ETV Bharat / bharat

Jairam Ramesh Hits Back PM Modi : 'മണിപ്പൂർ, ഉജ്ജയിൻ വിഷയങ്ങളെക്കുറിച്ച് മിണ്ടാട്ടമില്ല' ; നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസ്

author img

By ETV Bharat Kerala Team

Published : Oct 2, 2023, 4:51 PM IST

PM Modi's Statement : തിങ്കളാഴ്‌ച ചിറ്റോർഗഡിൽ നടന്ന ബിജെപി റാലിയിൽ പ്രധാനമന്ത്രി നടത്തിയ പരാമർശത്തിന് ജയ്റാം‌ രമേഷിന്‍റെ മറുപടി

Jairam Ramesh Hits Back PM Modi  Jairam Ramesh Hits Back  PM Modi in Rajasthan  manipur violence pm modi  Ujjain rape case  മണിപ്പൂർ ഉജ്ജയിൻ പ്രധാനമന്ത്രി പരാമർശിച്ചില്ല  ഗുസ്‌തി താരങ്ങളുടെ സമരം  പ്രധാനമന്ത്രിക്ക് മറുപടിയുമായ് ജയറാം രമേശ്  ചിറ്റോർഗഡിൽ നടന്ന പൊതുറാലിയിൽ പ്രധാനമന്ത്രി  ഗാന്ധി ജയന്തി ദിനത്തിൽ പ്രധാനമന്ത്രി
Jairam Ramesh

ന്യൂഡൽഹി : സ്ത്രീകൾക്കെതിരെ ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് രാജസ്ഥാനിലാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേഷ് (Jairam Ramesh). മണിപ്പൂരിനെ കുറിച്ചും മറ്റ് സംസ്ഥാനങ്ങളില്‍ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ചും മോദി ഒരക്ഷരം മിണ്ടിയില്ലെന്ന് ജയ്റാം രമേഷ് തിരിച്ചടിച്ചു(Jairam Ramesh Hits Back PM Modi).

രാജ്യത്ത് എവിടെയും പെൺമക്കൾക്കെതിരെയുള്ള അതിക്രമങ്ങൾ നടക്കുമ്പോൾ തനിക്ക് വേദനയുണ്ടെന്നും എന്നാൽ രാജസ്ഥാനിൽ കോൺഗ്രസ് ഇത് പാരമ്പര്യമാക്കിയെന്നും തിങ്കളാഴ്‌ച ചിറ്റോർഗഡിൽ നടന്ന പൊതുറാലിയെ അഭിസംബോധന ചെയ്‌ത് പ്രധാനമന്ത്രി ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ജയ്റാം രമേഷിന്‍റെ പ്രതികരണം.

ALSO READ:Congress On New Parliament Building പുതിയ പാർലമെന്‍റ് മന്ദിരത്തെ മോദി മൾട്ടിപ്ലക്‌സ് എന്ന് വിളിക്കണമെന്ന് കോൺഗ്രസ്

'മണിപ്പൂരിനെക്കുറിച്ച് പ്രധാനമന്ത്രി ഒരക്ഷരം മിണ്ടിയില്ല, ഉജ്ജയിനും പരാമർശിച്ചില്ല, വനിത ഗുസ്‌തി താരങ്ങൾക്കെതിരായ അതിക്രമത്തിന് സ്വന്തം പാർട്ടി എംപിക്കെതിരെ നടപടിയെടുത്തതുമില്ല, ദേശീയ ചാമ്പ്യൻമാരോട് ഡൽഹി പൊലീസിന്‍റെ ക്രൂരമായ പെരുമാറ്റത്തെ അദ്ദേഹം അപലപിക്കില്ല, എന്നാൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ കാര്യം വരുമ്പോൾ ലജ്ജയില്ലാതെ എന്ത് കളളവും പറയാൻ അദ്ദേഹത്തിനാകും' - ജയ്‌റാം രമേഷ് എക്‌സിൽ കുറിച്ചു.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ കോൺഗ്രസ് ഒരിക്കലും അനുകൂലിക്കുന്നില്ല. രാജസ്ഥാൻ സർക്കാർ എല്ലാ കേസുകളിലും അടിയന്തര ഗൗരവത്തോടെ നീതി നടപ്പാക്കും. എന്നാൽ ബിജെപി സർക്കാരുകൾ നേരെ മറിച്ച് ഉത്തരവാദിത്തമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും അതാണ് വ്യത്യാസമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:President of Bharat Nomenclature Change | രാഷ്‌ട്രപതി ഭവന്‍റെ ക്ഷണക്കത്തിൽ 'പ്രസിഡന്‍റ് ഓഫ് ഭാരത്' ; ഭരണഘടനയ്‌ക്കെതിരായ ആക്രമണമെന്ന് കോൺഗ്രസ്

ഗാന്ധി ജയന്തി ദിനത്തിലെങ്കിലും പ്രധാനമന്ത്രി തന്‍റെ കള്ളക്കഥകളിൽ നിന്നും വളച്ചൊടിക്കലുകളിൽ നിന്നും അപകീർത്തികളിൽ നിന്നും രാജ്യത്തെ രക്ഷിക്കുമെന്ന് നമ്മൾ കരുതിയിരുന്നുവെന്നും അദ്ദേഹം മോദിയെ പരിഹസിച്ചു.

ഉജ്ജയിനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ക്രൂര ബലാത്സംഗത്തിനിരയായി ഗുരുതരമായി പരിക്കേറ്റ നിലയിൽ തെരുവുകളിലൂടെ അലഞ്ഞുതിരിയേണ്ടിവന്ന സംഭവം അടക്കം മുന്‍നിര്‍ത്തിയായിരുന്നു ജയ്റാം രമേഷിന്‍റെ മറുപടി.

ALSO READ:Congress On Activities Of INDIA Alliance 'പൊതുപരിപാടികൾ നടത്താത്തതിനർഥം 'ഇന്ത്യ' വിശ്രമിക്കുകയാണെന്നല്ല, എല്ലാ പ്രവർത്തനങ്ങളും ഊർജിതമായി നടക്കുന്നു': കോൺഗ്രസ്

മോദിയുടെ ആരോപണം: രാജസ്ഥാനെ അഞ്ച് വർഷമായി കോൺഗ്രസ് സർക്കാർ കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്യുകയാണെന്നും സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിക്കുന്നത് കാണുന്നതിൽ തനിക്ക് വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുറ്റകൃത്യത്തില്‍ സംസ്ഥാനം ഒന്നാമത് നിൽക്കുന്നത് തന്നെ വേദനിപ്പിക്കുന്നു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ഏറ്റവുമധികം കേസുകൾ രാജസ്ഥാനിലാണ്. ഇതിനാണോ നിങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്‌തത് എന്നുമായിരുന്നു മോദിയുടെ കുറ്റപ്പെടുത്തല്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.