ETV Bharat / bharat

Kushi Box Office Collection Day 3 മൂന്നാം ദിനത്തില്‍ 10 കോടി; സാമന്ത വിജയ്‌ ദേവരകൊണ്ട ചിത്രം ഖുഷിയുടെ കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

author img

By ETV Bharat Kerala Team

Published : Sep 3, 2023, 5:58 PM IST

Vijay Deverakonda Samantha Ruth Prabhu Kushi വിജയ് ദേവരകൊണ്ടയുടെയും സാമന്ത റൂത്ത് പ്രഭുവിന്‍റെയും തെലുങ്ക് റൊമാന്‍റിക് ഡ്രാമ ഖുഷിയുടെ മൂന്നാം ദിന ബോക്‌സ്‌ ഓഫീസ് കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

kushi box office collection  kushi box office collection updates  kushi box office collection day wise  kushi box office collection india  Vijay Deverakonda kushi box office collection  Samantha kushi box office collection  Vijay Deverakonda Samantha film kushi box office  Kushi Box Office Collection Day 3  Vijay Deverakonda and Samantha Ruth Prabhu  Vijay Deverakonda  Samantha Ruth Prabhu  വിജയ് ദേവരകൊണ്ട  സാമന്ത റൂത്ത് പ്രഭു  തെലുങ്ക് റൊമാന്‍റിക് ഡ്രാമ ഖുഷി  ഖുഷി  Shiva Nirvana  Kushi two days collection  Kushi gross collection  Kushi total box office collection
Kushi Box Office Collection Day 3

തെലുഗു സൂപ്പര്‍ താരം വിജയ് ദേവരകൊണ്ടയുടെയും (Vijay Deverakonda) സാമന്ത റൂത്ത് പ്രഭുവിന്‍റെയും (Samantha Ruth Prabhu) ഏറ്റവും പുതിയ റിലീസാണ് 'ഖുഷി' (Kushi). ശിവ നിർവാണ (Shiva Nirvana) സംവിധാനം ചെയ്‌ത ചിത്രം സെപ്റ്റംബർ ഒന്നിനാണ് തിയേറ്ററുകളില്‍ എത്തിയത്.

റിലീസ് ചെയ്‌ത് രണ്ട് ദിവസം കൊണ്ട് ചിത്രം ഇന്ത്യയിൽ 15.25 കോടി രൂപയാണ് നേടിയത് (Kushi two days collection). രണ്ട് ദിനം കൊണ്ട് 'ഖുഷി' ആഗോളതലത്തില്‍ 51 കോടിയിലധികവും നേടി (Kushi gross collection). മൂന്നാം ദിനത്തില്‍ ഇന്ത്യന്‍ ബോക്‌സോഫിസില്‍ ചിത്രം സ്ഥിരത നിലനിർത്തി (Kushi Box Office Collection Day 3).

റിപ്പോര്‍ട്ടുകള്‍ പ്രകാരം 10 കോടി രൂപയാണ് ഇന്ത്യന്‍ ബോക്‌സോഫീസില്‍ ചിത്രം അതിന്‍റെ മൂന്നാം ദിനത്തില്‍ സ്വന്തമാക്കിയത്. ഇതോടെ മൂന്ന് ദിനം കൊണ്ട് 35.15 കോടി രൂപയാണ് ചിത്രം ഇതുവരെ കലക്‌ട് ചെയ്‌തത് (Kushi total box office collection). 50 കോടി ബജറ്റിലൊരുങ്ങിയ 'ഖുഷി'ക്ക് അതിന്‍റെ ലാഭമോ നഷ്‌ടമോ പറയാന്‍ ഇനിയും ദിനങ്ങള്‍ കാത്തിരിക്കേണ്ടതുണ്ട്.

Also Read: Kushi Box office Collection Day 1 സാമന്ത വിജയ്‌ ദേവരകൊണ്ട ചിത്രം ഖുഷിക്ക് മികച്ച പ്രതികരണം; ആദ്യ ദിന കലക്ഷന്‍ പുറത്ത്

സിനിമയില്‍ വിപ്ലവ് എന്ന കഥാപാത്രത്തെ വിജയ് ദേവരകൊണ്ടയും ആരാധ്യ എന്ന കഥാപാത്രത്തെ സാമന്തയും അവതരിപ്പിച്ചു. കശ്‌മീരിലെ ഒരു അവധി കാലത്ത് വിപ്ലവും ആരാധ്യയും തമ്മില്‍ പ്രണയത്തിലാവുകയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്യുന്നു. എന്നാൽ വിപ്ലവിന്‍റെയും ആരാധ്യയുടെയും കുടുംബങ്ങൾ അവരെ പിരിക്കാനാണ് ശ്രമിച്ചത്.

ഒടുവില്‍ സ്വന്തം കുടുംബത്തെ എതിര്‍ത്ത് ഇരുവരും വിവാഹം കഴിക്കുന്നു. എന്നാല്‍ വിവാഹ ശേഷം അവർക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുക്കുകയും തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രപശ്ചാത്തലം. ഇരുവരുടെയും ഹൃദയഭേദകമായ നിമിഷങ്ങള്‍ അടങ്ങിയ പ്രണയ ലോകത്തിലൂടെയാണ് സിനിമ കഥ പറയുന്നത്.

സാമന്തയുടെ 'ശാകുന്തളം' (Shaakuntalam), വിജയ്‌ ദേവരകൊണ്ടയുടെ 'ലൈഗര്‍' (Liger), എന്നീ ചിത്രങ്ങള്‍ ബോക്‌സോഫിസ് പരാജയങ്ങളായതിനാല്‍ 'ഖുഷി'യുടെ വിജയം ഇരുതാരങ്ങള്‍ക്കും അനിവാര്യമാണ്. അതുകൊണ്ട് തന്നെ 'ഖുഷി'യില്‍ വളരെ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ് സാമന്തയും വിജയ് ദേവരകൊണ്ടയും.

ഖുഷിയുടെ റിലീസുമായി ബന്ധപ്പെട്ട് വിജയ്‌ ദേവരകൊണ്ട ആരാധകര്‍ക്ക് പ്രത്യേക സന്ദേശവുമായി ഇന്‍സ്‌റ്റഗ്രാമില്‍ എത്തിയിരുന്നു. 'ഖുഷി' റിലീസിന് മുമ്പുള്ള ചിന്തകള്‍! ഇതിനകം റിലീസിനെത്തുന്നു എന്നത് വിശ്വസിക്കാൻ കഴിയുന്നില്ല. നിങ്ങൾ എന്നെ അവസാനമായി ബിഗ് സ്‌ക്രീനിൽ കണ്ടിട്ട് ഒരു വർഷം ആയെങ്കിലും, ഇതിപ്പോള്‍ വളരെ പെട്ടെന്നാണെന്ന് തോന്നുന്നു.

നിങ്ങൾ എല്ലാവരും ഈ സിനിമ നന്നായി ആസ്വദിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങളുടെ എല്ലാവരുടെയും മുഖങ്ങളില്‍ വലിയ പുഞ്ചിരി വിടരാന്‍ ഞാൻ എത്രമാത്രം കാത്തിരിക്കുന്നുവെന്ന് പറയാൻ എനിക്ക് കഴിയില്ല. നിങ്ങളെ എല്ലാവരെയും ഞാൻ സ്നേഹിക്കുന്നു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഖുഷി നിങ്ങളുടേതാണ്. ആസ്വദിക്കൂ! നിങ്ങളുടെ വിജയ് ദേവരകൊണ്ട' - ഇപ്രകാരമാണ് വിജയ് ദേവരകൊണ്ട ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചത്.

Also Read: Vijay Deverakonda on Kushi : തന്‍റെ ചിന്തകള്‍ ആരാധകരോട് പങ്കുവച്ച് വിജയ്‌ ദേവരകൊണ്ട ; വീഡിയോ വൈറല്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.