ETV Bharat / bharat

ഡിസംബറോടെ 200 കോടി ഡോസ് വാക്സിന്‍ ഉത്പാദിപ്പിക്കും: ജെ.പി നദ്ദ

author img

By

Published : Jun 10, 2021, 4:46 PM IST

'തുടക്കത്തില്‍ വെറും രണ്ട് കമ്പനികള്‍ മാത്രമാണ് വാക്സിന്‍ ഉത്പാദിപ്പിച്ചിരുന്നത്. ഇന്നത് 13 ആണ്'

Nadda  വാക്സിന്‍  200 കോടി ഡോസ് വാക്സിന്‍  ടെസ്റ്റിങ് ലാബ്  ഓക്സിജൻ  ജെപി. നദ്ദ  ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി. നദ്ദ  ബിജെപി ദേശീയ അധ്യക്ഷന്‍  COVID-19  Narendra Modi
ഡിസംബറോടെ 200 കോടി ഡോസ് വാക്സിന്‍ ഉത്പാദിപ്പാദിപ്പിക്കും: ജെപി. നദ്ദ

ന്യൂഡല്‍ഹി: അടുത്ത ഡിസംബറോടുകൂടി രാജ്യത്ത് 19 കമ്പനികള്‍ വാക്സിന്‍ നിര്‍മ്മാണം ആരംഭിക്കുമെന്നും 200 കോടി ഡോസ് വാക്സിന്‍ ഉത്പാദിപ്പിക്കുമെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി. നദ്ദ. അരുണാചല്‍ പ്രദേശില്‍ പാര്‍ട്ടി പുതിയതായി പണി കഴിപ്പിച്ച കെട്ടിടം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യവേയാണ് നദ്ദ ഇക്കാര്യം പറഞ്ഞത്.

'കഴിഞ്ഞ വര്‍ഷം നമുക്ക് ഒരു ടെസ്റ്റിങ് ലാബ് മാത്രമാണുണ്ടായിരുന്നത്. അവിടെ ടെസ്റ്റ് ചെയ്യാനാവുന്ന സാമ്പിളുകളുടെ എണ്ണം 1500 ആയിരുന്നു. എന്നാല്‍ ഇന്ന് ഒരു ദിവസത്തില്‍ തന്നെ 2500 ലാബുകളിലായി 25 ലക്ഷം സാമ്പിളുകള്‍ ടെസ്റ്റ് ചെയ്യുന്നുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അഭിനന്ദനമര്‍ഹിക്കുന്നു. ഇത് രാജ്യത്തിന്‍റെ ശക്തിയെയാണ് കാണിക്കുന്നത്.' നദ്ദ പറഞ്ഞു.

also read:മരംമുറി കേസ്; പ്രതിയും ഡിഎഫ്ഒയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്

'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സംസ്ഥാനങ്ങൾക്ക് നൽകാനായി ഓക്സിജൻ ഉത്പാദനം 900 മെട്രിക് ടണ്ണിൽ നിന്ന് 9446 മെട്രിക് ടണ്ണായി ഉയർത്തി. ഒമ്പത് മാസത്തിനുള്ളിൽ, ഇന്ത്യയ്ക്ക് രണ്ട് വാക്സിനുകൾ ഉണ്ടായി. ഇത് നമ്മുടെ രാജ്യത്തിന്‍റെ ചരിത്രത്തിലെ അഭൂതപൂർവമായ നടപടിയാണ്. തുടക്കത്തില്‍ വെറും രണ്ട് കമ്പനികള്‍ മാത്രമാണ് വാക്സിന്‍ നിര്‍മ്മിച്ചിരുന്നത്. ഇന്ന് 13 കമ്പനികള്‍ രാജ്യത്ത് വാക്സിന്‍ നിര്‍മ്മിക്കുന്നുണ്ട്' നദ്ദ കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.