ETV Bharat / bharat

അദാനിയുടെ തകര്‍ച്ച; 'അടിയന്തരമായി ചര്‍ച്ച ചെയ്യണം' രാജ്യസഭയ്‌ക്ക് നോട്ടിസ്

author img

By

Published : Feb 6, 2023, 9:22 AM IST

സിപിഐ എം.പി ബിനോയ് വിശ്വം രാജ്യസഭയിൽ ബിസിനസ് നോട്ടിസ് നല്‍കി. അദാനിയുടെ പ്രതിസന്ധി ചര്‍ച്ച ചെയ്യണം. എല്‍ഐസിയ്‌ക്ക് തിരിച്ചടിയാതമോ അദാനി ഗ്രൂപ്പ്. കൈവശമുള്ളത് 35,917.31 കോടി രൂപ.

അദാനി ഗ്രൂപ്പിന്‍റെ തകര്‍ച്ച  അടിയന്തരമായി ചര്‍ച്ച ചെയ്യണം  രാജ്യസഭയ്‌ക്ക് നോട്ടിസ്  CPI MP Binoy Viswam  Business Notice in Rajya Sabha  Business Notice  അദാനി ഗ്രൂപ്പിന്‍റെ ഓഹരി  അദാനി ഗ്രൂപ്പിന്‍റെ ഓഹരി തകര്‍ച്ച  kerala news updates  latest news in kerala
എം.പി ബിനോയ് വിശ്വം രാജ്യസഭയിൽ ബിസിനസ് നോട്ടിസ് നല്‍കി

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിന്‍റെ ഓഹരി തകര്‍ച്ചയെ കുറിച്ച് ചര്‍ച്ച ചെയ്യമെന്നാവശ്യപ്പെട്ട് രാജ്യസഭ ചെയര്‍മാന്‍ ജഗദീപ് ധങ്കറിന് നോട്ടിസ് അയച്ച് എം.പി ബിനോയ്‌ വിശ്വം. വിഷയത്തെ കുറിച്ച് അടിയന്തരമായി ചര്‍ച്ച നടത്തണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്‌ചയാണ് അദ്ദേഹം നോട്ടിസ് നല്‍കിയത്. നിലവില്‍ അദാനി ഗ്രൂപ്പിന്‍റെ ഓഹരി തകര്‍ച്ച രാജ്യത്തെ പ്രതിസന്ധിയിലാക്കുമെന്ന് 267 നിയമ പ്രകാരം നല്‍കിയ നോട്ടിസില്‍ അദ്ദേഹം വ്യക്തമാക്കുന്നു.

ഇന്ത്യയിലെ നിരവധി സാധാരണക്കാരുടെ വന്‍ തുക അദാനിയുടെ ഇപ്പോഴത്തെ പ്രതിസന്ധിയിലൂടെ നഷ്‌ടപ്പെടാനുള്ള സാധ്യതയുണ്ടെന്നും അത് ഗുരുതരമായ അപകടമുണ്ടാക്കുമെന്നും എംപി പറഞ്ഞു. ലൈഫ് ഇന്‍ഷുറന്‍സ് ഓഫ് ഇന്ത്യയില്‍ (എല്‍ഐസി) 2022 ഡിസംബര്‍ 31 വരെ 35,917.31 കോടി രൂപയോളമാണ് അദാനി ഗ്രൂപ്പിനുണ്ടായിരുന്നത്.

നിലവിലെ പ്രതിസന്ധിയില്‍ അദാനി ഗ്രൂപ്പ് ഷെയര്‍ പിന്‍വലിച്ചാല്‍ അത് എല്‍ഐസിയിലെ സാധാരണ നിക്ഷേപകരെ പ്രതിസന്ധിയിലാക്കുമെന്നും എംപി ബിനോയ് വിശ്വം പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് (എസ്‌ബിഐ) അദാനി ഗ്രൂപ്പിനുള്ള വായ്‌പയുടെ 40 ശതമാനവും നല്‍കിയിരിക്കുന്നതെന്നും അതുകൊണ്ട് വിഷയം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നും എംപി പറഞ്ഞു.

ഈ സ്ഥാപനങ്ങളെല്ലാം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണ്. അദാനിയുടെ ഇപ്പോഴത്തെ പ്രതിസന്ധി രാജ്യത്തെ മൊത്തത്തില്‍ ആശങ്കയിലാക്കിരിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ സഭ നടപടികള്‍ താത്‌ക്കാലികമായി നിര്‍ത്തി വച്ച് ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്ന് അദ്ദേഹം നോട്ടിസില്‍ ആവശ്യപ്പെട്ടു. ബുധനാഴ്‌ച ഫോര്‍ബ്‌സ് പുറത്ത് വിട്ട ശതകോടീശ്വരന്മാരുടെ പട്ടികയില്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയെ 15ാം സ്ഥാനത്തേക്ക് പിന്തള്ളി റിലയന്‍സ് ഇന്‍ഡസ്‌ട്രീസ് ചെയര്‍മാന്‍ മുകേഷ്‌ അംബാനി ഒമ്പതാം സ്ഥാനത്തെത്തിയിരുന്നു.

അദാനി ഗ്രൂപ്പിനെതിരെയുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഓഹരികള്‍ കൂപ്പുകുത്തിയതാണ് അദാനിക്ക് തിരിച്ചടിയായത്. ഗൗതം അദാനിയുടെ സ്ഥാപനങ്ങളിലും ഓഹരികളിലുമെല്ലാം വലിയ രീതിയില്‍ തട്ടിപ്പ് നടക്കുന്നുവെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹിന്‍ഡന്‍ബര്‍ഗിനെ യുഎസിലും ഇന്ത്യയിലും നിയമപരമായി നേരിടാനുള്ള തയ്യാറെടുപ്പിലാണ് അദാനി ഗ്രൂപ്പ്. അദാനി ഗ്രൂപ്പിനെ സംബന്ധിക്കുന്ന 88 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയിട്ടില്ലെന്നും ഹിന്‍ഡന്‍ബര്‍ഗ് ആരോപിക്കുന്നു.

also read:ഫോബ്‌സ് പട്ടികയില്‍ കൂപ്പുകുത്തി അദാനി; പുലിവാലായത് ഹിന്‍ഡന്‍ബര്‍ഗ് ആരോപണം: പട്ടികയില്‍ 15-ാമത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.