ETV Bharat / bharat

G20 Delhi Declaration On Russia Ukraine War 'യുക്രൈൻ യുദ്ധം അവസാനിപ്പിക്കണം'; റഷ്യയെ അപലപിക്കാതെ ജി20യിൽ സംയുക്‌ത പ്രസ്‌താവന

author img

By ETV Bharat Kerala Team

Published : Sep 9, 2023, 9:07 PM IST

G20  G20 Delhi Declarations  Ukraine War  യുക്രൈൻ യുദ്ധം  ജി20 ഉച്ചകോടി  ജി20  റഷ്യ യുക്രൈൻ യുദ്ധം  Russia Ukraine War  G20 Summit  UN Charter  African Union  Bali Declaration
G20 Delhi Declaration on Russia Ukraine War

Russia Ukraine War : ഒരു രാജ്യത്തിലേക്കും കടന്നുകയറ്റം പാടില്ലെന്നും ആണവായുധം പ്രയോ​ഗിക്കുമെന്ന ഭീഷണി അം​ഗീകരിക്കാനാകില്ലെന്നും പ്രഖ്യാപനത്തിൽ പറയുന്നു.

ന്യൂഡൽഹി : യുക്രൈൻ യുദ്ധം (Ukraine War) അവസാനിപ്പിക്കണമെന്ന് ജി20 ഉച്ചകോടിയിൽ (G20 Summit) സംയുക്ത പ്രസ്‌താവന. ആണവായുധങ്ങളുടെ ഉപയോഗമോ, ഉപയോഗിക്കുമെന്ന ഭീഷണിയോ അംഗീകരിക്കാനാകില്ലെന്നും സംയുക്‌ത പ്രസ്‌താവനയിൽ ഊന്നിപ്പറഞ്ഞു. ജി20 നേതാക്കൾ അംഗീകരിച്ച 37 പേജുള്ള സമവായ പ്രഖ്യാപനം യുക്രൈനിൽ സമഗ്രവും, നീതിപൂർവകവും, സുസ്ഥിരവുമായ സമാധാനം ഉറപ്പാക്കാൻ അംഗരാജ്യങ്ങളോട് ആവശ്യപ്പെടുകയും ചെയ്‌തു.

'പ്രാദേശിക സമഗ്രത, പരമാധികാരം, അന്താരാഷ്‌ട്ര മാനുഷിക നിയമം, സമാധാനവും സുസ്ഥിരതയും സംരക്ഷിക്കുന്ന ബഹുരാഷ്‌ട്ര വ്യവസ്ഥ എന്നിവയുൾപ്പെടെയുള്ള അന്താരാഷ്‌ട്ര നിയമത്തിന്‍റെ തത്വങ്ങൾ ഉയർത്തിപ്പിടിക്കാൻ ഞങ്ങൾ എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെടുന്നു. സംഘർഷങ്ങളുടെ സമാധാനപരമായ പരിഹാരത്തിനും പ്രതിസന്ധികളെ അഭിമുഖീകരിക്കാനുള്ള ശ്രമങ്ങൾക്കും, നയതന്ത്രവും ചർച്ചകളും നിർണായകമാണ്.

ആഗോള സമ്പദ്‌വ്യവസ്ഥയിൽ യുദ്ധം ചെലുത്തുന്ന പ്രതികൂല ആഘാതം പരിഹരിക്കാനുള്ള ശ്രമത്തിൽ ഞങ്ങൾ ഒന്നിക്കും, കൂടാതെ സമഗ്രമായ, പിന്തുണയ്ക്കുന്ന പ്രസക്തവും ക്രിയാത്മകവുമായ എല്ലാ സംരംഭങ്ങളെയും സ്വാഗതം ചെയ്യും. അത് 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്ന ആശയത്തിൽ രാഷ്‌ട്രങ്ങൾക്കിടയിൽ സമാധാനപരവും സൗഹാർദ്ദപരവും നല്ലതുമായ ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള യുഎൻ ചാർട്ടറിന്‍റെ എല്ലാ ലക്ഷ്യങ്ങളും തത്വങ്ങളും ഉയർത്തിപ്പിടിക്കും, പ്രസ്‌താവനയിൽ വ്യക്‌തമാക്കി.

അതേസമയം റഷ്യയെ സംയുക്‌തമായി അപലപിക്കാതെയാണ് സംയുക്‌ത പ്രസ്‌താവന പുറപ്പെടുവിച്ചിരിക്കുന്നത്. യുക്രൈനിലെ യുദ്ധത്തെക്കുറിച്ച്, ബാലിയിൽ നടന്ന ചർച്ചയെ (Bali Declaration) ഓർമ്മിപ്പിക്കുമ്പോൾ, യുഎൻ സുരക്ഷ സമിതിയിലും യുഎൻ ജനറൽ അസംബ്ലിയിലും (എ/ആർഇഎസ്/ഇഎസ്-11/1, എ/ആർഇഎസ്/ഇഎസ്-11, എ/ആർഇഎസ്/ഇഎസ്-11/6) അംഗീകരിച്ച ദേശീയ നിലപാടുകളും പ്രമേയങ്ങളും ഞങ്ങൾ ആവർത്തിച്ചു.

യുഎൻ ചാർട്ടറിന് (UN Charter) അനുസൃതമായി, എല്ലാ രാജ്യങ്ങളും ഏതെങ്കിലും രാജ്യത്തിന്‍റെ പ്രാദേശിക സമഗ്രതയ്ക്കും പരമാധികാരത്തിനും രാഷ്‌ട്രീയ സ്വാതന്ത്ര്യത്തിനും എതിരായി പ്രാദേശിക ഏറ്റെടുക്കൽ നടത്താനുള്ള ഭീഷണിയോ ബലപ്രയോഗമോ ഒഴിവാക്കണം. ആണവായുധങ്ങളുടെ ഉപയോഗമോ ഭീഷണിയോ അസ്വീകാര്യമാണ്.' പ്രസ്‌താവനയിൽ കൂട്ടിച്ചേർത്തു.

ALSO READ : Pm Modi Launches India Middle East Europe Corridor ഇന്ത്യ മുതല്‍ യൂറോപ്പ് വരെ നീളുന്ന വാണിജ്യ ഇടനാഴി; ചരിത്ര നയതന്ത്ര നേട്ടത്തിന് കൈകോര്‍ത്ത് ജി20 വേദി

കൂടാതെ യുദ്ധം ആഗോള സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നുണ്ടെന്നും ഭക്ഷ്യ- ഊർജ സുരക്ഷയെ കരുതി സൈനിക നീക്കം പാടില്ല എന്നും പ്രസ്‌താവനയിൽ വ്യക്‌തമാക്കുന്നുണ്ട്. ഇന്ത്യയുടെ സമ്മർദത്തിനൊപ്പം ബ്രസീൽ, ഇന്തോനേഷ്യ, ദക്ഷിണാഫ്രിക്ക രാജ്യങ്ങളും സമവായ രൂപീകരണത്തിൽ മുഖ്യ പങ്ക് വഹിച്ചു. കൂടാതെ ആഫ്രിക്കൻ യൂണിയന് (African Union) ജി20യിൽ അംഗത്വം നൽകണമെന്ന ഇന്ത്യയുടെ നിർദേശവും ഉച്ചകോടി അംഗീകരിച്ചിട്ടുണ്ട്.

ALSO READ : PM Modi Bharat Nameplate : ജി 20 ഉച്ചകോടിയിലും 'ഭാരത്'; പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിന് മുന്നിൽ നെയിംപ്ലേറ്റ്, പ്രതിഷേധവുമായി 'ഇന്ത്യ'

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.