ETV Bharat / bharat

കടല്‍ കടന്ന് കരിന്‍ എത്തി, ചന്ദന് മനം പോലെ മംഗല്യം; കുന്താപൂർ യുവാവിന് വധു ജർമനിയിൽ നിന്ന്

author img

By ETV Bharat Kerala Team

Published : Jan 4, 2024, 12:52 PM IST

Indian man married to German woman: ഉഡുപ്പി കുന്താപൂർ സ്വദേശി ചന്ദന്‍ ആണ് ജർമ്മൻ യുവതി കരിനെ വിവാഹം ചെയ്‌തത്.

german bride  international marriage  ഉഡുപ്പി കുന്താപൂർ  കടല്‍ കടന്ന് പ്രണയം
indian-man-marries-german-woman

കുന്താപൂർ : ഉഡുപ്പി കുന്താപൂർ സ്വദേശി ജർമ്മൻ യുവതിയെ വിവാഹം കഴിച്ചു (A Kundapur Young man married to a young German woman). കുന്താപൂർ താലൂക്കിലെ അജ്രി സ്വദേശിയായ യുവാവ് ഹിന്ദു ആചാര പ്രകാരമാണ് ജർമൻ യുവതിയെ വിവാഹം കഴിച്ചത്. കുന്താപൂർ താലൂക്കിലെ സിദ്ധാപൂരിനടുത്തുള്ള ചിത്തേരി ശ്രീ ബ്രഹ്മലിംഗേശ്വര ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം.

കുന്താപൂർ താലൂക്കിലെ ഗ്രാമപ്രദേശമായ അജ്‌രിയിലെ കരിമണെ സുവർണയുടെയും പഞ്ചു പൂജാരിയുടെയും മകൻ ചന്ദനാണ് വരൻ. ജർമ്മനിയിൽ നിന്നുള്ള പെട്ര ഷ്‌റ്യൂവറിന്‍റെയും പീറ്റർ ഷ്‌റ്യൂവർ മ്യൂണിസ്റ്റർ യുണികബിന്‍റെയും മകൾ കരിനാണ് വധു.

Also read: അഞ്ച് വർഷത്തെ പ്രണയം രാജ്യാതിർത്തികൾ ഭേദിച്ചെത്തി, സമീറിനെ കൺമുന്നില്‍ കണ്ട് ജവേരിയ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.