ETV Bharat / bharat

'സന്തോഷിക്കേണ്ട ഉത്സവ കാലത്തും ജനങ്ങള്‍ ആശങ്കയില്‍'; വിലക്കയറ്റത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ജയറാം രമേശ്

author img

By ETV Bharat Kerala Team

Published : Nov 1, 2023, 2:50 PM IST

Congress general secretary Jairam Ramesh on Price hike: അവശ്യസാധനങ്ങളുടെ വിലക്കയറ്റം സാധാരണക്കാരന്‍റെ കുടുംബ ബജറ്റ് താറുമാറാക്കുമെന്ന മാധ്യമ റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് ജയറാം രമേശ്

ready for change in 2024  Jairam Ramesh on Price hike  Congress general secretary Jairam Ramesh  Jairam Ramesh criticizing Central gov  കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ജയറാം രമേശ്  ജയറാം രമേശ്  കോണ്‍ഗ്രസ്  Jairam Ramesh X post on price hike
Congress general secretary Jairam Ramesh on Price hike

ന്യൂഡല്‍ഹി : അവശ്യ സാധനങ്ങളുടെ വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. 2024ലെ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റത്തിന് തയാറാണെന്നും പണപ്പെരുപ്പം വര്‍ധിപ്പിക്കുന്ന നയങ്ങളില്‍ ഇന്ത്യന്‍ ബ്ലോക്ക് മാറ്റം കൊണ്ടുവരുമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കി. ഉള്ളി, പയര്‍ വര്‍ഗങ്ങള്‍, പഞ്ചസാര എന്നിവയുടെ വില വര്‍ധിച്ചതോടെ ഉത്സവ സീസണില്‍ സാധാരണക്കാരന്‍റെ കുടുംബ ബജറ്റ് താറുമാറായെന്ന മാധ്യമ റിപ്പോര്‍ട്ടിനെ അധികരിച്ചായിരുന്നു ജയറാം രമേശിന്‍റെ പ്രതികരണം (Jairam Ramesh criticizing Central gov on Price hike).

'സന്തോഷം കൊണ്ടുവരുന്ന ഉത്സവങ്ങള്‍ പോലും മോദി സര്‍ക്കാരിന് കീഴില്‍ ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിക്കുന്നു. കാരണം അവശ്യ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്' -ജയറാം രമേശ് എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു (Jairam Ramesh X post on price hike).

ഉള്ളി വില 90 ശതമാനത്തിലധികം വര്‍ധിച്ച് 100ന് അടുത്ത് എത്തിയിരിക്കുന്നു. ഒരു വര്‍ഷത്തിനിടെ 40 ശതമാനം വര്‍ധിച്ച് 152 രൂപയായി ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് വിലക്കയറ്റം മൂലം ജനങ്ങള്‍ പ്രതിസന്ധിയിലാകുന്ന അവസാന ദീപാവലിയാണ്, ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു (Congress general secretary Jairam Ramesh on Price hike).

'പൊതുജനങ്ങള്‍ക്ക് ഈ സര്‍ക്കാരിനെ മടുത്തു. 2024ല്‍ മാറ്റത്തിന് അവര്‍ തയാറാണ്. പണപ്പെരുപ്പം വര്‍ധിപ്പിക്കുകയും പ്രധാനമന്ത്രിയുടെ സുഹൃത്തിന് നേട്ടമുണ്ടാക്കുകയും ചെയ്യുന്ന നയങ്ങള്‍ ഇന്ത്യ സഖ്യം ഉടന്‍ മാറ്റും, ജനങ്ങള്‍ക്ക് ആശ്വാസം നല്‍കും' -അദ്ദേഹം പറഞ്ഞു.

സമ്പദ്‌വ്യവസ്ഥ കൈകാര്യം ചെയ്യുന്നതില്‍ പോരായ്‌മ ഉണ്ടെന്ന് ആരോപിച്ചും വര്‍ധിക്കുന്ന തൊഴിലില്ലായ്‌മയും വിലക്കയറ്റവും ചൂണ്ടിക്കാട്ടിയും കോണ്‍ഗ്രസ് നിരന്തരം കേന്ദ്രത്തെ വിമര്‍ശിച്ചുകൊണ്ടിരിക്കുകയാണ്. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്നതിനിടയിലാണ് ഇന്ന് എണ്ണക്കമ്പനികള്‍ വാണിജ്യ പാചകവാതക സിലിണ്ടറിന്‍റെ വില വര്‍ധിപ്പിച്ചത്. 102 രൂപയാണ് 19 കിലോ സിലിണ്ടറിന് കൂട്ടിയത്. ഇതോടെ വില 1842 രൂപയായി. അതേസമയം ഡല്‍ഹിയില്‍ 1833 രൂപയാണ് ഒരു സിലിണ്ടറിന്‍റെ വില.

ഇതിനിടെ ഉള്ളിയുടെ വിലയില്‍ ഉണ്ടായ വര്‍ധനവ് സാധാരണക്കാരന് തിരിച്ചടിയായിരിക്കുകയാണ്. നേരത്തെ രണ്ട് ദിവസം കൊണ്ട് ഉള്ളി വില ഇരട്ടിയായതായി റിപ്പോര്‍ട്ട് വന്നിരുന്നു. നവരാത്രിക്ക് മുന്‍പ് കിലോയ്‌ക്ക് 25 മുതല്‍ 30 രൂപ വരെ വിലയുണ്ടായിരുന്ന ഉള്ളിയ്‌ക്കാണ് രണ്ട് ദിവസം കൊണ്ട് 60 രൂപ എത്തിയത്.

ഉള്ളി വിലയില്‍ പ്രതിസന്ധിയിലായ സാധാരണ ജനങ്ങളെ സഹായിക്കാനായി ദിവസങ്ങള്‍ക്ക് മുന്‍പ് കേന്ദ്രം സബ്‌സിഡി പ്രഖ്യാപിക്കുകയുണ്ടായി. ചില്ലറ വിപണിക്ക് ആശ്വാസമായി കിലോയ്‌ക്ക് 25 രൂപ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യാനാണ് കേന്ദ്ര നീക്കം.

Also Read: Onion Price Hike: ഇരട്ടിയിലെത്തി സവാള വില, കിലോയ്‌ക്ക് 70 രൂപ വരെ, സമാധാനവുമായി ഉപഭോക്തൃ മന്ത്രാലയം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.