ETV Bharat / bharat

Vijay Deverakonda on Kushi : തന്‍റെ ചിന്തകള്‍ ആരാധകരോട് പങ്കുവച്ച് വിജയ്‌ ദേവരകൊണ്ട ; വീഡിയോ വൈറല്‍

author img

By ETV Bharat Kerala Team

Published : Sep 1, 2023, 5:02 PM IST

Vijay Deverakonda message for fans ഖുഷി റിലീസുമായി ബന്ധപ്പെട്ട് ആരാധകര്‍ക്ക് പ്രത്യേക സന്ദേശവുമായി വിജയ്‌ ദേവരകൊണ്ട. തന്‍റെ ഇന്‍സ്‌റ്റഗ്രാം ഹാന്‍ഡിലില്‍ ഒരു വീഡിയോ പങ്കുവയ്‌ക്കുകയായിരുന്നു ദേവരകൊണ്ട.

vijay deverakonda  samantha ruth prabhu  kushi  Vijay Deverakonda and Samantha Ruth Prabhu  kushi advance booking  kushi release date  Vijay Deverakonda shares his thoughts  തന്‍റെ ചിന്തകള്‍ ആരാധകരോട് പങ്കുവച്ച് വിജയ്‌  ചിന്തകള്‍ ആരാധകരോട് പങ്കുവച്ച് വിജയ്‌ ദേവരകൊണ്ട  വീഡിയോ വൈറല്‍  Vijay Deverakonda shares his thoughts with fans  Kushi release  വിജയ്‌ ദേവരകൊണ്ട  Vijay Deverakonda Instagram post  Vijay Deverakonda message for fans
Vijay Deverakonda shares his thoughts

വിജയ് ദേവരകൊണ്ടയും (Vijay Deverakonda) സാമന്ത റൂത്ത് പ്രഭുവും (Samantha Ruth Prabhu) പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഖുഷി' (Kushi) ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ് (Kushi theatre release). ഈ സാഹചര്യത്തില്‍ ആരാധകര്‍ക്ക് പ്രത്യേക സന്ദേശവുമായി വിജയ്‌ ദേവരകൊണ്ട ഇന്‍സ്‌റ്റഗ്രാമില്‍ എത്തി (Vijay Deverakonda on Kushi).

Vijay Deverakonda Instagram post: 'ഖുഷി' റിലീസിന് മുമ്പുള്ള ചിന്തകള്‍! ഇതിനകം റിലീസിനെത്തുന്നു എന്നത് വിശ്വസിക്കാൻ കഴിയുന്നില്ല. നിങ്ങൾ എന്നെ അവസാനമായി ബിഗ് സ്‌ക്രീനിൽ കണ്ടിട്ട് ഒരു വർഷം ആയെങ്കിലും, ഇതിപ്പോള്‍ വളരെ പെട്ടെന്നാണെന്ന് തോന്നുന്നു. നിങ്ങൾ എല്ലാവരും ഈ സിനിമ നന്നായി ആസ്വദിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.

നിങ്ങളുടെ എല്ലാവരുടെയും മുഖങ്ങളില്‍ വലിയ പുഞ്ചിരി വിടരാന്‍ ഞാൻ എത്രമാത്രം കാത്തിരിക്കുന്നു എന്ന് പറയാൻ എനിക്ക് കഴിയില്ല. നിങ്ങളെ എല്ലാവരെയും ഞാൻ സ്നേഹിക്കുന്നു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ കുഷി നിങ്ങളുടേതാണ്. ആസ്വദിക്കൂ! നിങ്ങളുടെ വിജയ് ദേവരകൊണ്ട' - നടന്‍ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചു.

Also Read: Kushi title song| ആരാധകര്‍ക്ക് വിസ്‌മയമായി വിജയ് ദേവരകൊണ്ട സാമന്ത കെമിസ്‌ട്രി; കുഷി റൊമാന്‍റിക് ടൈറ്റില്‍ ഗാനം ട്രെന്‍ഡിങില്‍

ഒരു പൂളില്‍ ഇരിക്കുന്ന വിജയ്‌ ദേവരകൊണ്ടയാണ് വീഡിയോയില്‍.(Vijay can be seen chilling in a pool). തെലുഗുവിലാണ് വിജയ്‌ തന്‍റെ ആരാധകരെ അഭിസംബോധന ചെയ്‌തത് (Vijay addresses his fans in Telugu).

ആരാധകരോട് നമസ്‌കാരം പറഞ്ഞ് കൈകള്‍ കൂപ്പികൊണ്ടാണ് വിജയ്‌ തന്‍റെ വീഡിയോ ആരംഭിക്കുന്നത് (Vijay greeting his fans with namaste). തിയേറ്ററുകളിൽ നിന്നും തെലുഗു ആരാധകര്‍ സന്തോഷത്തോടെ പുറത്തുവരുന്നത് കാണാൻ ഇനിയും കാത്തിരിക്കാനാവില്ലെന്നും താരം പറഞ്ഞു. ആരാധകർക്ക് ഫ്‌ളൈയിംഗ് കിസ് നല്‍കിക്കൊണ്ടാണ് താരം വീഡിയോ സന്ദേശം അവസാനിപ്പിച്ചത് (Vijay ended the message with a flying kiss).

Also Read: Samantha visited Warner Brothers Studio വാർണർ ബ്രദേഴ്‌സ് സ്‌റ്റുഡിയോയിലെ ഫ്രണ്ട്‌സ്‌ സെറ്റില്‍ സാമന്ത; നോക്ക് നോക്ക് തമാശയുമായി ദേവരകൊണ്ട

വിജയ്‌ ദേവരകൊണ്ട തന്‍റെ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയില്‍ ബുക്ക് മൈ ഷോയിലെ 'ഖുഷി'യുടെ അഡ്വാന്‍സ് ബുക്കിംഗും (Vijay shares Kushi advance booking) പങ്കുവച്ചിട്ടുണ്ട്. ഇതിനകം രണ്ട് ലക്ഷത്തിലധികം ടിക്കറ്റുകള്‍ പ്രീ ബുക്കിംഗിലൂടെ 'ഖുഷി'യ്‌ക്ക് ലഭിച്ചിട്ടുണ്ട്. 'ഖുഷിയുടെ മേല്‍ ചൊരിയുന്ന ഭ്രാന്തമായ സ്‌നേഹ'ത്തിന് ആരാധകരോട് താരം നന്ദിയും പറഞ്ഞു. ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നിവിടങ്ങളിൽ 'ഖുഷി' വലിയ കോളിളക്കം സൃഷ്‌ടിക്കുമെന്നാണ് പ്രതീക്ഷ.

വിജയ്‌ ദേവരകൊണ്ടയുടെ 'ലൈഗര്‍' (Liger), സാമന്തയുടെ 'ശാകുന്തളം' (Shaakuntalam) എന്നീ ചിത്രങ്ങള്‍ ബോക്‌സ് ഓഫിസിൽ പരാജയങ്ങളായിരുന്നു. ഇവരുടെ ഇതിന് ശേഷമുള്ളതും ഒന്നിച്ചെത്തുന്നതുമായ ചിത്രമാണ് 'ഖുഷി'. അതുകൊണ്ട് തന്നെ സിനിമയില്‍ വളരെ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ് സാമന്തയും ദേവരകൊണ്ടയും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.