ETV Bharat / bharat

പ്രണബ് മുഖർജിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മോഹൻ ഭഗവത്

author img

By

Published : Sep 1, 2020, 12:35 PM IST

രാഷ്ട്രീയ വ്യത്യാസങ്ങൾക്കിടയിലും എല്ലാവരും ബഹുമാനിച്ചിരുന്ന വ്യക്തിയാണ് പ്രണബ് മുഖർജിയെന്നും അദ്ദേഹത്തിന്‍റെ മരണം രാജ്യത്ത് ഒരു ശൂന്യത സൃഷ്ടിച്ചുവെന്നും മോഹൻ ഭഗവത്.

Pranab Mukherjee has left a void  will always be remembered: RSS Chief  മോഹൻ ഭഗവത്  പ്രണബ് മുഖർജിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മോഹൻ ഭഗവത്
മോഹൻ ഭഗവത്

ന്യൂഡൽഹി: ഇന്നലെ അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘം മേധാവി മോഹൻ ഭഗവത് അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രീയ വ്യത്യാസങ്ങൾക്കിടയിലും എല്ലാവരും ബഹുമാനിച്ചിരുന്ന വ്യക്തിയാണ് പ്രണബ് മുഖർജിയെന്നും അദ്ദേഹത്തിന്‍റെ മരണം രാജ്യത്ത് ശൂന്യത സൃഷ്ടിച്ചുവെന്നും മോഹൻ ഭഗവത് അനുസ്മരിച്ചു. ഓഗസ്റ്റ് മാസം ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തലച്ചോറിൽ രക്തം കട്ടപിടിക്കുന്നത് നീക്കം ചെയ്യുന്നതിനായി ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു. ഓഗസ്റ്റ് 10ന് ഡൽഹിയിലെ ആർമി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും കൊവിഡ് -19 സ്ഥിരീകരിക്കുകയും ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.