ETV Bharat / bharat

അപെക്സ് കൗൺസിൽ യോഗം; കേന്ദ്രത്തെ കുറ്റപ്പെടുത്താൻ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

author img

By

Published : Sep 30, 2020, 5:28 PM IST

കൃഷ്ണ, ഗോദാവരി നദികളിലെ ജലം തെലങ്കാനയ്ക്കും ആന്ധ്രയ്ക്കും ഇടയിൽ പങ്കിടുന്നത് സംബന്ധിച്ച് ഒക്ടോബർ 6നാണ് അപെക്സ് കൗൺസിൽ യോഗം. പ്രശ്‌നം പരിഹരിക്കുന്നതിൽ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി കെ.സി.ആർ.

Apex Council meeting  Krishna and Godavari river water dispute  K. Chandrashekhar Rao on water dispute  KCR about Apex council meet  KCR on river water sharing  അപെക്സ് കൗൺസിൽ യോഗം; കേന്ദ്രത്തെ കുറ്റപ്പെടുത്താൻ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം  അപെക്സ് കൗൺസിൽ യോഗം  കൃഷ്ണ, ഗോദാവരി  തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു
KCR asks officials take Centre task Apex Council meet

ഹൈദരാബാദ്: തെലങ്കാനയ്ക്കും ആന്ധ്രയ്ക്കും ഇടയിൽ കൃഷ്ണ, ഗോദാവരി നദി പങ്കിടൽ സംബന്ധിച്ച് ഒക്ടോബർ ആറിന് നടക്കാനിരിക്കുന്ന അപെക്സ് കൗൺസിൽ യോഗത്തിൽ കേന്ദ്രത്തെ കുറ്റപ്പെടുത്താൻ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം തെലങ്കാനയ്ക്ക് വെള്ളം അനുവദിക്കുന്നതിൽ വ്യക്തത വേണമെന്ന് ആവശ്യപ്പെടാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ തെലങ്കാനയുടെ ന്യായമായ ആവശ്യങ്ങളെ പിന്തുണച്ച് എല്ലാ വാദങ്ങളും തയ്യാറാക്കാൻ ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. അപെക്സ് കൗൺസിൽ യോഗത്തിൽ സ്വീകരിക്കേണ്ട തന്ത്രത്തെക്കുറിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വ്യാഴാഴ്ച ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുമായി ഉന്നതതല യോഗം ചേർന്നു.

സമ്പൂർണ്ണ ഡാറ്റയും വിവരങ്ങളും കേന്ദ്രസർക്കാരിൽ സമർപ്പിക്കേണ്ട പ്രശ്നങ്ങളും സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദ്ദേശം നൽകി. തെലങ്കാനയിലെ ജനങ്ങളുടെ അവകാശങ്ങളെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളെ എതിർക്കുകയും നിരസിക്കുകയും ചെയ്യണമെന്നും മുഴുവൻ വസ്തുതകളും അറിയിക്കാൻ അപെക്സ് കൗൺസിൽ യോഗം ഉപയോഗിക്കണമെന്നും ചന്ദ്രശേഖര്‍ റാവു പറഞ്ഞു. സംസ്ഥാന വിഭജന നിയമപ്രകാരം, ഒരു പുതിയ സംസ്ഥാനം രൂപീകരിക്കുമ്പോള്‍ അതിന് ജല വിഹിതം അനുവദിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2014 ജൂൺ 2 നാണ് തെലങ്കാന സംസ്ഥാനം രൂപീകൃതമായത്. തെലങ്കാന സംസ്ഥാനത്തിന് വെള്ളം അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് 2014 ജൂൺ 14 ന് പ്രധാനമന്ത്രിക്ക് കത്തെഴുതിയതായും അദ്ദേഹം പറഞ്ഞു.

അന്തർ സംസ്ഥാന നദി ജല തർക്ക നിയമത്തിലെ സെക്ഷൻ (3) പ്രകാരം പ്രത്യേക ട്രൈബ്യൂണൽ രൂപീകരിച്ച് നിലവിലുള്ള ട്രൈബ്യൂണൽ വഴി വെള്ളം അനുവദിക്കാമെന്ന് വ്യക്തമാക്കിയതായും റാവു പറഞ്ഞു. തെലങ്കാന സംസ്ഥാനത്തിനും ആന്ധ്രക്കും ഇടയിലോ നദീതട സംസ്ഥാനങ്ങളിലോ വെള്ളം അനുവദിക്കണമെന്നും ആഗ്രഹിച്ചു. ഏഴു വർഷത്തിനുശേഷവും പ്രധാനമന്ത്രിക്ക് എഴുതിയ കത്തിന് പ്രതികരണമില്ല. ഈ വിഷയത്തിൽ അപെക്സ് കൗൺസിൽ മീറ്റിംഗുകൾ വിളിച്ച് അവർ എന്തെങ്കിലും ചെയ്യുന്നുണ്ടെന്ന് ഒരു മിഥ്യാചിത്രം നൽകുന്നു. എന്നാൽ വാസ്തവത്തിൽ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നദിയിലെ ജലവിതരണത്തിൽ ആന്ധ്ര സർക്കാർ മനഃപൂർവ്വം തർക്കങ്ങൾ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അപെക്സ് കൗൺസിൽ യോഗം രണ്ടുതവണ മാറ്റിവച്ചു. ഓഗസ്റ്റ് 25 നാണ് ഇത് അവസാനമായി ഷെഡ്യൂൾ ചെയ്തിരുന്നതെങ്കിലും കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് കൊവിഡ് -19 ആയതോടെ അത് മാറ്റി വെക്കുകയായിരുന്നു. ആന്ധ്രാപ്രദേശ് പുനഃസംഘടന നിയമപ്രകാരം 2014-ൽ രൂപീകരിച്ച അപെക്സ് കൗൺസിൽ ചെയർമാനാണ് മന്ത്രി. തെലുങ്ക് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ കൗൺസിൽ അംഗങ്ങളാണ്. ആന്ധ്രാപ്രദേശിനെച്ചൊല്ലി തെലങ്കാന ഉയർത്തിയ എതിർപ്പ് കണക്കിലെടുത്ത് കൃഷ്ണ നദിക്ക് കുറുകെ റായലസീമ ലിഫ്റ്റ് ഇറിഗേഷൻ സ്കീം (ആർ‌എൽ‌ഐ‌എസ്) മുന്നോട്ട് പോകുന്നു. അപെക്സ് കൗൺസിൽ യോഗം ഓഗസ്റ്റ് 5 ന് നേരത്തെ നിശ്ചയിച്ചിരുന്നെങ്കിലും തെലങ്കാന സർക്കാരിന്‍റെ അഭ്യർത്ഥന മാനിച്ച് മാറ്റിവക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.