ETV Bharat / bharat

177 കോടി ഡോസ് പിന്നിട്ട് രാജ്യത്തെ കൊവിഡ് വാക്‌സിനേഷൻ

author img

By

Published : Feb 25, 2022, 10:50 PM IST

covid vaccine india  covid 19  covid vaccination drive  കൊവിഡ് വാക്‌സിനേഷൻ  കൊവിഡ് 19
covid vaccine coverage india

ആരോഗ്യ പ്രവർത്തകർ, മുൻനിര തൊഴിലാളികൾ, 60 വയസിനു മുകളിൽ പ്രായമുള്ളവർ എന്നിവർക്കായി ഇതുവരെ 1,98,39,419 മുൻകരുതൽ ഡോസുകൾ നൽകിയിട്ടുണ്ട്.

ന്യൂഡൽഹി: 24 മണിക്കൂറിനിടെ 25,20,820 വാക്‌സിൻ ഡോസുകൾ കൂടി നൽകിയതോടെ ഇന്ത്യയിലെ ആകെ വാക്സിനേഷൻ 177 കോടി കവിഞ്ഞതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്‌ച രാത്രി രാവിലെ 7 മണി വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ രാജ്യത്ത് ഇതുവരെ 1,77,13,71,582 വാക്‌സിൻ ഡോസുകൾ നൽകിയിട്ടുണ്ട്.

ആരോഗ്യ പ്രവർത്തകർ, മുൻനിര തൊഴിലാളികൾ, 60 വയസിനു മുകളിൽ പ്രായമുള്ളവർ എന്നിവർക്കായി ഇതുവരെ 1,98,39,419 മുൻകരുതൽ ഡോസുകൾ നൽകിയിട്ടുണ്ട്. ദിവസത്തെ അന്തിമ റിപ്പോർട്ടിൽ വാക്‌സിനേഷന്‍റെ എണ്ണം ഇനിയും വർധിക്കുമെന്ന് മന്ത്രാലയം പ്രതീക്ഷിക്കുന്നു. ആകെ നൽകിയ മുൻകരുതൽ ഡോസുകളിൽ 41,51,565 ഡോസുകൾ ആരോഗ്യ പ്രവർത്തകർക്കും 61,53,048 ഡോസുകൾ മുൻനിര തൊഴിലാളികൾക്കും 95,34,806 ഡോസുകൾ 60 വയസിനു മുകളിലുള്ളവർക്കുമാണ് നൽകിയിട്ടുള്ളത്. 15നും 18നും ഇടയിൽ പ്രായമുള്ളവർക്ക് 5,46,03,726 ആദ്യ ഡോസ് കൊവിഡ് വാക്‌സിനും 2,65,33,036 രണ്ടാം ഡോസ് കൊവിഡ് വാക്‌സിനും നൽകി.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 13,166 പുതിയ കൊവിഡ് കേസുകളും 302 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Also Read: രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത് 13,166 കൊവിഡ് കേസുകള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.