ETV Bharat / bharat

കേരളം അടക്കം നാല് സംസ്ഥാനങ്ങൾക്ക് വൻ പദ്ധതികൾ

author img

By

Published : Feb 1, 2021, 12:08 PM IST

Updated : Feb 1, 2021, 3:12 PM IST

budget  union budget  budget 2021  union minister  finance minister  economic budget  നിർമല സീതാരാമൻ  കേന്ദ്ര ബജറ്റ്  ബജറ്റ് 2021  കേന്ദ്ര മന്ത്രി  കേന്ദ്ര ധനകാര്യ മന്ത്രി  nirmala sitaraman  road development  റോഡ് വികസനം  road development budget  union finance minister  Paperless Budget  coronavirus pandemic  ETV Bharat  പേപ്പര്‍ലെസ് ബജറ്റ്  കടലാസ് രഹിത ബജറ്റ്  വോട്ടിലേക്കുള്ള പാത തുറന്ന് കേന്ദ്ര ബജറ്റ് ; കേരളത്തിനും ബംഗാളിനും പ്രാധാന്യം  കേരളത്തിനും ബംഗാളിനും പ്രാധാന്യം  ദേശീയ പാത നിർമാണം  ദേശീയ പാത  നിയമസഭാ തെരഞ്ഞെടുപ്പ്  Importance for Kerala and Bengal in union budget  Importance for Kerala and Bengal  national high way
വോട്ടിലേക്കുള്ള പാത തുറന്ന് കേന്ദ്ര ബജറ്റ്; കേരളത്തിനും ബംഗാളിനും പ്രാധാന്യം

തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പദ്ധതി പ്രഖ്യാപിച്ച് ബജറ്റ് അവതരണം

ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസം സംസ്ഥാനങ്ങള്‍ക്ക് പ്രാധാന്യം നൽകി നിർമല സീതാരാമൻ. കേരളത്തിന് 1100 കിലോമീറ്റർ ദേശീയ പാത നിർമാണത്തിനായി 65,000 കോടി അനുവദിച്ചു. 600 കി.മി മുംബൈ-കന്യാകുമാരി ഇടനാഴിയുടെ നിര്‍മാണവും അനുവദിച്ചു. തമിഴ്‌നാടിന് 3500 കിലോമീറ്റർ ദേശീയ പാത നിർമാണത്തിനായി അനുവദിച്ചത് 1.03 ലക്ഷം കോടി രൂപയാണ്. മധുര-കൊല്ലം ഇടനാഴി ഉള്‍പ്പെടുന്ന പദധതിയുടെ നിര്‍മാണം അടുത്ത വര്‍ഷം ആരംഭിക്കും.

കേരളം അടക്കം നാല് സംസ്ഥാനങ്ങൾക്ക് വൻ പദ്ധതികൾ

പശ്ചിമ ബംഗാളില്‍ 675 കി.മി ദേശീയപാതയുടെ നിര്‍മാണത്തിനായി 25,000 കോടി രൂപ അനുവദിച്ചു. കൊല്‍ക്കത്ത-സിലിഗുഡി പാതയുടെ നവീകരണവും ഇതിൽ ഉൾപ്പെടുന്നു. ബജറ്റില്‍ 1.18 ലക്ഷം കോടി രൂപയാണ് റോഡ് ഗതാഗത മന്ത്രാലയത്തിന് നീക്കി വച്ചിരിക്കുന്നത്.

Last Updated :Feb 1, 2021, 3:12 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.