ETV Bharat / bharat

ഉത്തർപ്രദേശിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; പ്രതികൾക്കായി തെരച്ചിൽ

author img

By ETV Bharat Kerala Team

Published : Dec 17, 2023, 6:24 PM IST

Gang rape in Firozabad: വീട്ടിൽ നിന്ന് വഴക്കിട്ടിറങ്ങിയ യുവതിയെ ബലം പ്രയോഗിച്ച് ഓട്ടോയിൽ കയറ്റിക്കൊണ്ടുപോകുകയും മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയായിരുന്നു.

Gang rape in Firozabad  Firozabad news  gang rape of woman  Rape case in up  UP rape case  woman raped in hospital  യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി  ഉത്തർപ്രദേശ് കൂട്ടബലാത്സംഗം  ഉത്തർപ്രദേശ് ബലാത്സംഗം  മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു  ഫിറോസാബാദ് പീഡനം  ഫിറോസാബാദ് കൂട്ടബലാത്സംഗം  ആശുപത്രിയിൽ കൂട്ടബലാത്സംഗം  ഉത്തർപ്രദേശ് പീഡനം
Gang rape in Firozabad

ഫിറോസാബാദ്: ഉത്തർപ്രദേശിലെ ഫിറോസാബാദിൽ യുവതിയെ കൂട്ടബലാംത്സംഗം ചെയ്‌തതായി പരാതി (Gang rape in Firozabad). ഡിസംബർ 12നാണ് കേസിനാസ്‌പദമായ സംഭവം. തുടർന്ന് യുവതി ശനിയാഴ്‌ച (ഡിസംബർ 16) രണ്ട് യുവാക്കൾക്കെതിരെ രാംഗഡ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

രാംഗഡ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗ്രാമത്തിലെ താമസക്കാരിയാണ് പീഡനത്തിനിരയായ യുവതി. കഴിഞ്ഞ ഡിസംബർ 12ന് യുവതി ഭർത്താവുമായി വഴക്കിട്ട് വീട്ടിൽ നിന്ന് ഇറങ്ങുകയായിരുന്നു. ഇതിനിടെ വഴിയിൽ വച്ച് നൈന, വാഹിദ് എന്നീ യുവാക്കൾ യുവതിയെ ബലമായി ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി.

തുടർന്ന് പ്രദേശത്തെ സർക്കാർ ആശുപത്രിയിൽ യുവതിയെ എത്തിക്കുകയും ഇവരുടെ കൂട്ടാളിയായ ആരോഗ്യപ്രവർത്തകന്‍റെ സഹായത്തോടെ യുവതിക്ക് ലഹരിവസ്‌തുക്കൾ നൽകുകയുമായിരുന്നു. അബോധാവസ്ഥയിലായ യുവതിയെ രണ്ട് യുവാക്കൾ ചേർന്ന് പീഡിപ്പിച്ചുവെന്നും അതിന് ശേഷം പ്രതികൾ അവിടെ നിന്നും ഓടിരക്ഷപ്പെട്ടു എന്നുമാണ് യുവതി പൊലീസിന് നൽകിയ മൊഴി. സംഭവത്തിൽ മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ടെന്ന് യുവതി അറിയിച്ചു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് രണ്ട് പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചതായി സ്റ്റേഷൻ ഇൻചാർജ് രാംഗഡ് പ്രദീപ് കുമാർ പറഞ്ഞു. വിഷയം ഗൗരവമായി അന്വേഷിക്കുകയാണ്. അന്വേഷണത്തിന് ശേഷം തുടർ നിയമനടപടികൾ സ്വീകരിക്കും.

Also read: 11 വര്‍ഷങ്ങള്‍, 'നിര്‍ഭയ'യ്‌ക്ക് പിന്നാലെ അതേ വഴിയില്‍ പൊലിഞ്ഞത് നിരവധി ജീവനുകള്‍, സുരക്ഷ ഇന്നും മരീചിക

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.