ETV Bharat / bharat

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത് 13,166 കൊവിഡ് കേസുകള്‍

author img

By

Published : Feb 25, 2022, 10:32 AM IST

26,988 പേര്‍ക്ക് കൂടി രാജ്യത്ത് കൊവിഡ് ഭേദമായി.

daily covid cases in India  covid data of india  covid death in India  covid vaccination in india  ഇന്ത്യയിലെ പ്രതിദിന കൊവിഡ് കേസുകള്‍  ഇന്ത്യയിലെ കൊവിഡ് സാഹചര്യം
രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു; 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത് 13,166 കൊവിഡ് കേസുകള്‍

ന്യൂഡല്‍ഹി: 13,166 കൊവിഡ് കേസുകള്‍ കൂടി ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ (24.02.2022) റിപ്പോര്‍ട്ട് ചെയ്തത് 14,148 കൊവിഡ് കേസുകള്‍ ആയിരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 26,988 പേര്‍ക്ക് കൊവിഡ് ഭേദമായി.

അതേസമയം 302 കൊവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. 1,34,235 പേരാണ് നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ ഉള്ളത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.28 ശതമാനമാണ്.

രാജ്യത്ത് ഇതുവരെ കൊവിഡ് ഭേദമായത് 4,22,46,884 പേര്‍ക്കാണ്. 5,13,226 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 1,76,86,89,266 കൊവിഡ് വാക്സിന്‍ ഡോസുകള്‍ രാജ്യത്ത് ഇതുവരെ നല്‍കപ്പെട്ടു.

ALSO READ: സംസ്ഥാനത്ത് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഞായറാഴ്‌ച; 24.36 ലക്ഷം കുട്ടികള്‍ക്ക് തുള്ളിമരുന്ന് വിതരണം ചെയ്യും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.