ETV Bharat / bharat

Chandrababu Naidu Requests House Arrest 'ജയിലില്‍ ജീവന് ഭീഷണി': ചന്ദ്രബാബു നായിഡുവിന് വീട്ടുതടങ്കല്‍ അനുവദിക്കണമെന്ന് അപേക്ഷ

author img

By ETV Bharat Kerala Team

Published : Sep 12, 2023, 12:25 PM IST

Gautam Navalakha Case | മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായ ഗൗതം നവലാഖയെ മുംബൈയിൽ കർശന ഉപാധികളോടെ വീട്ടുതടങ്കലിൽ കഴിയാൻ സുപ്രീം കോടതി അനുവദിച്ചിരുന്നു. സമാന രീതിയിൽ ചന്ദ്രബാബു നായിഡുവിനും വീട്ടുതടങ്കൽ അനുവദിക്കണമെന്നാണ് സിദ്ധാർഥ് ലൂത്ര വാദിച്ചത്.

Etv Bharat Chandrababus House Custody Petition Lawyer Luthra mentioned the Navalakha case  Chandrababu Naidu  Chandrababu Naidu Requests House Arrest  Chandrababu Naidu Life Threat in Jail  Chandrababu Naidu Arrest  Chandrababu Naidu Case  ചന്ദ്രബാബു നായിഡു  വീട്ടുതടങ്കല്‍  ഗൗതം നവലാഖ  Gautam Navalakha Case  Gautam Navalakha
Chandrababu Naidu Requests House Arrest over Life Threat in Jail

വിജയവാഡ: അഴിമതിക്കേസിൽ അറസ്റ്റിലായ ആന്ധ്ര മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റെ (N Chandrababu Naidu) ജീവൻ അപകടത്തിലാണെന്ന് അഭിഭാഷകൻ കോടതിയിൽ (Chandrababu Naidu's Lawyer Requests House Arrest over Life Threat in Jail). അദ്ദേഹത്തിന്‍റെ ജീവന് ഭീഷണിയുണ്ടെന്നും ഉടൻ തന്നെ വീട്ടുതടങ്കലിലേക്ക് മാറ്റണമെന്നും അഭിഭാഷകൻ സിദ്ധാർഥ് ലൂത്ര (Siddarth Luthra) എ സി ബി കോടതിയിൽ പറഞ്ഞു. ചന്ദ്രബാബു നായിഡുവിന് രാജമഹേന്ദ്രവാരം സെൻട്രൽ ജയിലിൽ (Rajamahendravaram Central Jail) സുരക്ഷയില്ലെന്നും മുൻ മുഖ്യമന്ത്രിയെ കൊടും കുറ്റവാളികൾ ഉള്ള ജയിലിലടച്ചത് ശരിയായില്ലെന്നും ലൂത്ര ചൂണ്ടിക്കാട്ടി.

ചന്ദ്രബാബു നായിഡുവിന് ഇസഡ് പ്ലസ് സെക്യൂരിറ്റി (Z+ Security) കാറ്റഗറി സുരക്ഷയുള്ളതിനാൽ അദ്ദേഹം നാഷനൽ സെക്യൂരിറ്റി ഗാർഡുകളുടെ സംരക്ഷണത്തിലാണ്. നായിഡുവിന് 73 വയസ്സുണ്ടെന്നും അദ്ദേഹം പ്രമേഹവും ബിപിയും കൊണ്ട് മല്ലിടുകയാണെന്നും ലൂത്ര കോടതിയിൽ വാദിച്ചു. തന്‍റെ വാദങ്ങളെ സാധൂകരിക്കാൻ മനുഷ്യാവകാശ പ്രവർത്തകനായ ഗൗതം നവലാഖയുടെ (Gautam Navalakha) ഉദാഹരണവും ലൂത്ര കോടതിയുടെ മുൻപിൽ അവതരിപ്പിച്ചു.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായ ഗൗതം നവലാഖയെ മുംബൈയിൽ കർശന ഉപാധികളോടെ വീട്ടുതടങ്കലിൽ കഴിയാൻ സുപ്രീം കോടതി അനുവദിച്ചിരുന്നു. സമാന രീതിയിൽ ചന്ദ്രബാബു നായിഡുവിനും വീട്ടുതടങ്കൽ അനുവദിക്കണമെന്നാണ് സിദ്ധാർഥ് ലൂത്ര വാദിച്ചത്. അതേസമയം ഈ ഹർജിയെ എതിർത്ത ആന്ധ്രാപ്രദേശ് സി ഐ ഡി വിഭാഗം മുൻ മുഖ്യമന്ത്രിയെ 15 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ടു.

പ്രത്യേക മുറിയും വീട്ടിലെ ഭക്ഷണവും: നായിഡുവിന് ജയിലിൽ പ്രത്യേക മുറി. വീട്ടിൽ പാകം ചെയ്ത ഭക്ഷണം, മരുന്നുകൾ എന്നിവ ലഭ്യമാക്കാൻ കോടതി നേരത്തെ നിർദേശിച്ചിരുന്നു. നായിഡുവിന്‍റെ ജീവന് ഭീഷണിയുണ്ടെന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന് പ്രത്യേക മുറിയൊരുക്കണമെന്ന് രാജമഹേന്ദ്രവാരം സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് എ സി ബി കോടതി നിർദേശിച്ചത്. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള ആളാണ് നായിഡു. അദ്ദേഹത്തിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ അന്വേഷണം പൂർത്തിയാക്കാൻ പര്യാപ്‌തമല്ലെന്ന് വിശ്വസിക്കാൻ കാരണമുണ്ടെന്നും ജഡ്ജി ചൂണ്ടിക്കാട്ടിയിരുന്നു. വരുന്ന 22ന് രാവിലെ 10.30ന് വീണ്ടും നായിഡുവിനെ കോടതിയിൽ ഹാജരാക്കണമെന്നും ജഡ്‌ജി നിർദേശിച്ചിട്ടുണ്ട്.

അറസ്റ്റിന്‍റെ നാൾവഴി: സെപ്‌റ്റംബർ ഒമ്പതിനായിരുന്നു ചന്ദ്രബാബു നായിഡുവിനെ ആന്ധ്രാപ്രദേശ് പൊലീസും സി ഐ ഡിയും ചേർന്ന് അറസ്റ്റ് ചെയ്‌തത് (N Chandrababu Naidu Arrest). തുടർന്ന് മെഡിക്കൽ പരിശോധനകൾക്ക് ശേഷം സെപ്‌റ്റംബർ 10 ന് രാവിലെ അദ്ദേഹത്തെ അഴിമതി വിരുദ്ധ ബ്യൂറോ കോടതിയിൽ ഹാജരാക്കി. കോടതി 14 ദിവസം റിമാൻഡ് ചെയ്‌ത നായിഡുവിന്‍റെ കസ്റ്റഡി കാലാവധി ഈ മാസം 22 വരെയാണ്.

ചന്ദ്രബാബു നായിഡുവിനെതിരായ ആരോപണങ്ങൾ: സംസ്ഥാന നൈപുണ്യ വികസന കോർപ്പറേഷനുമായി (AP Skill Development Corporation) ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രിയായ ചന്ദ്രബാബു നായിഡു 250 കോടിയോളം രൂപയുടെ അഴിമതി നടത്തി എന്നതായിരുന്നു കേസ്. 2015ൽ ആവിഷ്‌കരിച്ച പദ്ധതിക്കായി സര്‍ക്കാര്‍ 3,350 കോടിയുടെ കരാർ ജർമൻ കമ്പനിയുമായി ഒപ്പിട്ടിരുന്നു. ചന്ദ്രബാബു നായിഡുവിന്‍റെ നേതൃത്വത്തിലുണ്ടായിരുന്ന സർക്കാർ ഈ തുകയിൽ നിന്നും കോടികൾ വകമാറ്റിയെന്നാണ് സി ഐ ഡി കണ്ടെത്തിയത്.

Also Read: N Chandrababu Naidu Social Media Post:'ജനങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ജീവൻ ബലിയർപ്പിക്കാൻ തയ്യാർ'; അറസ്റ്റിന് പിന്നാലെ ചന്ദ്രബാബു നായിഡു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.