ETV Bharat / bharat

സുരക്ഷാവീഴ്‌ച: പ്രധാനമന്ത്രി ചർച്ചയിൽനിന്ന് ഒളിച്ചോടാന്‍ കാരണം ഇതെന്ന് കോൺഗ്രസ്

author img

By ETV Bharat Kerala Team

Published : Dec 17, 2023, 6:23 PM IST

Congress Slams Modi : ചര്‍ച്ചകളില്‍ നിന്ന് നിന്ന് പ്രധാനമന്ത്രി ഒളിച്ചോടുകയാണ്, പ്രതിഷേധക്കാര്‍ക്ക് ലോക്‌സഭയിലേക്ക് പ്രവേശനമൊരുക്കിയ ബിജെപി എംപിയെപ്പറ്റി ചോദ്യമുയരും എന്നതിനാലാണിത്. അമിത് ഷായുടെ പ്രസ്‌താവനയാണ് ഇന്ത്യ മുന്നണി ആവശ്യപ്പെടുന്നതെന്നും ജയറാം രമേശ് പറഞ്ഞു.

Parliament security breach  Congress Responds to Remarks of Modi  Parliament Security Lapse  പാർലമെന്‍റിലെ സുരക്ഷാവീഴ്‌ച  സുരക്ഷാവീഴ്‌ച  Congress Slams Modi  Jairam Ramesh  Jairam Ramesh Criticize modi  Congress against modi  മോദിക്കെതിരെ കോൺഗ്രസ്  ജയറാം രമേശ്
Congress Responds to Remarks of Modi on Parliament Security Lapse

ന്യൂഡൽഹി: പാർലമെന്‍റിലുണ്ടായ സുരക്ഷാവീഴ്‌ചയെപ്പറ്റി പ്രധാനമന്ത്രി നടത്തിയ പരാമർശത്തോട് പ്രതികരിച്ച് കോൺഗ്രസ് (Congress Responds to Remarks of Modi on Parliament Security Breach). ചര്‍ച്ചകളില്‍ നിന്ന് നിന്ന് പ്രധാനമന്ത്രി ഒളിച്ചോടുകയാണെന്നും (Modi Running Away From Debate), ചര്‍ച്ച നടന്നാല്‍ പ്രതിഷേധക്കാര്‍ക്ക് ലോക്‌സഭയിലേക്ക് പ്രവേശനമൊരുക്കിയ ബിജെപി എംപിയെപ്പറ്റി ചോദ്യമുയരും എന്നതുകൊണ്ടാണിതെന്നും കോൺഗ്രസ് വക്‌താവ് ജയറാം രമേശ് പറഞ്ഞു.

  • The Prime Minister has finally broken his silence on the extraordinary events in the Lok Sabha on December 13th.

    He says probe is needed and not debate and that such a probe is on.

    All that INDIA parties are asking for and will continue to press for is a statement by the Home…

    — Jairam Ramesh (@Jairam_Ramesh) December 17, 2023 " class="align-text-top noRightClick twitterSection" data=" ">

സംഭവത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷായുടെ (Amit Shah Response on Parliament Security Breach) പ്രസ്‌താവനയാണ് ഇന്ത്യ മുന്നണി ആവശ്യപ്പെടുന്നതെന്നും, പ്രസ്‌താവന വരും വരെ ഇന്ത്യ മുന്നണി അത് ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുമെന്നും ജയറാം രമേശ് തന്‍റെ എക്‌സിലുടെ പറഞ്ഞു.

"ഡിസംബർ 13ന് ലോക്‌സഭയിൽ നടന്ന അസാധാരണ സംഭവങ്ങളെ കുറിച്ച് പ്രധാനമന്ത്രി മൗനം വെടിഞ്ഞു. ചർച്ചയല്ല അന്വേഷണമാണ് ആവശ്യമെന്നും അത്തരമൊരു അന്വേഷണമാണ് നടക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഇന്ത്യ മുന്നണിയിലെ പാർട്ടികൾ ആവശ്യപ്പെടുന്നത് ഡിസംബർ 13 ന് എന്താണ് സംഭവിച്ചതെന്നും അത് കൃത്യമായി എങ്ങനെ സംഭവിച്ചെന്നുമുള്ള ആഭ്യന്തര മന്ത്രിയുടെ പ്രസ്‌താവനയാണ്. പ്രധാനമന്ത്രി ചർച്ചകളിൽ നിന്ന് ഒളിച്ചോടുന്നത് ഒരു ലളിതമായ കാരണത്താലാണ്. ഡിസംബർ 13 ന് അക്രമികൾ ലോക്‌സഭയിലേക്ക് പ്രവേശിച്ചതിൽ മൈസൂരു ബിജെപി എംപി പ്രതാപ് സിംഹയുടെ (Pratap Simha Role in Parliament Security Breach) പങ്കിനെ കുറിച്ച് ചർച്ചയിൽ ചോദ്യങ്ങൾ ഉയരും.” ജയറാം രമേശ് എക്‌സിൽ കുറിച്ചു.

Also Read: തൊഴിലില്ലായ്‌മയും പണപ്പെരുപ്പവും, പാര്‍ലമെന്‍റ് ആക്രമണത്തിന് പിന്നിലെ കാരണം ഇതാണ്; രാഹുല്‍ ഗാന്ധി

ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരണിന് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി പാർലമെന്‍റിലെ സുരക്ഷാവീഴ്‌ചയെപ്പറ്റി ആദ്യമായി പ്രതികരിച്ചത്. സുരക്ഷാവീഴ്‌ചയുടെ ഗൗരവം സർക്കാർ മനസിലാക്കുന്നുണ്ടെന്നും സംഭവം രാഷ്ട്രീയവൽക്കരിക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു (PM Modi's First Remark on Parliament Security Breach). പ്രതിപക്ഷം ഇതേപ്പറ്റി വാദ പ്രതിവാദങ്ങൾക്ക് നിൽക്കരുതെന്നും അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു. സുരക്ഷാലംഘനത്തെ വേദനാജനകവും ആശങ്കാജനകവുമെന്ന് വിശേഷിപ്പിച്ച മോദി സംഭവത്തില്‍ കൂട്ടായ പരിശ്രമത്തോടെ പരിഹാരം കാണാന്‍ ശ്രമിക്കണമെന്നും വ്യക്‌തമാക്കി.

അന്വേഷണ ഏജൻസികൾ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് കർശനമായ നടപടികൾ കൈക്കൊള്ളുന്നുണ്ട്. ഇതിന് പിന്നിലുള്ള ആളുകളുടെ വേരുകളും, അവരുടെ ഉദ്ദേശങ്ങളും കണ്ടെത്തേണ്ടത് പ്രധാനമാണ്. സ്‌പീക്കറും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

Also Read: പ്രതികളുടെ ഫോൺ തീയിട്ട് നശിപ്പിച്ചു; പാർലമെന്‍റ്‌ സുരക്ഷാവീഴ്‌ചയിൽ നിർണായക കണ്ടെത്തൽ

"ലോക്‌സഭ സ്‌പീക്കർ ആവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളുന്നുണ്ട്. അന്വേഷണ ഏജൻസികൾ വിഷയം അന്വേഷിച്ചുവരുന്നു. പിന്നിലുള്ളത് ആരൊക്കെയാണെന്നും അവരുടെ ലക്ഷ്യങ്ങൾ എന്തെന്ന് കണ്ടെത്തേണ്ടതും പ്രധാനമാണ്. വിശദമായ അന്വേഷണം നടത്തും." - നരേന്ദ്ര മോദി വ്യക്‌തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.