ETV Bharat / bharat

ഭാര്യയെ കൊന്ന് മൃതദേഹം മൂന്ന് കഷ്‌ണമാക്കി കുഴിച്ചിട്ടു; ഭര്‍ത്താവ് അറസ്റ്റില്‍

author img

By

Published : Mar 23, 2023, 9:53 AM IST

Updated : Mar 23, 2023, 11:10 AM IST

Man arrested incase of murdered his wife  west bengal news updates  latest news in west bengal  മുംതാസ്
ഭാര്യയെ കൊലപ്പെടുത്തി കഷ്‌ണങ്ങളാക്കി മുറിച്ചു

പശ്ചിമ ബംഗാള്‍ സ്വദേശി അലി ഷെയ്‌ഖാണ് അറസ്റ്റിലായത്. മുംതാസാണ് (35) മരിച്ചത്. ശ്രദ്ധ വാക്കര്‍ മോഡല്‍ കൊലപാതകമെന്ന് പൊലീസ്.

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ശ്രദ്ധ വധക്കേസ് മോഡല്‍ കൊലപാതകം. ബിഷ്‌ണുപൂരില്‍ ഭാര്യയെ കൊലപ്പെടുത്തി കഷ്‌ണങ്ങളാക്കി കുഴിച്ചിട്ട കേസില്‍ പ്രതി അറസ്റ്റില്‍. മുര്‍ഷിദാബാദ് സ്വദേശിയായ അലി ഷെയ്‌ഖാണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ മുംതാസാണ് (35) കൊല്ലപ്പെട്ടത്.

ബിഷ്‌ണുപൂരിലെ ശാരദ ഗാര്‍ഡനിലെ കനാലിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശരീര ഭാഗങ്ങള്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിനയച്ചു. ചൊവ്വാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം. സര്‍ദ ഗാര്‍ഡന്‍സില്‍ കോണ്‍ട്രാക്‌ടറായി ജോലി ചെയ്യുകയാണ് അലി ഷെയ്‌ഖ്.

മുംതാസിനെ അന്വേഷിച്ച് കുടുംബം: ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച രാവിലെ അലി ഷെയ്‌ഖ് ജോലിയ്‌ക്ക് പോയപ്പോള്‍ മുംതാസും കൂടെ പോയിരുന്നു. എന്നാല്‍ ജോലി കഴിഞ്ഞ് അലി ഷെയ്‌ഖ് തിരികെ വീട്ടിലെത്തിയപ്പോള്‍ മുംതാസ് കൂടെയുണ്ടായിരുന്നില്ല. വീട്ടുകാര്‍ മുംതാസിനെ അന്വേഷിച്ചപ്പോള്‍ മാര്‍ക്കറ്റില്‍ പോയതാണെന്ന് പറഞ്ഞ് ഒഴിഞ്ഞു.

എന്നാല്‍ സമയം ഏറെ വൈകിയിട്ടും മുംതാസ് തിരികെത്തിയില്ല. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ കാര്യ തിരക്കിയപ്പോള്‍ അലി ഷെയ്‌ഖ് മൗനം പാലിക്കുകയായിരുന്നു. അലി ഷെയ്‌ഖിനൊപ്പം പോയ മുംതാസ് ഏറെ വൈകിയിട്ടും തിരിച്ചെത്താതിനെ തുടര്‍ന്ന് സംശയം തോന്നിയ കുടുംബം പൊലീസില്‍ വിവരമറിയിച്ചു.

കുടുംബം സംശയം പ്രകടിപ്പിച്ചതോടെ പൊലീസ് അലി ഷെയ്‌ഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തു. ചോദ്യം ചെയ്യലില്‍ അലി കുറ്റം സമ്മതിച്ചു. തുടര്‍ന്ന് ബുധനാഴ്‌ച പൊലീസ് അലി ഷെയ്‌ഖുമായി സംഭവ സ്ഥലത്ത് തെളിവെടുപ്പ് നടത്തി.

കൊലപ്പെടുത്തിയത് വിശദീകരിച്ച് അലി ഷെ്യ്‌ഖ്: ഭാര്യ മുംതാസിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് ശേഷം അലി ഷെയ്‌ഖ് മൃതദേഹം മൂന്ന് കഷ്‌ണമാക്കി മുറിച്ചു. തുടര്‍ന്ന് ബിഷ്‌ണുപൂരിലെ ശാരദ ഗാർഡന് സമീപം കുഴിച്ചിട്ടു. തെളിവെടുപ്പില്‍ പൊലീസ് മൃതദേഹങ്ങള്‍ കണ്ടെത്തുകയും പോസ്‌റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തു.

കൊലപാതക കാരണം അവ്യക്തം: ഭാര്യയെ അലി ഷെയ്‌ഖ് കൊലപ്പെടുത്താനുള്ള കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. അലി ഒറ്റക്കാണ് കൊലപാതകം നടത്തിയത് എന്നതില്‍ പൊലീസിന് സംശയമുണ്ട്. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നുള്ളതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. 20 വര്‍ഷം മുമ്പാണ് മുര്‍ഷിദാബാദ് സ്വദേശിയായ അലി ഷെയ്‌ഖ് മുംതാസിനെ വിവാഹം ചെയ്‌തത്. ഇരുവര്‍ക്കും രണ്ട് മക്കളുമുണ്ട്.

also read: എറണാകുളത്ത് ഭര്‍ത്താവ് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി കുഴിച്ചുമൂടി ; തെളിയുന്നത് ഒന്നരവര്‍ഷത്തിനിപ്പുറം

ഒന്നിന് പിറകെ ഒന്നായി: ഡല്‍ഹിയില്‍ കൊല്ലപ്പെട്ട മുംബൈ സ്വദേശിയായ 27കാരി ശ്രദ്ധ വാക്കറുടെ കൊലപാതക വാര്‍ത്തയ്‌ക്ക് പിന്നാലെയാണ് വീണ്ടും ജനങ്ങളെ ഞെട്ടിക്കുന്ന മുംതാസിന്‍റെ കൊലപാതകവും. ശ്രദ്ധവാക്കര്‍ കൊലപാതകവും മുംതാസിന്‍റെ കൊലപാതകവും വളരെയധികം സാമ്യമുള്ളതാണ്. മുംതാസ് ഭര്‍ത്താവിനാല്‍ കൊല്ലപ്പെട്ടെങ്കില്‍ ശ്രദ്ധ വാക്കറെ കൊലപ്പെടുത്തിയത് ഒപ്പം താമസിച്ചിരുന്ന അഫ്‌താബ് അമിന്‍ പൂനാവാല എന്നയാളാണ്.

ശ്രദ്ധയുടെ കൂടെ ഏറെ നാള്‍ ഡല്‍ഹിയില്‍ താമസിച്ചിരുന്ന അഫ്‌താബ് കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം കഷ്‌ണങ്ങളാക്കി മുറിച്ച് കവറിലാക്കി ഫ്രിഡ്‌ജില്‍ സൂക്ഷിക്കുകയും തുടര്‍ന്ന് വിവിധയിടങ്ങളില്‍ ഉപേക്ഷിക്കുകയുമായിരുന്നു. വിവാഹത്തെ കുറിച്ച് നടത്തിയ ചര്‍ച്ച തര്‍ക്കത്തില്‍ കലാശിക്കുകയും അത് കൊലപാതകത്തിലെത്തുകയുമായിരുന്നു.

കൊലയ്‌ക്ക് ശേഷം മൃതദേഹം 35 കഷ്‌ണങ്ങളാക്കി. തുടര്‍ന്ന് 18 ദിവസങ്ങള്‍ കൊണ്ടാണ് ഡല്‍ഹിയിലെ വിവിധയിടങ്ങളില്‍ ഉപേക്ഷിച്ചത്. ഗുരുഗ്രാമിലെ വന മേഖലയില്‍ നിന്നും പൊലീസിന് ലഭിച്ച അസ്ഥികളും ശ്രദ്ധയുടേതാണെന്ന് കണ്ടെത്തിയിരുന്നു. ഈര്‍ച്ച വാള്‍ കൊണ്ടാണ് അഫ്‌താബ് മൃതദേഹം കഷ്‌ണങ്ങളാക്കിയതെന്ന് പോസ്‌റ്റ്‌മോര്‍ട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

Last Updated :Mar 23, 2023, 11:10 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.