ETV Bharat / bharat

നിങ്ങളുടെ ഇന്ന്

author img

By

Published : Nov 23, 2019, 7:34 AM IST

Updated : Nov 23, 2019, 10:13 AM IST

നിങ്ങളുടെ ഇന്ന്

നിങ്ങളുടെ ഇന്ന്

മേടം

horoscope  todays horoscope  ഹോറോസ്‌കോപ്പ്  ഇന്നത്തെ ദിവസഫലം
മേടം

ഇന്ന് നിങ്ങള്‍ പരോപകാരശീലം പ്രകടിപ്പിക്കും. ചിലര്‍ക്ക് താങ്കളുടെ ഈ ദീനാനുകമ്പ ഒരു വിഡ്ഢിത്തമായി തോന്നിയേക്കാം, . എന്നാല്‍ ഇത് ചില കുഴപ്പം പിടിച്ച സാഹചര്യങ്ങളില്‍ നിന്ന് പുറത്തുകടക്കാന്‍ നിങ്ങളെ സഹായിക്കും. മാത്രമല്ല ഇന്ന് മനസമാധാനം നല്‍കുന്ന ദിവസമായിരിക്കും.

ഇടവം

horoscope  todays horoscope  ഹോറോസ്‌കോപ്പ്  ഇന്നത്തെ ദിവസഫലം
ഇടവം

നിങ്ങള്‍ ഒരു പ്രഭാഷകനോ ജനങ്ങളുമായി മറ്റുതരത്തില്‍ ആശയവിനിമയം നടത്തുന്ന ആളോ ആണെങ്കില്‍ സദസിനെ നിങ്ങളുടെ ആക‍ഷണവലയത്തില്‍ ഒതുക്കാന്‍ ഇന്ന് നിങ്ങള്‍ക്ക് കഴിയും. സുഹൃത്തുക്കളുമായി സവിശേഷവും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമായ ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ ഇത് സഹായിക്കും. നിങ്ങളൊരു വിദ്യാര്‍ത്ഥിയാണെങ്കില്‍ പതിവിലും കവിഞ്ഞ വേഗതയില്‍ കാര്യങ്ങള്‍ പഠിക്കാന്‍ സാധിക്കും. ആരോഗ്യം അത്ര തൃപ്തികരമാവില്ല. കഠിനാധ്വാനംകൊണ്ട് ഉദ്ദേശിച്ചഫലമുണ്ടാവില്ല.

മിഥുനം

horoscope  todays horoscope  ഹോറോസ്‌കോപ്പ്  ഇന്നത്തെ ദിവസഫലം
മിഥുനം

വികാരപ്രകടനങ്ങള്‍ അതിരുകടക്കാതിരിക്കാന്‍ ശ്രദ്ധിക്കണം, പ്രത്യേകിച്ചും സ്ത്രീകളുമായി ഇടപെടുമ്പോള്‍. വൈകാരികമായി നിങ്ങളെ ചൂഷണം ചെയ്യാന്‍ ഒരു സ്ത്രീയെ അനുവദിച്ചാല്‍ നിങ്ങള്‍ കുഴപ്പത്തില്‍ ചെന്ന് ചാടും. ഇന്ന് സ്ത്രീയേക്കാള്‍ കൂടുതല്‍ നിങ്ങള്‍ക്ക് ആപല്‍ക്കരമാണ്. മദ്യവും മറ്റുലഹരിപദാര്‍ത്ഥങ്ങളും ഒഴിവാക്കുക. ചില ചിന്തകള്‍ നിങ്ങളെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കും. ഉറക്കം നഷ്ടപ്പെടുന്നത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം. കുടുംബാംഗങ്ങളുമായുള്ള സംഘര്‍ഷം ഒഴിവാക്കുക.

കര്‍ക്കിടകം

horoscope  todays horoscope  ഹോറോസ്‌കോപ്പ്  ഇന്നത്തെ ദിവസഫലം
കര്‍ക്കിടകം

ഇത് നിങ്ങള്‍ക്ക് സന്തോഷത്തിന്‍റെ ദിവസമാണ്. ഒരു പുതിയ പദ്ധതിയുടെ തുടക്കവും സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള കൂടിച്ചേരലും ഇന്നുണ്ടാകും . നിങ്ങളുമായി മല്‍സരിക്കുന്നവര്‍ പരാജയം സമ്മതിക്കും. സ്നേഹിക്കുന്നവരുടെ ഹൃദയങ്ങള്‍ ഇന്ന് നിങ്ങള്‍ കീഴടക്കും. യാത്ര പോകുന്നത് നിങ്ങളുടെ സന്തോഷത്തിന്‍റെ ആക്കം കൂട്ടും. സാമൂഹ്യ പദവിയില്‍ ഉയര്‍ച്ചയുണ്ടാകും.

ചിങ്ങം

horoscope  todays horoscope  ഹോറോസ്‌കോപ്പ്  ഇന്നത്തെ ദിവസഫലം
ചിങ്ങം

എല്ലാ നിലക്കും ഒരു ഇടത്തരം ദിവസം. കുടുംബത്തോടൊപ്പം ഒരു നല്ല ദിവസം ചെലവിടാമെങ്കിലും അസാധാരണമായി ഒന്നും ഉണ്ടാവില്ല. നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ കുടുംബാംഗങ്ങള്‍ നിങ്ങള്‍ക്ക് പിന്നില്‍ ഉറച്ച് നില്‍ക്കും. സാമ്പത്തികമായി ഇന്ന് നല്ല ദിവസമല്ല. എന്നാല്‍ പുതിയ ബന്ധങ്ങള്‍ നിങ്ങള്‍ക്ക് നേട്ടമാകും.ജോലിയില്‍ നിങ്ങള്‍ കുറച്ചുകൂടി അച്ചടക്കം പലിക്കണം.

കന്നി

horoscope  todays horoscope  ഹോറോസ്‌കോപ്പ്  ഇന്നത്തെ ദിവസഫലം
കന്നി

ഒരു ശാന്തമായ ദിവസമായിരിക്കും. കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം സന്തോഷകരമായി സമയം ചെലവിടാനും പ്രിയപ്പെട്ടവരുമായി ഹൃദയം തുറന്ന് സംസാരിക്കാനും സ്വാദിഷ്ടമായ ഭക്ഷണം കഴിക്കാനും അവസരമൊരുങ്ങും. ആരോഗ്യം ഇന്ന് ഏറ്റവും മെച്ചപ്പെട്ട നിലയിലായിരിക്കും. മനസ്സ് ശാന്തമായിരിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും.

തുലാം

horoscope  todays horoscope  ഹോറോസ്‌കോപ്പ്  ഇന്നത്തെ ദിവസഫലം
തുലാം

ഇന്ന് അത്ര നല്ല ദിവസമല്ലാത്തതുകൊണ്ട് കൂടുതല്‍ ശ്രദ്ധിക്കണം. അരോഗ്യ പ്രശ്‌നങ്ങളുണ്ടാകാനിടയുണ്ട്. ആലോചനയില്ലാതെ സംസാരിച്ച് ആര്‍ക്കും മാനഹാനി ഉണ്ടാക്കരുത്. നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കുക.

വൃശ്ചികം

horoscope  todays horoscope  ഹോറോസ്‌കോപ്പ്  ഇന്നത്തെ ദിവസഫലം
വൃശ്ചികം

ഇന്ന് നിങ്ങള്‍ക്ക് അനുകൂലമായ ദിവസമാണ്. സുഹൃത്തുക്കളെ കണ്ടുമുട്ടുകയും അവരോടൊപ്പം ആഘോഷപൂര്‍വ്വം സമയം ചെലവിടുകയും ചെയ്യും. അധികം താമസിയാതെ നിങ്ങളുടെ വേതനത്തിലോ വരുമാനത്തിലോ വര്‍ധനയുണ്ടാകും.മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയില്‍ സംതൃപ്തി പ്രകടിപ്പിക്കും.

ധനു

horoscope  todays horoscope  ഹോറോസ്‌കോപ്പ്  ഇന്നത്തെ ദിവസഫലം
ധനു

ധനുരാശിക്കാര്‍ക്ക് ഈ ദിവസം വളരെ ഗുണകരമായിരിക്കും. സാമ്പത്തിക കാര്യങ്ങള്‍ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യും. സ്വന്തം ജോലി വിജയകരമായി പൂര്‍ത്തിയാക്കുകയും മറ്റുള്ളവരെ ജോലിയില്‍ സഹായിക്കുകയും ചെയ്യും. ബിസിനസ് സംബന്ധിച്ച് ചില പ്രധാന തീരുമാനങ്ങള്‍ എടുക്കും. ബിസിനസ്സ് യാത്രകള്‍ക്കും സാധ്യതയുണ്ട്. ജോലിയില്‍ സ്ഥാനകയറ്റം ഉണ്ടാകും. പിതാവില്‍നിന്നും വീട്ടിലെ മുതിര്‍ന്നവരില്‍നിന്നും നേട്ടങ്ങളുണ്ടാകും.

മകരം

horoscope  todays horoscope  ഹോറോസ്‌കോപ്പ്  ഇന്നത്തെ ദിവസഫലം
മകരം

സാധാരണ ദിവസമായിരിക്കും. ബുദ്ധിപരമായ ജോലികള്‍ നിര്‍വ്വഹിക്കാന്‍ പറ്റിയ സമയമാണിത്. എഴുത്തിലും സാഹിത്യത്തിലും താല്‍പര്യമുള്ളവര്‍ക്ക് നല്ല ദിവസം ആയിരിക്കും. സര്‍ക്കാര്‍ കാര്യങ്ങളില്‍ പ്രതികൂല സാഹചര്യങ്ങള്‍ക്കെതിരെ പൊരുതേണ്ടിവരും. ദിവസത്തിന്‍റെ അവസാനം വല്ലാതെ ക്ഷീണം അനുഭവപ്പെടും. മാനസികമായും വൈകാരികമായും ചെറിയ പ്രശ്‌നങ്ങളുണ്ടാകാനിടയുണ്ട്

കുംഭം

horoscope  todays horoscope  ഹോറോസ്‌കോപ്പ്  ഇന്നത്തെ ദിവസഫലം
കുംഭം

അശുഭചിന്തകള്‍ ഒഴിവാക്കുകയും വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുകയും ചെയ്യുക. കുടുംബത്തില്‍ ഒരു വിവാഹം നടക്കാന്‍ സാധ്യത. ചിലവുകളില്‍ നിയന്ത്രിക്കണം വരുത്തണം. ഈശ്വരനാമജപം കൊണ്ട് മനഃസുഖം കിട്ടും. അനാവശ്യമായി ദേഷ്യപ്പെടാനുള്ള സാഹചര്യം ഉണ്ടാകും.

മീനം

horoscope  todays horoscope  ഹോറോസ്‌കോപ്പ്  ഇന്നത്തെ ദിവസഫലം
മീനം

കലാകാരന്മാര്‍ക്ക് നല്ല ദിവസമായിരിക്കും. ബിസിനസില്‍ പുതിയ പങ്കാളിയെ ഒപ്പം കൂട്ടുന്നതിന് പറ്റിയ സമയമാണ്. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാന്‍ അവസരമുണ്ടാകും. കുടുംബ ബന്ധം ശക്തിപ്പെടും

Intro:Body:

horoscope


Conclusion:
Last Updated : Nov 23, 2019, 10:13 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.