ETV Bharat / bharat

കൊവാക്‌സിൻ നിർമാണം; കേന്ദ്രത്തിനെതിരെ മദ്രാസ് ഹൈക്കോടതി

author img

By

Published : May 8, 2021, 10:09 AM IST

കൊവാക്‌സിൻ നിർമാണം മദ്രാസ് ഹൈക്കോടതിചെങ്കൽപേട്ട് എച്ച്എൽഎൽCovaxin manufacture  Madras HC
കൊവാക്‌സിൻ നിർമാണത്തിൽ ഹൈക്കോടതി

കൊവിഡ് വാക്‌സിൻ നിർമാണവുമായി ബന്ധപ്പെട്ട് എത്ര രൂപയാണ് ചെലവഴിച്ചതെന്ന് കേന്ദ്രം വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ചെന്നൈ: കൊവാക്‌സിൻ നിർമാണവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരെ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ), നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻഐവി) എന്നിവയുടെ സഹകരണത്തോടെ ഒരു സ്വകാര്യ സ്ഥാപനത്തിൽ കൊവാക്‌സിൻ നിർമിച്ചത് എന്തിനാണെന്നായിരുന്നു കേന്ദ്രത്തിനോടുള്ള ഹൈക്കോടതിയുടെ ചോദ്യം.

കൊവിഡ് വാക്‌സിൻ നിർമിക്കാൻ എത്ര രൂപയാണ് ചെലവഴിച്ചതെന്നും വാക്‌സിൻ ഇൻസ്‌റ്റിറ്റ്യൂട്ടുകളെ പുനരുജ്ജീവിപ്പിക്കാൻ എന്ത് നടപടികളാണ് സ്വീകരിച്ചതെന്നും കേന്ദ്രം വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ചെങ്കൽപേട്ട് എച്ച്എൽഎൽ യൂണിറ്റിൽ കൊവാക്‌സിൻ നിർമിക്കാൻ നിർദേശം തേടിയുള്ള പൊതുതാൽപര്യ ഹർജിയിൽ മദ്രാസ് ഹൈക്കോടതിയിലെ മധുര ബെഞ്ച് വാദം കേൾക്കുന്നതിനിടയിലാണ് കോടതി ചോദ്യങ്ങൾ ഉന്നയിച്ചത്. ട്രിച്ചി ഭെൽ പ്ലാന്‍റിൽ ഓക്‌സിജൻ പ്ലാന്‍റ് പ്രവർത്തനം ആരംഭിക്കണമെന്നുള്ള പൊതുതാൽപര്യ ഹർജി കേട്ട കോടതി, 140 മെട്രിക് ടൺ ഓക്‌സിജൻ ഉത്‌പാദിപ്പിക്കാൻ കഴിയുമോ എന്ന് കേന്ദ്രത്തിനോട് ചോദിക്കുകയും ചെയ്‌തു.

ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് ആണ് കൊവാക്‌സിൻ വികസിപ്പിച്ചിരിക്കുന്നത്. നിലവിൽ ഇന്ത്യയിൽ നിർമിക്കുന്ന കൊവിഡിനെതിരായ രണ്ട് വാക്‌സിനുകളിൽ ഒന്നാണിത്. കൊവാക്‌സിനു പുറമെ കൊവിഷീൽഡ്, സ്‌പുട്‌നിക് എന്നീ രണ്ട് വാക്‌സിനുകൾക്കാണ് അടിയന്തര ഉപയോഗത്തിന് ഇന്ത്യ അനുമതി നൽകിയിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.