ETV Bharat / bharat

വന്ദേ ഭാരത് അല്ല അമൃത് ഭാരത്: വ്യത്യാസങ്ങൾ നിരവധി; പ്രത്യേകതകൾ ഇങ്ങനെ..

author img

By ETV Bharat Kerala Team

Published : Dec 30, 2023, 7:15 PM IST

Amrit Bharat Express : വന്ദേ ഭാരത് ട്രെയിനുകളോട് കിടപിടിക്കുന്ന, സൂപ്പർഫാസ്റ്റ് പാസഞ്ചർ ട്രെയിനുകളുടെ പുതിയ വിഭാഗമാണ് അമൃത് ഭാരത്. നാല് വർഷം മുൻപ് ആദ്യമായി ട്രാക്കിലിറക്കിയ വന്ദേ ഭാരതിനെ അപേക്ഷിച്ച് നിരവധി മാറ്റങ്ങൾ അമൃത് ഭാരതിലുണ്ട്.

Etv Bharat Amrit Bharat Vande Bharat  വന്ദേ ഭാരത് അമൃത് ഭാരത്  Amrit Bharat Express  Vande Bharat Express
How Amrit Bharat is Different From Vande Bharat Express

അയോദ്ധ്യ: അയോധ്യയിൽ 2 അമൃത് ഭാരത് ട്രെയിനുകളും, 6 വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്‌തത്. നേരത്തെ പുറത്തിറക്കിയ വന്ദേ ഭാരത് ട്രെയിനുകളോട് കിടപിടിക്കുന്ന, സൂപ്പർഫാസ്റ്റ് പാസഞ്ചർ ട്രെയിനുകളുടെ പുതിയ വിഭാഗമാണ് അമൃത് ഭാരത്. രാജ്യത്തെ ആദ്യ സെമി ഹൈ സ്‌പീഡ്‌ ട്രെയിനായ വന്ദേ ഭാരതിനെ അപേക്ഷിച്ച് നിരവധി മാറ്റങ്ങൾ അമൃത് ഭാരത് എക്‌സ്‌പ്രസിലുണ്ട്. വന്ദേ ഭാരത് എക്‌സ്പ്രസും അമൃത് ഭാരത് എക്‌സ്‌പ്രസും തമ്മിലുള്ള പ്രധാന മാറ്റങ്ങൾ എന്തൊക്കെയെന്ന് നോക്കാം. (How Amrit Bharat is Different From Vande Bharat Express)

അമൃത് ഭാരത്: നോ-ഫ്രിൽ (കുലുക്കമില്ലാത്ത) സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് സർവീസിന് കീഴിൽ തരംതിരിച്ചിരിക്കുന്ന അമൃത് ഭാരത് എക്‌സ്പ്രസ് ദീർഘദൂര സർവീസിനുവേണ്ടിയുള്ള നോൺ എസി സ്ലീപ്പർ, അൺ റിസർവ്ഡ് ക്ലാസ് സർവീസാണ്. രാത്രി സമയങ്ങളിലാകും സ്ലീപ്പർ ട്രെയിനുകൾ പൊതുവെ യാത്ര തുടങ്ങുക. ഈ ട്രെയിനുകൾ രാവിലെ യാത്ര തുടങ്ങിയാൽ പോലും യാത്ര അവസാനിപ്പിക്കും മുൻപ് കുറഞ്ഞത് ഒരു മുഴുനീള രാത്രിയെങ്കിലും താണ്ടുന്നവയാകും. അതിനാൽ തന്നെ സ്ലീപ്പർ ബർത്തുകളാണ് അമൃത് ഭാരത് ട്രെയിനുകളിലുള്ളത്. 22 കോച്ചുകളുള്ള ട്രെയിനിൽ 1800 പേർക്ക് യാത്ര ചെയ്യാം.

800 കിലോമീറ്ററിലധികം ദൂരത്തിലോ, പത്ത് മണിക്കൂർ സമയപരിധിയിലോ സ്ഥിതി ചെയ്യുന്ന നഗരങ്ങൾക്കിടയിലാകും അമൃത് ഭാരത് ട്രെയിനുകൾ സർവീസ് നടത്തുക. (ഉദാ. തിരുവനന്തപുരം-ചെന്നൈ) അമൃത് ഭാരത് ട്രെയിനുകൾ വളരെ ഉയർന്ന വേഗതയിൽ ഓടാൻ പ്രാപ്‌തമാണ്. എന്നാൽ നിലവിൽ ട്രാക്കുകൾക്കുള്ള പരിമിതി മൂലം അവയുടെ വേഗത മണിക്കൂറിൽ 110-130 കിലോമീറ്ററായി നിജപ്പെടുത്തിയിരിക്കുന്നു.

Also Read: വൃത്തിയുള്ള വന്ദേ ഭാരത്; ട്രെയിനുകളില്‍ '14 മിനിറ്റ് ഓഫ് മിറാക്കിൾ'

പുഷ്-പുൾ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ അമൃത് ഭാരത് ട്രെയിനിന് മറ്റ് ട്രെയിനുകളെക്കാൾ കുറഞ്ഞ സമയത്തിനുള്ളിൽ കൂടിയ വേഗത ആർജ്ജിക്കാനാകും. പുഷ്-പുൾ ഉള്ളതിനാൽ ട്രെയിനുകൾക്ക് പെട്ടെന്ന് വേഗതയാർജ്ജിക്കാൻ എന്നപോലെ പെട്ടെന്ന് നിർത്താനുമാകും. ബോഗികൾ തമ്മിൽ ബന്ധിപ്പിക്കാൻ സെമി-പെർമനന്‍റ് കപ്ലറുകൾ ഉപയോഗിക്കുന്നത് യാത്രയിലെ കുലുക്കം കുറയ്ക്കാൻ സഹായിക്കും.

പണ്ടുള്ള ട്രെയിനുകളിൽ മൊബൈൽ ഫോൺ അടക്കമുള്ള ഉപകരണങ്ങൾ ചാർജ് ചെയ്യാൻ ഓരോ വശങ്ങളിലും ഓരോന്ന് എന്ന വിധത്തിലാണ് ചാർജിങ് പ്ലഗ് പോയന്‍റുകൾ നൽകിയിരുന്നത്. എന്നാൽ അമൃത് ഭാരത് ട്രെയിനുകളിൽ എല്ലാ സീറ്റിനും സമീപവും ചാർജിംഗ് പോയന്‍റുകൾ നൽകിയിട്ടുണ്ട്. യാത്രക്കാരായ വികലാംഗർക്കായി വിശാലമായ വാതിലുകളും അവര്‍ക്ക് കയറാന്‍ പ്രത്യേക റാമ്പുകളും ഈ ട്രെയിനിൽ കാണാം.

സിസിടിവി ക്യാമറകള്‍, കാലുകൊണ്ട് പ്രവർത്തിപ്പിക്കാവുന്ന വാട്ടർ ടാപ്പുകളുള്ള ശുചിമുറികളും വാഷ് ബേസിനുകളും, കടന്നുപോകുന്ന സ്റ്റേഷനുകളുടെ വിവരങ്ങളറിയാൻ അനൗണ്‍സ്‌മെന്‍റ്, ഡിസ്‌പ്ലേ സംവിധാനം എന്നിവയുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ട്രെയിനുകളില്‍ സജ്ജീകരിച്ചിട്ടുണ്ട്.

വന്ദേ ഭാരത്: അമൃത് ഭാരതിൽ നിന്ന് വ്യത്യസ്‌തമായി വന്ദേ ഭാരത് എക്‌സ്പ്രസ് കുറഞ്ഞ ദൂരം താണ്ടുന്ന ട്രെയിനുകളാണ്. ജനശതാബ്‌ദി എക്‌സ്പ്രസ് ഓടുന്ന റൂട്ടുകളിലാണ് പൊതുവെ വന്ദേ ഭാരത് ട്രെയിനുകൾ ഓടുന്നത്. പകൽ സമയത്ത് ഓടുന്ന വന്ദേ ഭാരത് എക്‌സ്പ്രസുകൾ 10 മണിക്കൂറിൽ താഴെ ഇടവേളയുള്ള നഗരങ്ങളെ ബന്ധിപ്പിക്കുന്നു. (ഉദാ. തിരുവനന്തപുരം കാസർകോട്)

Also Read: പ്രധാനമന്ത്രി അയോധ്യയില്‍, വഴി നീളെ പുഷ്‌പവൃഷ്‌ടി ; അമൃത് ഭാരത്, വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്‌തു

വന്ദേ ഭാരത് ട്രെയിനുകൾക്കും പെട്ടെന്ന് ഉയർന്ന വേഗത കൈവരിക്കാൻ കഴിയും, നിലവിൽ ട്രാക്കുകൾക്കുള്ള പരിമിതി മൂലം പലയിടത്തും വേഗ നിയന്ത്രണമുണ്ട്. ഡൽഹി-ഭോപ്പാൽ റൂട്ടിൽ വേഗത മണിക്കൂറിൽ 160 കിലോമീറ്ററും, മറ്റ് റൂട്ടുകളിൽ വേഗത മണിക്കൂറിൽ 110 മുതൽ 130 കിമീ വരെയുമായാക്കി പരിമിതപ്പെടുത്തിയിരിക്കുന്നു. 2019 ഫെബ്രുവരി 15-നാൻ വന്ദേ ഭാരത് എക്‌സ്പ്രസിന്‍റെ ആദ്യ സർവീസ് ആരംഭിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.