ETV Bharat / bharat

കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുംവരെ സമരമുഖത്തുനിന്ന് പിന്‍വാങ്ങില്ലെന്ന് രാകേഷ് ടിക്കായത്ത്

author img

By

Published : Apr 11, 2021, 5:23 PM IST

കർഷകരുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കാതെ സമരമുഖത്തു നിന്നും ഒരു മടങ്ങിപ്പോക്ക് ഉണ്ടാവില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

rakesh tikait  Shaheen Bagh stir  Farmers' protest not like Shaheen Bagh  രാകേഷ് ടിക്കായത്ത്  farmers protest  ന്യൂഡൽഹി  new delhi  ബികെയു  bku  ഭാരതീയ കിസാൻ യൂണിയൻ  bharatiya kisan union  കർഷക സമരം  കേന്ദ്ര കാർഷിക നിയമങ്ങൾ  farm laws  കർഷക നിയമങ്ങൾ
Farmers' protest not like Shaheen Bagh stir, says Rakesh Tikait

ന്യൂഡൽഹി: കേന്ദ്ര നിയമങ്ങൾക്കെതിരെ നടക്കുന്ന കർഷക പ്രതിഷേധം സിഎഎയ്ക്കെതിരായ ഷഹീൻ ബാഗ് സമരം പോലെയല്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് ടിക്കായത്ത്. നിയമങ്ങൾ റദ്ദാക്കുന്നതുവരെ സമരമുഖത്തുനിന്നും മടങ്ങില്ലെന്ന് അദ്ദേഹം പറഞ്ഞു.

കൂടുതൽ വായനയ്‌ക്ക്: സമരം കടുപ്പിച്ച് കര്‍ഷകര്‍; എക്‌സ്‌പ്രസ് വേയിലെ ടോള്‍ പ്ലാസകള്‍ ഉപരോധിക്കുന്നു

പ്രതിഷേധിക്കുന്ന കർഷകർ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന വിമര്‍ശനം അദ്ദേഹം തള്ളി. തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിൽ ആരാണ് മാസ്‌ക് ധരിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്‍റെ ചോദ്യം. തെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളുടെയും വിവരങ്ങൾ പ്രത്യേകം പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വൻകിട കോർപ്പറേറ്റ് കമ്പനികൾ കർഷകരെ കൊള്ളയടിക്കുകയാണെന്നും ന്യായമായ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.