ETV Bharat / bharat

Law Commission Opposes Changing Age OF Consent : ലൈംഗികബന്ധത്തിന് സമ്മതം നൽകുന്ന പ്രായപരിധി കുറയ്ക്ക‌രുത് : കേന്ദ്രത്തോട് നിയമ കമ്മിഷൻ

author img

By ETV Bharat Kerala Team

Published : Sep 29, 2023, 9:05 PM IST

Updated : Sep 30, 2023, 6:27 AM IST

Change Of Age OF Consent Under Pocso Act : ലൈംഗികബന്ധത്തിന് സമ്മതം നൽകാനുള്ള പ്രായപരിധി 18 വയസിൽ നിന്ന് കുറയ്‌ക്കുന്നത് ആശങ്ക സൃഷ്‌ടിക്കുമെന്ന് നിയമ കമ്മിഷന്‍റെ ശുപാർശ

Law Commission  age of consent  POCSO Act  Protection of Children from Sexual Offences  Change Of Age OF Consent Under Pocso Act  Law Commission Opposes Changing Age OF Consent  ലൈംഗികബന്ധത്തിന് സമ്മതം നൽകുന്ന പ്രായപരിധി  പോക്‌സോ  16 വയസിനും 18 വയസിനും ഇടയിലുള്ളവരുടെ ലൈംഗികബന്ധം  നിയമ കമ്മിഷൻ  ലൈംഗികബന്ധ പ്രായപരിധിയിൽ നിയമ കമ്മിഷൻ
Law Commission Opposes Changing Age OF Consent

ന്യൂഡൽഹി : പോക്‌സോ നിയമ പ്രകാരം (POCSO Act) ലൈംഗിക ബന്ധത്തിന് സമ്മതം നൽകുന്ന പ്രായപരിധി (age of consent) 18ൽ നിന്ന് കുറയ്‌ക്കുന്നതിനെ എതിർത്ത് നിയമ കമ്മിഷൻ (Law Commission). 16 വയസിനും 18 വയസിനും ഇടയിലുള്ളവർ പരസ്‌പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് നിലവിൽ കുറ്റകരമാണ്. എന്നാൽ ഇത്തരത്തിൽ കുട്ടികളുടെ മൗനാനുവാദത്തോടെയുള്ള കേസുകളിൽ ശിക്ഷ വിധിക്കുമ്പോൾ ന്യായാധിപന് വിവേചനാധികാരം ഉപയോഗിക്കാമെന്ന് നിയമ കമ്മിഷൻ കേന്ദ്ര നിയമ മന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി (Law Commission Opposes Changing Age OF Consent).

അതേസമയം, ഇത്തരം കേസുകളിൽ കൗമാരക്കാർക്ക് നിയമത്തിന്‍റെ ഉയർന്ന പരിരക്ഷ നൽകേണ്ടതുണ്ട്. ഇന്ത്യയിൽ പോക്‌സോ നിയമപ്രകാരം ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിന് സമ്മതം കൊടുക്കുന്നതിനുള്ള കുറഞ്ഞ പ്രായം 18 വയസാണ്. 16നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾ മൗനസമ്മതത്തോടെ (tacit approval) ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടാൽ പോലും അത് കുറ്റകരമാണെന്നിരിക്കെ ഇത്തരം കേസുകൾ മറ്റ് കേസുകളുടെ അതേ തീവ്രതയിൽ പരിഗണിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ബാല നീതി സംരക്ഷണ നിയമത്തിൽ ഭേദഗതി (amendments) കൊണ്ടുവരണമെന്നും നിയമ കമ്മിഷൻ ആവശ്യപ്പെട്ടു.

ശാരീരിക ബന്ധത്തിലേർപ്പെടുന്നതിന് സമ്മതം നൽകുന്ന പ്രായം 18ൽ നിന്ന് കുറയ്‌ക്കുന്നത് ശൈശവ വിവാഹത്തിനും ബാലക്കടത്തിനും (child marriage and child trafficking) എതിരായ നിയമ പോരാട്ടത്തെ പ്രതികൂലമായി ബാധിക്കുമെന്നും നിയമ കമ്മിഷൻ ചൂണ്ടിക്കാട്ടി.

Also Read : Anticipatory Bail Granted In Pocso Case: 'പ്രഥമദൃഷ്ട്യാ തെളിവില്ലെങ്കിൽ പോക്‌സോ കേസിൽ മുൻകൂർ ജാമ്യം നൽകാം'; സുപ്രധാന ഉത്തരവുമായി ഹൈക്കോടതി

പോക്‌സോ കേസിൽ നിയമം അനുശാസിക്കുന്നതിലും കുറവ് ശിക്ഷ നൽകാനാകില്ല : ജൂലൈ എട്ടിന്, പോക്‌സോ നിയമത്തിൽ അനുശാസിക്കുന്ന ഏറ്റവും കുറഞ്ഞ ശിക്ഷയേക്കാൾ ഇളവ് ഒരു ലൈംഗികാതിക്രമ കേസിലെ പ്രതിയ്‌ക്കും നൽകാനാവില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. കുട്ടികളെ വിവിധ തരത്തിൽ ദുരുപയോഗം ചെയ്യുന്ന കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ കർശനമായ ശിക്ഷകൾ നൽകുന്നതിനാണ് പോക്‌സോ നിയമം നടപ്പിലാക്കിയിട്ടുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, രാജേഷ് ബിന്ദൽ എന്നിവരുടെ ബെഞ്ചിന്‍റേതാണ് നിരീക്ഷണം.

Read More : Supreme Court| പോക്‌സോ കേസിൽ പ്രതിയ്‌ക്ക് നിയമം അനുശാസിക്കുന്നതിൽ കുറഞ്ഞ ശിക്ഷ നൽകാനാകില്ല : സുപ്രീം കോടതി

ലൈംഗികാതിക്രമം നേരിട്ട കുട്ടികളുടെ മനസിൽ ആ ആഘാതം ജീവിതകാലം മുഴുവൻ നിലനിൽക്കും. അത് അവരുടെ ആരോഗ്യകരമായ വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്നും അതിനാൽ പ്രതികൾക്ക് ശിക്ഷ കുറച്ച് നൽകാൻ കഴിയില്ലെന്നും കോടതി വിധിച്ചു. ലൈംഗികാതിക്രമം നേരിട്ട കുട്ടിയുടെ പ്രായം 12 വയസിൽ കുറവുമാണെങ്കില്‍ ഒരു കാരണവശാലും ശിക്ഷയിൽ ഇളവ് നൽകാനാകില്ലെന്നും ജസ്‌റ്റിസ് അഭയ് എസ് ഓഖ ചൂണ്ടിക്കാട്ടിയിരുന്നു.

Last Updated :Sep 30, 2023, 6:27 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.