ETV Bharat / bharat

ഭർത്താവ് ഭാര്യയെ കോടതി വളപ്പിൽ കുത്തി പരിക്കേൽപ്പിച്ചു ; ആക്രമണം കേസില്‍ വാദം കേൾക്കാനെത്തിയപ്പോൾ

author img

By

Published : May 9, 2023, 9:28 PM IST

ഉത്തർപ്രദേശിൽ കുടുംബ പ്രശ്‌നത്തിന്‍റെ പേരിൽ കോടതിയിൽ നടക്കുന്ന കേസിന്‍റെ വാദം കേൾക്കാനെത്തിയ ഭാര്യയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു

man stabbed his wife  man attacked his wife  man stabbed his wife on court premises  Uttar Pradesh crime news  ഭാര്യയെ ഭർത്താവ് കുത്തി  ഭർത്താവ് ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചു  കോടതി വളപ്പിൽ വച്ച് ആക്രമണം  ഉത്തർ പ്രദേശ് വാർത്തകൾ  കുത്തി പരിക്കേൽപ്പിച്ചു
ഭർത്താവ് ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചു

റായ്‌ ബറേലി : ഉത്തർ പ്രദേശിൽ കോടതി വളപ്പിൽ ഭർത്താവ് ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചു. ഉഞ്ചഹാർ നിവാസിയായ ഉമ സിംഗിനാണ് പരിക്കേറ്റത്. ഇവരുടെ ഭർത്താവും പ്രതിയുമായ നസീറാബാദ് സ്വദേശി ദുഖരൻ സിംഗിനെ പൊലീസ് അറസ്‌റ്റ്‌ ചെയ്‌തു. 22 വർഷമായി വിവാഹിതരായ ദമ്പതികൾ തമ്മിൽ ദാമ്പത്യ പ്രശ്‌നങ്ങൾ നിലനിന്നിരുന്നു.

ചൊവ്വാഴ്‌ച ഇരുവരും തമ്മിലുള്ള കേസിന്‍റെ ഭാഗമായി റായ്‌ ബറേലിയിലെ കോടതിയിൽ എത്തിയതായിരുന്നു ഉമയും ദുഖരനും. എന്നാൽ കേസിൽ വാദം കേൾക്കുന്നത് അടുത്ത ദിവസത്തേയ്‌ക്ക് മാറ്റിവച്ചു. ശേഷം ഉമ സിംഗ് അഭിഭാഷകനൊപ്പം വീട്ടിലേയ്‌ക്ക് പോകാൻ കോടതിയ്‌ക്ക് പുറത്തേയ്‌ക്ക് ഇറങ്ങിയപ്പോൾ ദുഖരൻ സിംഗ് കത്തിയുമായി എത്തി യുവതിയെ ആക്രമിക്കുകയായിരുന്നു.

യുവതിയുടെ വയറ്റിൽ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. പരിക്കേറ്റ യുവതിയുടെ നിലവിളി കേട്ട് കോടതി പരിസരത്തുണ്ടായിരുന്നവർ ഓടിയെത്തി. ശേഷം പൊലീസുകാരാണ് യുവതിയെ പ്രദേശത്തെ ജില്ല ആശുപത്രിയിൽ എത്തിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.