുകൾ ഇതുവരെ നൽകാനായിട്ടുണ്ട്.

മഹാരാഷ്ട്രയിൽ മന്ത്രി ധനഞ്ജയ് മുണ്ടെയ്‌ക്ക് കൊവിഡ്: മഹാരാഷ്ട്രയിൽ 50 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതില്‍ ഒമ്പതും ജെ എൻ 1 ആണ്. ഇതോടെ മഹാരാഷ്ട്രയിലെ ജെ എൻ 1 പോസിറ്റീവ് ആയവരുടെ എണ്ണം 10 ആയി. ജെ എൻ 1 റിപ്പോർട്ട് ചെയ്‌തവരിൽ താനെയിൽ നിന്ന് അഞ്ച് രോഗികളും പൂനെയിൽ നിന്ന് രണ്ട് പേരും, പൂനെയുടെ ഉൾപ്രദേശം, അകോല സിറ്റി, സിന്ധുദുർഗ് എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരുമാണ് ഉള്ളത്.

മഹാരാഷ്ട്ര കൃഷിമന്ത്രി ധനഞ്ജയ് മുണ്ടെയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി (Maharashtra minister tested with Covid positive) സംസ്ഥാന ഉപമുഖ്യമന്ത്രി അജിത് പവാർ അറിയിച്ചു. തന്‍റെ ക്യാബിനറ്റ് സഹപ്രവർത്തകരിൽ ഒരാളായ ധനഞ്ജയ് മുണ്ടെക്ക് കൊവിഡ് പോസിറ്റീവ് ആയതായും എന്നാൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും വ്യാപനം തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നുമാണ് അദ്ദേഹം വിശദീകരിച്ചത്.

Also read: കേരളത്തിലെ കൊവിഡ് കേസുകളിലെ വര്‍ധന : ചെക്ക്പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി കര്‍ണാടക

ലോകാരോഗ്യ സംഘടന തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളോട് കൊവിഡിനെതിരെയുള്ള നിരീക്ഷണം ശക്തമാക്കാനും ജെ എൻ 1 പോലുള്ള ഉപ വകഭേദങ്ങൾക്കെതിരെ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാനും ജനങ്ങൾക്ക് ഉപദേശം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.