ETV Bharat / bharat

അന്താരാഷ്ട്ര വനിത ദിനം: പൈതൃക കേന്ദ്രങ്ങൾ സൗജന്യമായി കാണാൻ എല്ലാവർക്കും അവസരം

author img

By

Published : Mar 7, 2023, 11:36 AM IST

മാർച്ച് എട്ടിന് പുരാവസ്‌തു വകുപ്പിന് കീഴിലുള്ള എല്ലാ പൈതൃക കേന്ദ്രങ്ങളും സൗജന്യമായി കാണാം. അന്നേ ദിവസം ടിക്കറ്റ് കൗണ്ടറുകൾ അടച്ചിടും.

womens day free entry to tourists monuments  womens day offers india  international womens day 2023  womens day special  ASI  Agra  taj mahal  അന്താര്ഷ്‌ട്ര വനിത ദിനം  പൈതൃക കേന്ദ്രങ്ങളിൽ സൗജന്യ പ്രവേശനം  ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ  താജ്‌മഹൽ  ആഗ്ര ഫോർട്ട്  അന്താര്ഷ്‌ട്ര വനിത ദിനം ഓഫറുകൾ  എഎസ്ഐ  കേന്ദ്ര സാസ്‌കാരിക മന്ത്രാലയം  International Womens Day
അന്താരാഷ്ട്ര വനിത ദിനം

ആഗ്ര (ഉത്തർ പ്രദേശ്): മാർച്ച് എട്ട് അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് പുരാവസ്‌തു വകുപ്പിന് കീഴിലുള്ള എല്ലാ പൈതൃക കേന്ദ്രങ്ങളിലും സൗജന്യ പ്രവേശനം. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് (എഎസ്ഐ) സ്വദേശികളും വിദേശികളുമായ വിനോദ സഞ്ചാരികൾക്ക് പൈതൃക കേന്ദ്രങ്ങളില്‍ സൗജന്യ പ്രവേശനത്തിനുള്ള അവസരം ഒരുക്കുന്നത്.

താജ്‌മഹൽ, ആഗ്ര ഫോർട്ട്, ഫത്തേപൂർ സിക്രി, സിക്കിന്ദ അക്ബർ ശവകുടീരം, മറിയം ശവകുടീരം, റാം ബാഗ് എന്നിവയുൾപ്പെടെ ആഗ്രയിലെ എല്ലാ സ്‌മാരകങ്ങളിലേക്കും വിനോദസഞ്ചാരികൾക്ക് സൗജന്യ പ്രവേശനമാണ്. മാർച്ച് എട്ടിന് സൂര്യോദയം മുതൽ സൂര്യാസ്‌തമയം വരെയാണ് അവസരം. ഈ സ്‌മാരകങ്ങളിലെ ടിക്കറ്റ് കൗണ്ടർ അന്നേ ദിവസം അടച്ചിടുമെന്നും വിനോദസഞ്ചാരികളിൽ നിന്ന് അന്ന് പ്രവേശന ഫീസ് ഈടാക്കില്ലെന്നും എഎസ്ഐ അധികൃതർ അറിയിച്ചു.

ഡൽഹിയിലെ എഎസ്ഐ ആസ്ഥാനത്ത് നിന്ന് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചതായി എഎസ്ഐ ആഗ്ര സർക്കിളിലെ ഡെവലപ്മെന്‍റ് സൂപ്രണ്ടിങ് ആർക്കിയോളജിസ്റ്റ് ഡോ. രാജ്‌കുമാർ പട്ടേൽ പറഞ്ഞു. എല്ലാവരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര സാസ്‌കാരിക മന്ത്രാലയം ആദ്യമായി 2020ൽ വനിത ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ, വിദേശ വനിതകൾക്ക് രാജ്യത്തുടനീളമുള്ള എല്ലാ സ്‌മാരകങ്ങളിലേക്കും സൗജന്യ പ്രവേശനം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളമുള്ള സ്‌മാരകങ്ങളിലേക്ക് എല്ലാ വിനോദ സഞ്ചാരികൾക്കും സൗജന്യ പ്രവേശനം നൽകുമെന്ന് വ്യക്തമാക്കി എഎസ്ഐ ഉത്തരവ് പിന്നീട് പരിഷ്‌കരിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.

കഴിഞ്ഞ മാസം ഫെബ്രുവരി 17 മുതൽ ഫെബ്രുവരി 19 വരെ മൂന്ന് ദിവസത്തേക്ക് താജ്‌മഹലിലേക്ക് വിനോദ സഞ്ചാരികൾക്ക് സൗജന്യ പ്രവേശനം അനുവദിച്ചിരുന്നു. മുഗൾ ചക്രവർത്തി ഷാജഹാന്‍റെ 368-ാം ചരമ വാർഷികത്തോട് അനുബന്ധിച്ചാണ് ഇതെന്ന് എഎസ്ഐ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. ഫെബ്രുവരി 17, 18 തീയതികളിൽ ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷവും ഫെബ്രുവരി 19 ന് സൂര്യോദയം മുതൽ സൂര്യാസ്‌തമയം വരെയുമായിരുന്നു സൗജന്യ പ്രവേശനം അനുവദിച്ചത്.

കഴിഞ്ഞ വർഷം പുരാവസ്‌തു വകുപ്പിന് കീഴിലുള്ള എല്ലാ പൈതൃക കേന്ദ്രങ്ങളും സൗജന്യമായി കാണാനുള്ള അവസരം വനിതകൾക്ക് മാത്രം ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ എല്ലാവർക്കും സൗജന്യ പ്രവേശനമാണ് അനുവദിച്ചിരിക്കുന്നത്.

അന്താരാഷ്‌ട്ര വനിത ദിനം: ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സാമൂഹിക സാമ്പത്തിക സാംസ്‌കാരിക നേട്ടങ്ങളെ ആദരിക്കുന്നതിനാണ് എല്ലാ വർഷവും മാർച്ച് എട്ടിന് വനിത ദിനം ആചരിക്കുന്നത്. വർഷംതോറും വ്യത്യസ്‌ത പ്രമേയവുമായാണ് ഈ ദിനം ആഘോഷിക്കുന്നത്. കഴിഞ്ഞ വർഷത്തെ വനിത ദിനത്തിന്‍റെ പ്രമേയം 'സുസ്ഥിരമായ നാളേക്ക് ലിംഗ തുല്യത' എന്നതായിരുന്നു. 1900കളുടെ തുടക്കം മുതലാണ് വനിത ദിനം ആചരിക്കാൻ ആരംഭിച്ചത്.

ലിംഗ സമത്വം ത്വരിതപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്കായുള്ള ആഹ്വാനം കൂടിയാണ് വനിത ദിനം പ്രധാനമായും ലക്ഷ്യം വയ്‌ക്കുന്നത്. കൂടാതെ, സ്ത്രീകളുടെ നേട്ടങ്ങൾ ആഘോഷിക്കുക, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, തുല്യാവകാശം, സ്‌ത്രീകളെ കേന്ദ്രീകരിച്ചുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണം എന്നീ സുപ്രധാന വിഷയങ്ങളിലും അന്താരാഷ്ട്ര വനിത ദിനം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

Also read: International Womens Day: ആർത്തവം അശുദ്ധിയല്ല; മാറ്റാം മിഥ്യാധാരണകൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.