ETV Bharat / bharat

IPL Auction 2022: ശ്രീശാന്തും ഐപിഎല്‍ ലേലത്തിന്; ചുരുക്കപ്പട്ടികയിൽ 590 താരങ്ങൾ

author img

By

Published : Feb 1, 2022, 4:29 PM IST

ഫെബ്രുവരി 12, 13 തീയതികളിലാണ് ഐപിഎൽ മെഗാ ലേലം നടക്കുക.

IPL Auction 2022  IPL Auction 2022 players list  IPL Auction update  IPL season 15  ഐപിഎൽ മെഗാ ലേലം  ഐപിഎൽ 2022  ഐപിഎൽ ലേലം ചുരുക്കപ്പട്ടിക  മലയാളി താരം എസ് ശ്രീശാന്തും അന്തിമ പട്ടികയിൽ
IPL Auction 2022: ശ്രീശാന്തും ലേലത്തിനുണ്ടാകും; ചുരുക്കപ്പട്ടികയിൽ 590 താരങ്ങൾ

മുംബൈ: ഐപിഎൽ 2022ലെ മെഗാ താരലേലത്തിനുള്ള അന്തിമപട്ടിക പ്രഖ്യാപിച്ചു. ഫെബ്രുവരി 12, 13 തീയതികളിൽ ബെംഗളൂരുവിൽ നടക്കുന്ന ലേലത്തിനായി 590 താരങ്ങളുടെ പട്ടികയാണ് ബിസിസിഐ പുറത്തുവിട്ടത്. മലയാളി താരം എസ് ശ്രീശാന്തും അന്തിമ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

അന്തിമ പട്ടികയിൽ 228 ക്യാപ്പ്ഡ് കളിക്കാരും 355 അണ്‍ ക്യാപ്പ്ഡ് താരങ്ങളേയും ഏഴ് അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളേയും ഉൾപ്പെടുത്തിയിട്ടുണ്ട്. 48 താരങ്ങളാണ് ഏറ്റവും ഉയർന്ന അടിസ്ഥാനവിലയായ രണ്ട് കോടി രൂപയിൽ പേര് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്.

  • 🚨 NEWS 🚨: IPL 2022 Player Auction list announced

    The Player Auction list is out with a total of 590 cricketers set to go under the hammer during the two-day mega auction which will take place in Bengaluru on February 12 and 13, 2022.

    More Details 🔽https://t.co/z09GQJoJhW pic.twitter.com/02Miv7fdDJ

    — IndianPremierLeague (@IPL) February 1, 2022 " class="align-text-top noRightClick twitterSection" data=" ">

1.5 കോടി രൂപയുള്ള 20 താരങ്ങളും ഒരു കോടി രൂപ വിലയുള്ള 34 താരങ്ങളും അന്തിമ പട്ടികയിലുണ്ട്. യാഷ് ദുൽ, വിക്കി ഓസ്റ്റ്വാൾ, രാജ്‌വർധൻ ഹംഗാർഗേക്കർ തുടങ്ങിയ ഇന്ത്യയുടെ അണ്ടർ 19 താരങ്ങളും ലേലത്തിലുണ്ട്.

  • 𝘽𝙞𝙜 𝙉𝙖𝙢𝙚𝙨 𝙖𝙩 𝙩𝙝𝙚 𝙈𝙚𝙜𝙖 𝘼𝙪𝙘𝙩𝙞𝙤𝙣 💪🏻

    A bidding war on the cards 👍🏻 👍🏻

    Here are the 1⃣0⃣ Marquee Players at the 2⃣0⃣2⃣2⃣ #IPLAuction 🔽 pic.twitter.com/lOF1hBCp8o

    — IndianPremierLeague (@IPL) February 1, 2022 " class="align-text-top noRightClick twitterSection" data=" ">

10 താരങ്ങളെ മാർക്വീ താരങ്ങളായി തെരഞ്ഞെടുത്തിട്ടുണ്ട്. രവിചന്ദ്രൻ അശ്വിൻ, ട്രെന്‍റ് ബോൾട്ട്, പാറ്റ് കമ്മിൻസ്, ക്വിന്‍റൻ ഡികോക്ക്, ശിഖർ ധവാൻ, ഫാഫ് ഡു പ്ലസി, ശ്രേയസ് അയ്യർ, കഗീസോ റബാഡ, മുഹമ്മദ് ഷമി, ഡേവിഡ് വാർണർ എന്നിവരാണ് താരലേലത്തിലെ മാർക്വീ താരങ്ങൾ.

ALSO READ: വീണ്ടും പത്താം നമ്പർ ജേഴ്‌സിയണിഞ്ഞ് മെസി, കാരണം ഇതാണ്...

പരിക്കുമുലം ഐപിഎല്ലിൽ നിന്ന് വിട്ടുനിൽക്കും എന്ന് അറിയിച്ചിരുന്ന ഇംഗ്ലണ്ടിന്‍റെ പേസ് ബോളർ ജോഫ്ര ആർച്ചറും ലേലത്തിനായി പേര് ചേർത്തിട്ടുണ്ട്. രണ്ട് കോടി രൂപയാണ് അടിസ്ഥാന വിലയായി താരം നൽകിയിരിക്കുന്നത്.

ലേലത്തിലുള്ള വിദേശ താരങ്ങൾ

അഫ്‌‌ഗാനിസ്ഥാന്‍ (17 താരങ്ങള്‍), ഓസ്‌ട്രേലിയ (47), ബംഗ്ലാദേശ് (5), ഇംഗ്ലണ്ട് (24), അയര്‍ലന്‍ഡ് (5), ന്യൂസിലന്‍ഡ് (24), ദക്ഷിണാഫ്രിക്ക (33), ശ്രീലങ്ക (23), വെസ്റ്റ് ഇന്‍ഡീസ് (34), സിംബാബ്‌വെ (1), നമീബിയ (3), നേപ്പാള്‍ (1), സ്‌കോ‌ട്‌ലന്‍ഡ് (2), യുഎസ്എ (1)

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.