ETV Bharat / bharat

ഹൈദരാബാദില്‍ കോളജുകള്‍ വഴി കൊവിഡ് വാക്‌സിനേഷൻ

author img

By

Published : Jun 24, 2021, 4:57 AM IST

COVID vaccination drive  Hyderabad COVID  Colleges in Hyderabad  ഹൈദരാബാദ് കൊവിഡ്  കൊവിഡ് മരുന്ന്  കൊവാക്‌സിൻ  ഹൈദരാബാദ് കോളജ്
കൊവിഡ് വാക്‌സിനേഷൻ

വിദ്യാർഥികള്‍ക്കും അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കുമാണ് മരുന്ന് നൽകുന്നത്.

ഹൈദരാബാദ് : കൊവിഡ് നിയന്ത്രണങ്ങൾ നീക്കി വിദ്യാഭ്യാസ സ്ഥാപനങ്ങൾ വീണ്ടും തുറക്കാനിരിക്കെ ഹൈദരാബാദിലെ സർവകലാശാലകളിലുള്ള വിദ്യാർഥികൾക്കും അധ്യാപകർക്കും മറ്റ് ജീവനക്കാര്‍ക്കുമുള്ള പ്രതിരോധ കുത്തിവയ്പ്പ് ശക്തമാക്കി. കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കഴിഞ്ഞ ശനിയാഴ്‌ച സർക്കാർ പൂർണമായും നീക്കിയിരുന്നു. ജൂലൈ 1 മുതൽ സ്കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചിരുന്നു.

മാസങ്ങള്‍ക്ക് ശേഷം ക്യാമ്പസുകളിലെക്കെത്തുന്ന എല്ലാവർക്കും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനായാണ് വാക്സിനേഷൻ ഡ്രൈവുകൾ ആരംഭിച്ചിരിക്കുന്നത്. എൻ‌എസ്‌എസിന്‍റെയും (നാഷണൽ സർവീസ് സ്കീം) സ്വകാര്യ ആശുപത്രിയുടെയും സംയുക്ത പരിശ്രമത്തിലൂടെ, അറോറ ഡിഗ്രി, പി‌ജി കോളജ്, ഹൈദരാബാദ് മെത്തഡിസ്റ്റ് കോളജ് എന്നിവിടങ്ങളിൽ പ്രത്യേക വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചു.

also readL: തെലങ്കാനയില്‍ 1,114 പേര്‍ക്ക് കൂടി കൊവിഡ്, 12 മരണം

പ്രതിദിനം 150 മുതൽ 200 വരെ ആളുകൾക്ക് വാക്സിനേഷൻ നൽകാനാണ് ഇരുവരുടെയും ലക്ഷ്യം. "സംസ്ഥാനത്ത് വാക്സിനുകൾ ലഭ്യമാണെന്നും എന്നാൽ അവ ജനങ്ങളിലേക്കെത്തുന്നത് കുറവുമാണ്. അതിനാലാണ് വാക്‌സിനേഷന് തങ്ങള്‍ മുൻകൈയെടുത്തതെന്ന് അറോറ കോളജ് സീനിയർ അസിസ്‌റ്റന്‍റ് പ്രൊഫസർ സുവർണ ലക്ഷ്‌മി പറഞ്ഞു. കൊവിഷീൽ‌ഡ് മരുന്നാണ് ഇവിടെ നല്‍കുന്നത്. ഓൺ‌ലൈൻ‌, വാക്ക്-ഇൻ‌ രജിസ്ട്രേഷനുകൾ‌ നടത്തിയാണ് മരുന്ന് നല്‍കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.