ETV Bharat / bharat

പൗരത്വ ഭേദഗതി ബില്‍ പ്രതിഷേധം; റാംപൂരില്‍ നിരോധനാജ്ഞ

author img

By

Published : Dec 17, 2019, 3:20 PM IST

പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള  പ്രതിഷേധത്തെ തുടര്‍ന്ന്  റാംപൂര്‍ (ഉത്തര്‍പ്രദേശ്)   മേഖലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു.

UP: Section 144 imposed in Rampur after protest against CAA  പൗരത്വ ഭേദഗതി ബില്‍ പ്രതിഷേധത്തെ തുടര്‍ന്ന് റാംപൂരില്‍ നിരോധനാജ്ഞ  CAA  latest up
പൗരത്വ ഭേദഗതി ബില്‍ പ്രതിഷേധത്തെ തുടര്‍ന്ന് റാംപൂരില്‍ നിരോധനാജ്ഞ

ലഖ്‌നൗ: പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് റാംപൂര്‍ (ഉത്തര്‍പ്രദേശ്) മേഖലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. നിയമത്തെക്കുറിച്ചുള്ള ആശങ്കകള്‍ അറിയിക്കാന്‍ 200 ഓളം പേരാണ് സ്റ്റാര്‍ ചൗക്ക് മേഖലയില്‍ തടിച്ചു കൂടിയത്. പ്രതിഷേധക്കാര്‍ വിവിധ സാമൂഹിക സംഘടനകളില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ളവരാണ്. ഇന്ത്യന്‍ പീനല്‍കോഡിലെ (ഐപിസിഃ സെക്ഷന്‍ 143,188,341 പ്രകാരം 12 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

പൗരത്വ ഭേദഗതി ബില്‍ 2019ല്‍ അടുത്തിടെ സമാപിച്ച ശീതകാല സമ്മേളനത്തിലാണ് പാര്‍ലമെന്‍റ് അംഗീകരിച്ചത്. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് മതപരമായ പീഡനങ്ങളില്‍ നിന്ന് ഒളിച്ചോടുകയും 2014 ഡിസംബര്‍ 31 നോ അതിനു മുമ്പോ ഇന്ത്യയില്‍ പ്രവേശിക്കുകയും ചെയ്ത ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാര്‍സി സമുദായങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുകയാണ് ബില്ലിന്‍റെ ലക്ഷ്യം.

Intro:Body:

https://www.aninews.in/news/national/general-news/up-section-144-imposed-in-rampur-after-protest-against-caa20191217125542/


Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.