ETV Bharat / bharat

അരുണ്‍ ജെയ്റ്റ്ലിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു

author img

By

Published : Dec 28, 2019, 5:48 PM IST

ബിഹാറുമായി അടുത്ത് ബന്ധമുള്ള നേതാവായിരുന്നു ജെയ്റ്റ്ലിയെന്ന് അദ്ദേഹത്തിന്‍റെ മകന്‍ റോഹന്‍ അരുണ്‍ ജെയ്റ്റ്ലി പ്രതികരിച്ചു

Arun Jaitley  Sushil Modi  Nitish Kumar  Bihar  അരുണ്‍ ജെയിറ്റിലി  ഉപമുഖ്യമന്ത്രി സൂഹൈല്‍ മോദി  നിതീഷ് കുമാര്‍
അരുണ്‍ ജെയിറ്റിലിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു

ബിഹാര്‍: മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ പ്രതിമ പട്നയില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അനാച്ഛാദനം ചെയ്തു. ജെയ്റ്റ്ലിയുടെ കുടുംബത്തിനൊപ്പം ഉപമുഖ്യമന്ത്രി സൂഹൈല്‍ മോദിയും ചടങ്ങില്‍ പങ്കെടുത്തു. ജെയ്റ്റ്ലിയുടെ ജന്മദിനത്തിലാണ് പരിപാടി നടന്നത്.

ബിഹാറുമായി അടുത്ത് ബന്ധമുള്ള നേതാവായിരുന്നു ജെയ്റ്റ്ലിയെന്ന് അദ്ദേഹത്തിന്‍റെ മകന്‍ റോഹന്‍ അരുണ്‍ ജെയ്റ്റ്ലി പ്രതികരിച്ചു. ബിഹാറിലെ പാര്‍ട്ടിയുടെ വളര്‍ച്ച അടക്കമുള്ള കാര്യങ്ങളില്‍ അദ്ദേഹത്തിന് വലിയ പ്രതീക്ഷ ഉണ്ടായിരുന്നു. ഈ വര്‍ഷത്തിന്‍റെ ആദ്യമാണ് പ്രതിമ സ്ഥാപിക്കുമെന്ന കാര്യം നിതീഷ് കുമാര്‍ പറഞ്ഞത്. ഓഗസ്റ്റ് ഇരുപത്തിനാലിനായിരുന്നു ജെയ്റ്റ്ലിയുടെ അന്ത്യം. രാജ്യ തലസ്ഥാനത്തെ നിഗംബോദില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടുകൂടിയാണ് അദ്ദേഹത്തിന്‍റെ സംസ്കാര ചടങ്ങുകള്‍ നടന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.