ETV Bharat / bharat

മഹാജോത് സഖ്യത്തെ ആക്ഷേപിച്ച് പ്രധാനമന്ത്രി; അസമിൽ എൻ‌ഡി‌എ സർക്കാർ രൂപീകരിക്കും

author img

By

Published : Apr 3, 2021, 1:25 PM IST

PM Modi says NDA govt will be formed in Assam  അസമിൽ എൻ‌ഡി‌എ സർക്കാർ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി  Mahajot  മഹാജോത്  assam election  election 2021  തെരഞ്ഞെടുപ്പ് 2021  അസം തെരഞ്ഞെടുപ്പ്  മഹാജോത് സഖ്യത്തെ ആക്ഷേപിച്ച് പ്രധാനമന്ത്രി  മഹാജോതിനെതിരെ പ്രധാനമന്ത്രി  pm against mahajot
'Mahajhooth' of 'Mahajot' disclosed, NDA govt will be formed in Assam: PM Modi

മഹാജോത് എന്ന മഹാസഖ്യത്തിന്‍റെ മഹത്തായ കള്ളം വെളിപ്പെട്ടുവെന്ന് പ്രധാനമന്ത്രി

ദിസ്‌പൂർ: അസമിലെ കോൺഗ്രസ് നേതൃത്വ സഖ്യമായ മഹാജോതിനെ ആക്ഷേപിച്ച് പ്രധാനമന്ത്രി. മഹാജോത് എന്ന മഹാസഖ്യത്തിന്‍റെ മഹത്തായ കള്ളം വെളിപ്പെട്ടുവെന്നും അസമിലെ ജനങ്ങൾ എൻ‌ഡി‌എ സർക്കാരിനെ പിന്തുണക്കുമെന്നും മോദി കൂട്ടിച്ചേർത്തു. മൂന്നാംഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമുൽപൂരിൽ നടന്ന പ്രചാരണ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തവണ അസം ജനങ്ങൾ എൻഡിഎയ്‌ക്കൊപ്പം നിൽക്കും. നാടിന്‍റെ സ്വത്വത്തെ അപമാനിക്കുകയും അക്രമം പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ അവർക്ക് സഹിക്കാൻ കഴിയില്ല. ബിജെപിക്കു നൽകുന്ന ഓരോ വോട്ടുമാണ് സംസ്ഥാനത്തിന്‍റെ വികസനത്തെ നിർണയിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഏപ്രിൽ 6നാണ് അസമിലെ അവസാനഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.