ETV Bharat / sukhibhava

International Womens Day: ആർത്തവം അശുദ്ധിയല്ല; മാറ്റാം മിഥ്യാധാരണകൾ

author img

By

Published : Mar 3, 2023, 8:50 AM IST

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഭൂരിപക്ഷം മനുഷ്യരും വച്ചുപുലർത്തുന്ന ഏറ്റവും വലിയ അന്ധവിശ്വാസങ്ങളിലൊന്നാണ് ആർത്തവമെന്നാൽ അശുദ്ധിയാണ് എന്ന സങ്കൽപ്പം. മറ്റൊരു വനിതാ ദിനം കൂടിയെത്തിയിരിക്കുന്ന ഈ സമയത്ത് സ്‌ത്രീകളുൾപ്പെടെ കരുതി വരുന്ന ആർത്തവത്തെക്കുറിച്ചുള്ള തെറ്റായ ധാരണകൾ മാറ്റാം.

ആർത്തവം  മിഥ്യാധാരണകൾ  സ്‌ത്രീകൾ  ആർത്തവമെന്നാൽ അശുദ്ധിയാണ് എന്ന സങ്കൽപ്പം  ലോക വനിതാ ദിനം  Womens Day 2023  Busting myths around menstruation  women  empower women  myths in india  scientific temper  scientific facts  Womens Day 2023  വനിത ദിനം 2023
International Womens Day Busting myths around menstruation

വരും തലമുറയെ സൃഷ്‌ടിക്കാനായി സ്‌ത്രീകളിൽ സർവസാധാരണമായി സംഭവിക്കുന്ന ജൈവിക പ്രക്രിയയാണ് ആർത്തവമെങ്കിലും സ്‌ത്രീകളുൾപ്പെടെയുള്ള സമൂഹം ആർത്തവത്തെ അശുദ്ധിയായും പൊതുയിടത്തിൽ സംസാരിക്കാൻ പാടില്ലാത്ത ഒന്നായാണ് വിലയിരുത്തുന്നത്. സ്‌ത്രീകൾ ഇത്തരം കാര്യങ്ങൾ തുറന്ന് പറയാനും ശാസ്‌ത്രീയ അവബോധം ഉണ്ടാക്കിയെടുക്കാനും വിമുഖത കാണിക്കാറുണ്ട്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ആർത്തവസമയത്ത് സ്‌ത്രീകൾക്ക് അടുക്കളയിലും ക്ഷേത്രത്തിലും ആരാധനയിലും വ്യായാമത്തിലും കട്ടിലിൽ ഉറങ്ങുന്നതിനും എന്തിനധികം ചിലതരം ഭക്ഷണങ്ങൾ കഴിക്കുന്നതിനുപോലും വിലക്കുണ്ട്. ആർത്തവുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തിൽ നില നിൽക്കുന്ന പല കാര്യങ്ങളും യാഥാർത്ഥ്യവുമായി യാതൊരു ബന്ധവും പുലർത്താത്തവയാകും. ഇത്തരം തെറ്റായ ധാരണകൾ മാറ്റിയാൽ തന്നെ ആർത്തവുമായി ബന്ധപ്പെട്ട് സ്‌ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ ഒരു പരിധിവരെയെങ്കിലും കുറയ്ക്കാൻ സഹായിക്കും.

ആർത്തവം  മിഥ്യാധാരണകൾ  സ്‌ത്രീകൾ  ആർത്തവമെന്നാൽ അശുദ്ധിയാണ് എന്ന സങ്കൽപ്പം  ലോക വനിതാ ദിനം  Womens Day 2023  Busting myths around menstruation  women  empower women  myths in india  scientific temper  scientific facts  Womens Day 2023  വനിത ദിനം 2023
International Womens Day വനിതാ ദിനം 2023

മറ്റൊരു വനിത ദിനം കൂടിയെത്തിയിരിക്കുകയാണ്, ഇത്തരം ദിനങ്ങളിലെങ്കിലും സമൂഹത്തിൽ നിലനിൽക്കുന്ന മിഥ്യകളെയും അന്ധവിശ്വാസങ്ങളെയും കുറിച്ച് ആളുകളെ ബോധവാന്മാരാക്കാനും വിദ്യാസമ്പന്നമായ ചിന്താരീതിയിലേക്ക് നയിക്കാനും സമൂഹത്തിൽ മികച്ച ധാരണകൾ സൃഷ്‌ടിക്കാനും നമുക്ക് കഴിയണം. ന്യൂഡൽഹിയിൽ നിന്നുള്ള ഗൈനക്കോളജിസ്‌റ്റായ ഡോ. അഞ്ജന സിംഗ്, സമൂഹം ബോധപൂർവം മറച്ചുവയ്‌ക്കുന്ന ഇത്തരം മിഥ്യകളിൽ ചിലതിനെ തകർക്കാൻ നമ്മെ സഹായിക്കുകയാണ്. ആർത്തവത്തെക്കുറിച്ചുള്ള ഏറ്റവും സാധാരണമായ ചില മിഥ്യാധാരണകൾ ഇനിപ്പറയുന്നവയാണ്:

1. ആർത്തവസമയത്ത് പുറത്തുവരുന്ന രക്തം മലിനമായതിനാൽ ഒരു സ്ത്രീ ആർത്തവ സമയത്ത് അശുദ്ധയാകുന്നു.

2. അതുകൊണ്ടാണ് അവർ ഈ സമയത്ത് മംഗളകരമായ കാര്യങ്ങൾ ചെയ്യാൻ പാടില്ല. ഈ സമയത്ത് സ്ത്രീകൾ അടുക്കളയിലോ ക്ഷേത്രത്തിനകത്തോ പോകരുത്.

3. അച്ചാറുകൾ, എരിവുള്ള ഭക്ഷണം എന്നിവ കഴിക്കരുത്.

4. ഈ കാലയളവിൽ സ്ത്രീകൾ ചൂടുവെള്ളത്തിൽ കുളിക്കുകയോ തല കഴുകുകയോ ചെയ്യരുത്.

5. ആർത്തവസമയത്ത് വ്യായാമം ചെയ്യരുത്.

6. സ്ത്രീകൾ കട്ടിലിൽ ഉറങ്ങരുത്.

ഇത്തരം കെട്ടുകഥകളിലെ യാഥാർഥ്യം എത്രയെണ്ണം ശരിയാണെന്ന് വിശദീകരിക്കവേ, ആർത്തവത്തെ മതവിശ്വാസങ്ങളുമായി ബന്ധപ്പെടുത്തുന്നത് ശരിയല്ലെന്നാണ് ഡോ.അഞ്ജന സിംഗിന്‍റെ അഭിപ്രായം. സ്ത്രീകളുടെ പ്രത്യുത്പാദന ആരോഗ്യത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ആർത്തവം, അതിനാൽ ആർത്തവ സമയത്ത് അവരെ അശുദ്ധി എന്ന് വിളിക്കുന്നത് ശരിയല്ല. അതേസമയം, ഈ സമയത്ത് പുറത്തുവരുന്ന രക്തം ശരീരത്തിലെ മലിനമായതോ അശുദ്ധമോ ആയ രക്തമല്ല.

എന്താണ് ആർത്തവം? അടുത്ത തലമുറയെ നിർമിക്കാൻ മനുഷ്യ സ്ത്രീകളിൽ വളരെ സ്വാഭാവികമായി നടക്കുന്ന ഒരു പ്രക്രിയ ആണ് ആർത്തവം. സ്ത്രീകളുടെ പ്രത്യുത്പാദന അവയവങ്ങൾ ഓവറിയും ഗർഭപാത്രവുമാണ്. തലച്ചോറു മുതൽ അണ്ഡാശയം വരെ പങ്കെടുക്കുന്ന ചില ഹോർമോണുകളുടെ സഹായത്തോടെ നടക്കുന്ന സങ്കീർണമായ പ്രവർത്തനങ്ങൾ ഒന്ന് ചേർന്നതാണ് ആർത്തവം. ആർത്തവം ആകുന്ന നാൾ മുതൽ ആർത്തവ വിരാമം വരെയുള്ള കാലഘട്ടത്തിൽ എല്ലാ മാസവും ഓവറിയിൽ നിന്നും അണ്ഡവിസർജനം ആരംഭിക്കുന്നു. ഈസ്ട്രജൻ, പ്രോജസ്‌റ്ററോൺ എന്നീ സ്ത്രീ ഹോർമോണുകൾ ഗർഭാശയത്തിൽ നിരവധി മാറ്റങ്ങൾ വരുത്തും. ഗർഭപാത്രത്തിന്‍റെ ഏറ്റവും ഉള്ളിലുള്ള കവറിങ് ആയ എൻഡോമെട്രിയം സ്ഥലത്തിന്‍റെ കട്ടി കൂടുക, അവിടേക്കുള്ള രക്തയോട്ടം കൂടുക എന്നീമാറ്റങ്ങൾ നടക്കും.ഇവയൊക്കെ ഓവുലേഷന് മുൻപേ സാധിക്കും.

ഈ അണ്ഡം ബീജവുമായി ചേർന്നില്ലെങ്കിൽ, അഥവ ഗർഭധാരണം നടന്നില്ലെങ്കിൽ പ്രോജസ്‌റ്ററോണിന്‍രെ അളവ് കുറയുകയും ഗർഭപാത്രത്തിലെ മാറ്റങ്ങൾ പ്രയോജന രഹിതമാകുകയും അവിടെ രൂപപ്പെട്ട എൻഡോമെട്രിയം സ്‌തരം പൊട്ടി രക്തത്തോടൊപ്പം പുറത്ത് പോകുന്നു. ഈ പ്രവർത്തിയുടെ ഫലമായി യോനീനാളത്തിലൂടെയുണ്ടാകുന്ന രക്ത സ്രാവമാണ് ആർത്തവം. സ്ത്രീ ഗർഭം ധരിക്കുമ്പോൾ ഈ പ്രക്രിയ നിൽക്കുന്നു. വളരെ ലളിതമായി പറഞ്ഞാൽ അടുത്തതലമുറയെ സൃഷ്ടിക്കാൻ സ്ത്രീകളിൽ 10-15 വയസിനിടയിൽ ആരംഭിച്ചു നാൽപ്പതുകളിലോ അമ്പതുകളുടെ മധ്യത്തിലോ അവസാനിക്കുന്ന ഒരു ശാരീരിക ജൈവിക പ്രക്രിയ ആണിത്. ഇത്തരം സന്ദർഭങ്ങളിൽ ആർത്തവ സമയത്ത് സ്ത്രീകൾ അശുദ്ധരാണെന്ന് പറയുകയും അവരെ ക്ഷേത്രത്തിലോ അടുക്കളയിലോ പോകുന്നതിൽ നിന്ന് തടയുകയും ചെയ്യുന്നത് ദുരാചാരമാണ്.

മാറ്റാം മിഥ്യാധാരണകൾ: ആർത്തവസമയത്തും സ്ത്രീകൾക്ക് വ്യായാമം ചെയ്യാം. ഒരു സ്ത്രീ പതിവായി വ്യായാമം ചെയ്യുകയും ആരോഗ്യമുള്ള ജീവിതരീതി പിന്തുടരുകയും ചെയ്യുകയാണെങ്കിൽ ആർത്തവസമയത്തെ വേദനയിൽ നിന്ന് അവൾക്ക് ധാരാളം ആശ്വാസം ലഭിക്കുകയും ചെയ്യും. ഇത് പേശികളെ ആരോഗ്യത്തോടെയും സജീവമായും നിലനിർത്തുക മാത്രമല്ല, ശാരീരികവും മാനസികവും ആയ ആരോഗ്യവും ലഭിക്കും. കുളിക്കുകയോ തല കഴുകുകയോ ചെയ്യാതിരിക്കുക എന്നത് ഒരു അന്ധവിശ്വാസമാണ്. ആർത്തവ സമയത്ത് ചൂടുവെള്ളത്തിൽ കുളിക്കുന്നത് ശരീരത്തിലെ അസ്വസ്ഥതകളിൽ നിന്നും വേദനകളിൽ നിന്നും വളരെയധികം ആശ്വാസം നൽകും. കൂടാതെ, ഈ സമയത്ത് തല കഴുകണമോ വേണ്ടയോ എന്നത് പൂർണ്ണമായും സ്ത്രീയുടെ ഇഷ്‌ടമാണ്.

ആർത്തവ സമയത്തെ ഹോർമോൺ പ്രവർത്തനം നമ്മുടെ ദഹനവ്യവസ്ഥയെയും ബാധിക്കുന്നുണ്ട്. ഈ സമയത്ത്, ഗർഭപാത്രത്തിന്‍റെ ഭിത്തിയിലെ സങ്കോചം കാരണം സ്ത്രീകൾ ഇതിനകം തന്നെ വയറിലെ വേദനയോ മലബന്ധമോ അനുഭവപ്പെടാം. അത്തരം സാഹചര്യങ്ങളിൽ, ഏതെങ്കിലും തരത്തിലുള്ള ഭക്ഷണക്രമം ഗ്യാസ് അല്ലെങ്കിൽ ദഹനക്കേട് പോലുള്ള ദഹന പ്രശ്‌നങ്ങൾക്ക് കാരണമാകും. തണുത്ത വെള്ളമോ പാനീയങ്ങളോ കഴിക്കുന്നത് ദഹനപ്രക്രിയയെ മന്ദഗതിയിലാക്കാം. ഇത്തരം സാഹചര്യങ്ങളിലെ വയറുവേദന, ഉദര സംബന്ധമായ മറ്റ് അസ്വസ്‌ത്ഥതകൾ എന്നിവ ഉണ്ടാകാനുള്ള സാധ്യതകൾ കൂടുതലാണ്.

ആർത്തവം സ്ത്രീകളുടെ ജീവിതത്തിൽ അനിവാര്യവും പൊതുവായതുമായ ഒരു പ്രക്രിയയാണെന്ന് ഡോ അഞ്ജന വിശദീകരിക്കുന്നു. ഈ സമയത്ത് ഭൂരിഭാഗം സ്ത്രീകൾക്കും കൂടുതലോ കുറവോ വേദനയോ അസ്വാസ്ഥ്യമോ ഉണ്ടെങ്കിലും സുഖകരമായി ഒരു സാധാരണ ദിനചര്യയിൽ ജീവിക്കാൻ കഴിയും. അത്തരം സന്ദർഭങ്ങളിൽ, അവരോട് വിവേചനം കാണിക്കുന്നത് അല്ലെങ്കിൽ ആർത്തവം കാരണം അവരെ നിയന്ത്രിക്കുന്നത് അനീതിയാണ്. ഇന്നത്തെ കാലഘട്ടത്തിൽ, സ്ത്രീകളുടെ ഉത്തരവാദിത്തങ്ങൾ അവരുടെ വീടുകളിൽ മാത്രം ഒതുങ്ങുന്നില്ല. മാസമുറയായിരിക്കുമ്പോൾ പഠിക്കുന്നതിനോ ജോലി ചെയ്യുന്നതിനോ അവരെ നിയന്ത്രിക്കുന്നത് സമൂഹത്തിലെ അവരുടെ പുരോഗതിക്ക് ഹാനികരമാണ്. പകരം, ഈ മിഥ്യാധാരണകളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുകയും സ്ത്രീകളെ ലോകത്ത് പുരോഗതി കൈവരിക്കാൻ സഹായിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്.

ആർത്തവം എന്നാൽ പാപം ആണെന്നും തീണ്ടാരി ആണെന്നും പറഞ്ഞു അവളെ സ്വയം പ്രതിക്കൂട്ടിൽ നിർത്തരുത്. ഇന്ത്യ അടക്കമുള്ള വികസ്വര രാജ്യങ്ങളിൽ ഇങ്ങനെ ഒരു സാമൂഹിക ക്രമം നിലനിൽക്കുന്നുണ്ട്. ആർത്തവം സംബന്ധിച്ച് നിങ്ങൾ നിങ്ങളുടെ മക്കൾക്ക് നൽകുന്ന പാഠങ്ങൾ. തലമുറകളോളം പകർന്നു നൽകപ്പെടാനുള്ളവയാണ്. അതിനാൽ തന്നെ അവ ശാസ്ത്രീയം ആവട്ടെ, സന്തോഷം പകരുന്നവയാവട്ടെ. അഭിമാനത്തോടെ ഓരോ ആർത്തവത്തെയും നേരിടാൻ നമ്മുടെ കുട്ടികൾ പ്രാപ്‌തരാവട്ടെ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.