ETV Bharat / bharat

Madras HC On Vachathi Sexual Assault Case വാചാതി കൂട്ടബലാത്സംഗക്കേസ് : 215 സർക്കാർ ഉദ്യോഗസ്ഥരും കുറ്റക്കാരെന്ന് മദ്രാസ് ഹൈക്കോടതി

author img

By ETV Bharat Kerala Team

Published : Sep 29, 2023, 7:18 PM IST

Madras HC Rejected Appeal Of Accused In Vachathi Case : വാചാതി കൂട്ടബലാത്സംഗക്കേസിൽ കീഴ്‌ക്കോടതി വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീൽ മദ്രാസ് ഹൈക്കോടതി തള്ളി

Vachathi sexual assault case  മദ്രാസ് ഹൈക്കോടതി  വചതി കൂട്ടബലാത്സംഗക്കേസ്  വാചാതി കൂട്ടബലാത്സംഗക്കേസ്  215 സർക്കാർ ഉദ്യോഗസ്ഥർക്ക് ശിക്ഷ  വാചാതി കൂട്ടബലാത്സംഗക്കേസിൽ അപ്പീൽ തള്ളി  18 ആദിവാസി സ്‌ത്രീകളെ കൂട്ടബലാത്സംഗം  Vachathi Gangrape  Madras HC On Vachathi Sexual Assault Case  18 young women sexually assaulted  215 Government Officials are guilty
Madras HC On Vachathi Sexual Assault Case

ചെന്നൈ : തമിഴ്‌നാട്ടിലെ വാചാതി കൂട്ടബലാത്സംഗ (Vachathi Gangrape) കേസിൽ 215 സർക്കാർ ഉദ്യോഗസ്ഥർ (215 Government Officials are guilty) കുറ്റക്കാരാണെന്ന് മദ്രാസ് ഹൈക്കോടതി (Madras High Court). വീരപ്പനായുള്ള തെരച്ചിലിന്‍റെ പേരിൽ 18 ആദിവാസി സ്‌ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുകയും (18 young women sexually assaulted) പുരുഷന്മാരെ ക്രൂരമായി മർദിക്കുകയും വസ്‌തുവകകൾ നശിപ്പിക്കുകയും ചെയ്‌തെന്ന കേസിലാണ് പ്രതികൾ കുറ്റക്കാരാണെന്ന് 12 വർഷത്തിന് ശേഷം കോടതി വിധിച്ചത്. ജസ്‌റ്റിസ് പി വേൽമുരുകനാണ് (Justice P. Velmurugan) കേസിൽ വിധി പറഞ്ഞത്.

2011 ലെ കീഴ്‌ക്കോടതി വിധി ശരിവച്ചുകൊണ്ടുള്ളതാണ് ഹൈക്കോടതി വിധി. പ്രതികൾക്ക് ഒരു വർഷം മുതൽ 10 വർഷം വരെ തടവ് ശിക്ഷ നൽകാനാണ് കീഴ്‌ക്കോടതി ഉത്തരവിട്ടിരുന്നത്. ഈ ഉത്തരവിനെതിരെ പ്രതികൾ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. ബലാത്സംഗത്തെ അതിജീവിച്ചവർക്ക് 10 ലക്ഷം രൂപ വരെ സർക്കാർ നഷ്‌ടപരിഹാരമായി (Rs 10 lakh compensation to the 18 victims) നൽകാനും കോടതി ഉത്തരവിൽ പറയുന്നു. ഇതിൽ മരണപ്പെട്ട അതിജീവിതകളുടെ കുടുംബങ്ങൾക്കും സർക്കാർ നഷ്‌ടപരിഹാരം നൽകേണ്ടതുണ്ട്.

2016 മുതൽ നഷ്‌ടപരിഹാരം കണക്കാക്കി 15 ശതമാനം പലിശ സഹിതം നൽകണമെന്നാണ് കോടതിയിൽ വിധിയിൽ പരാമർശിക്കുന്നത്. ഇതിന് പുറമെ അതിജീവിതകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി തമിഴ്‌നാട് സർക്കാർ ഇവർക്ക് സ്ഥിരം തൊഴിൽ നൽകുകയോ അല്ലെങ്കിൽ സ്വയം തൊഴിലിന് പിന്തുണക്കുകയോ ചെയ്യണമെന്നും കോടതി ഉത്തരവിൽ പറയുന്നു. പ്രതികൾക്കെതിരെ നടപടി എടുക്കുന്നതിൽ വീഴ്‌ച വരുത്തിയ അന്നത്തെ ജില്ല കലക്‌ടർ, ജില്ല വനം വകുപ്പ് ഉദ്യോഗസ്ഥൻ, എസ്‌പി എന്നിവർക്കെതിരെയും നടപടിയെടുക്കാൻ കോടതി സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്.

Also Read : Unusual Bail Of Supreme Court | വിചാരണ തീരാൻ 40 വർഷം ; ബലാത്സംഗ കൊലക്കേസിൽ 75 കാരന് ജാമ്യം നൽകി സുപ്രീം കോടതി

സർക്കാരുദ്യോഗസ്ഥരുടെ നരനായാട്ട് : 1992 ലാണ് കേസിനാസ്‌പദമായ സംഭവം. ധർമ്മപുരി ജില്ലയിലെ മലയോര മേഖലയായ വാചാതിയിൽ ചന്ദന മരങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്ന പേരിൽ വീരപ്പനായുള്ള തെരച്ചിലിന്‍റെ ഭാഗമായി അപ്രതീക്ഷിതമായി റെയ്‌ഡ് (raid on the residences of Vachathi) നടത്തുകയും 18 സ്‌ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. വനം വകുപ്പിലെ 124 ഉദ്യോഗസ്ഥരും പൊലീസിലെ 86 ഉദ്യോഗസ്ഥരും അഞ്ച് റവന്യൂ ഉദ്യോഗസ്ഥരും നാല് ഐഎഫ്‌എസ് ഉദ്യോഗസ്ഥരും ഉൾപ്പടെ 269 പേരാണ് വചതിയിൽ നരനായാട്ട് നടത്തിയത്. ഈ കേസിൽ 50 ഓളം പേർ വിചാരണക്കിടെ തന്നെ മരണപ്പെട്ടിരുന്നു.

Also Read : Deaf Lawyer Argued In Supreme Court | സുപ്രീം കോടതിയില്‍ ആം​ഗ്യഭാഷയിൽ വാദം ; ചരിത്രം കുറിച്ച് മലയാളി അഭിഭാഷക

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.