ETV Bharat / bharat

Congress Questions PM Modi On Caste Census 'ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ജാതി സെൻസസ്‌ എന്തുകൊണ്ടില്ല?', പ്രധാനമന്ത്രിയെ ചോദ്യം ചെയ്‌ത് കോൺഗ്രസ്

author img

By ETV Bharat Kerala Team

Published : Oct 8, 2023, 4:14 PM IST

Caste Census In Rajasthan : രാജസ്ഥാനിൽ ജാതി സെൻസസ് നടപ്പാക്കാനുള്ള തീരുമാനത്തിന് പിന്നാലെ വിഷയത്തിൽ ബിജെപി നിലപാട് ആരാഞ്ഞ് ജയറാം രമേശ്

Caste Census In Rajasthan  Narendra Modi On Caste Census  Congress Questions PM Narendra Modi  Congress On Caste Census  Caste Census  ജയറാം രമേശ്  Jairam Ramesh  ജാതി സെൻസസ്  രാജസ്ഥാനിൽ ജാതി സെൻസസ്  പ്രധാനമന്ത്രി
Congress Questions PM Narendra Modi On Caste Census

ന്യൂഡൽഹി : ജാതി സെൻസസ് (caste census) വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi ) പാലിക്കുന്ന മൗനത്തെ ചോദ്യം ചെയ്‌ത് കോൺഗ്രസ്. സാമൂഹിക നീതിയും അവകാശങ്ങളും ഉറപ്പാക്കാൻ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ എന്തുകൊണ്ട് ജാതി സെൻസസ് നടപ്പാക്കുന്നില്ലെന്ന് കോൺഗ്രസ് പ്രതിനിധികൾ ഉന്നയിച്ചു. ബിഹാറിലും രാജസ്ഥാനിലും ജാതി സെൻസസ് നടപ്പാക്കാനുള്ള തീരുമാനം വന്നതിന് പിന്നാലെയാണ് പാർട്ടി പരാമർശം.

രാജസ്ഥാനിൽ ഭാരത് ജോഡോ യാത്രയുടെ സമയത്ത് ഒബിസി (OBC) സമുദായത്തിൽപ്പെട്ടവരാണ് ജാതി സെൻസസ് നടപ്പാക്കണമെന്ന ആവശ്യം രാഹുൽ ഗാന്ധിയെ അറിയിച്ചതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് (Congress general secretary Jairam Ramesh) പറഞ്ഞു. വിഷയം രാഹുൽ ഗൗരവമായി തന്നെ എടുക്കുകയും ചെയ്‌തു. ഇതിന് പിന്നാലെയാണ് രാജസ്ഥാൻ സർക്കാർ ജാതി അടിസ്ഥാനമാക്കിയുള്ള സർവേ നടത്താൻ തീരുമാനിച്ചത്. ഇത് സ്വാഗതാർഹമായ നടപടിയാണെന്നും രമേശ് എക്‌സിൽ കുറിച്ചു.

പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കുള്ള നയങ്ങൾ രൂപീകരിക്കുന്നതിന് ജാതി സെൻസസ് സർക്കാരിനെ സഹായിക്കും. ഇതിലൂടെ ഓരോ സമുദായത്തിലേയും ജനസംഖ്യക്കനുസരിച്ച് സാമൂഹിക നീതി ഉറപ്പാക്കാനാകുമെന്നും കോൺഗ്രസ് വക്താവ് പറഞ്ഞു. അതേസമയം, എന്തുകൊണ്ടാണ് ബിജെപി ഭരിക്കുന്ന ഒരു സംസ്ഥാനങ്ങളിൽ പോലും ഇത്തരം നടപടികൾ സ്വീകരിക്കാത്തതെന്നും രമേശ് ചോദ്യം ഉന്നയിച്ചിരുന്നു.

രാജ്യത്ത് ഈ വർഷം അവസാനം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ജാതി സെൻസസ് കോൺഗ്രസ് പ്രചാരണത്തിന് ഉപയോഗപ്പെടുത്തും. ബിഹാറിലാണ് ആദ്യം ജാതി സർവേ നടപ്പാക്കുമെന്ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. പിന്നാലെ കഴിഞ്ഞ ദിവസം രാജസ്ഥാനിലും നടപ്പാക്കുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും (Ashok Gehlot) അറിയിക്കുകയായിരുന്നു. ജയ്‌പൂരിൽ നടന്ന സംസ്ഥാന പാർട്ടി യോഗത്തിന് ശേഷമാണ് ഗെലോട്ടിന്‍റെ പ്രഖ്യാപനം. രാജസ്ഥാനിലുൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

Read More : Rajasthan To Conduct Caste Census: ബിഹാർ മാതൃകയിൽ ജാതി സെൻസസ് രാജസ്ഥാനിലും : പ്രഖ്യാപനവുമായി അശോക് ഗെലോട്ട്

ജാതി സെൻസസിൽ രാഹുൽ ഗാന്ധി : അതേസമയം, രാജ്യത്ത് ഒബിസി വിഭാഗത്തില്‍പ്പെട്ട 50 ശതമാനം പേര്‍ക്കും അര്‍ഹമായ അവകാശങ്ങളും പ്രാതിനിധ്യവും ലഭിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി ഇതിന് മുൻപ് ആരോപിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഒബിസിക്കാര്‍ക്കും ദലിതര്‍ക്കും ആദിവാസികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നില്ലെന്നായിരുന്നു രാഹുലിന്‍റെ ആരോപണം. മധ്യപ്രദേശില്‍ ഷാജാപൂര്‍ ജില്ലയിലെ കലപിപാല്‍ മണ്ഡലത്തില്‍ നടന്ന പൊതു റാലിയിലാണ് രാഹുൽ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചത്.

രാജ്യത്തെ ഒബിസി ജനസംഖ്യയെ കുറിച്ച് ആർക്കും വ്യക്തതതയില്ലെന്നും കോൺഗ്രസ് ഇതിനായി പ്രവർത്തിക്കുമെന്നും രാഹുൽ പറഞ്ഞിരുന്നു.

Read More : Rahul Gandhi About Caste Census 'രാജ്യത്ത് 50 ശതമാനം ഒബിസിക്കാര്‍ക്കും പ്രാതിനിധ്യമില്ല, കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സസ് നടത്തും': രാഹുല്‍ ഗാന്ധി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.